കിറ്റ് വാങ്ങിക്കുന്ന ബിജെപിക്കാരോടെങ്കിലും ചോദിക്കാമായിരുന്നു: എംടി രമേശിനെതിരെ എംവി ജയരാജന്‍
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ വിഹിതമായ 70000 മെട്രിക് ടണ്‍ അരിയെത്തിയതോടെയാണ് സര്‍ക്കാര്‍ സൗജ്യന ഭക്ഷ്യക്കിറ്റ് വിതരണം തുടരാന്‍ തീരുമാനിച്ചതെന്ന് ബിജെപി നേതാവ് എംടി രമേശിന്‍റെ അവകാശവാദത്തിനെതിരെ വലിയ വിമര്‍ശനവും പരിഹാസവുമാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്. സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന കിറ്റില്‍ അരിയില്ല എന്നിരിക്കെയാണ് എംടി രമേശിന്‍റെ ഇത്തരത്തിലുള്ളൊരു അവകാശവാദം. ഇപോഴിതാ വിഷയത്തില്‍ എംടി രമേശിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സിപിഎം നേതാവായ എംവി ജയരാജന്‍.
ഒരു കാര്യം പ്രത്യേകം ബി ജെ പി നേതാവിനെ ഓർമ്മിപ്പിക്കട്ടെ -" കേരളത്തിൽ നൽകുന്ന കിറ്റിൽ അരിയില്ല". കുറച്ചൊക്കെ നാടുമായി ബന്ധം വേണമെന്നേ പറയാനുള്ളൂ. ചുരുങ്ങിയപക്ഷം സാധാരണക്കാരായ കിറ്റ് വാങ്ങിക്കുന്ന ബി. ജെ. പിക്കാരോടെങ്കിലും ചോദിക്കാമായിരുന്നുവെന്നാണ് എംവി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നത്. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ബി.ജെ.പി നേതാവേ, ഒരുകാര്യം പ്രത്യേകം ഓർമ്മിപ്പിക്കട്ടെ -" കിറ്റിൽ അരിയില്ല"
============================
കേരളത്തിൽ കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ ആരും പട്ടിണിയാകാതിരിക്കാനാണ് സൗജന്യ ഭക്ഷ്യകിറ്റുകൾ നൽകാൻ പിണറായി സർക്കാർ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നന്മ ചോർന്നുപോകാത്തവർ ഇതിനായി നൽകിയ തുകയുൾപ്പടെ ഉപയോഗിച്ചാണ് മഹാമാരി ഘട്ടത്തിൽ ആരും പട്ടിണിയാകാതിരിക്കാൻ സംസ്ഥാന സർക്കാർ ഇടപെട്ടത്. ഒപ്പം, കോവിഡ് രോഗികൾക്കുൾപ്പടെ സമയത്ത് ഭക്ഷണമെത്തിച്ചുനൽകാൻ സാമൂഹ്യ അടുക്കളകളും ആരംഭിച്ചു. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകരുതെന്ന് വാശിപിടിച്ചവർക്കും, നന്മ ചോർത്തിക്കളയുന്ന ആ വലതുപക്ഷ പ്രഖ്യാപനം ഏറ്റെടുത്തവർക്കും ഉൾപ്പടെ എല്ലാവർക്കുമാണ് പിണറായി സർക്കാർ ഭക്ഷ്യകിറ്റ് സൗജന്യമായി നൽകിയതെന്നത് മറ്റൊരു വസ്തുത.
ഇന്ത്യ-യുറോപ്യന്‍ യുണിയന്‍ യോഗത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ചിത്രങ്ങള്‍
ആരും പട്ടിണിയാകാതിരിക്കാനുള്ള ആ നന്മ ജനങ്ങളാകെ ഏറ്റെടുത്തപ്പോൾ, അതിന്റെ ഉടമസ്ഥാവകാശം പേറാൻ പലരും രംഗത്തുണ്ട്. കേന്ദ്രസർക്കാരാണ് കിറ്റ് നൽകിയതെങ്കിൽ, എന്തുകൊണ്ട് രാജ്യത്താകെ അത് നൽകുന്നില്ല എന്ന് ആരും ബി. ജെ. പിക്കാരോട് ചോദിക്കല്ലേ..! അവർ കുടുങ്ങും. വീണ്ടും അവകാശ വാദവുമായി രംഗത്തുവന്നിട്ടുണ്ട് ബി. ജെ. പി നേതാക്കൾ എന്നതാണ് ഈ പുതിയ എഫ്. ബി പോസ്റ്റ് വ്യക്തമാക്കുന്നത്. ഒരു കാര്യം പ്രത്യേകം ബി ജെ പി നേതാവിനെ ഓർമ്മിപ്പിക്കട്ടെ -" കേരളത്തിൽ നൽകുന്ന കിറ്റിൽ അരിയില്ല". കുറച്ചൊക്കെ നാടുമായി ബന്ധം വേണമെന്നേ പറയാനുള്ളൂ. ചുരുങ്ങിയപക്ഷം സാധാരണക്കാരായ കിറ്റ് വാങ്ങിക്കുന്ന ബി. ജെ. പിക്കാരോടെങ്കിലും ചോദിക്കാമായിരുന്നു. നന്ദി, നല്ല നമസ്ക്കാരം.
നടി പ്രിയ പ്രകാശ് വാര്യരുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications