Get Updates
Get notified of breaking news, exclusive insights, and must-see stories!

നിസാമിന്റെ ജീവകാരുണ്യം...! ഭൂമി ഗീതത്തിന് അഞ്ച് ലക്ഷം

തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ചും മര്‍ദ്ദിച്ചും കൊന്ന നിസാമിനെയേ എല്ലാവര്‍ക്കും അറിയൂ.. എന്നാല്‍ നിസാം നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ പറ്റി ആരെങ്കിലും എന്തെങ്കിലും പറയുമോ...!

ഞെട്ടണ്ട, ഇത് അത്ര വലി ജീവകാരുണ്യമൊന്നും അല്ല. നിസാമിന്റെ കയ്യില്‍ നിന്ന് തൃശൂര്‍ ജില്ലാ ഭരണകൂടം കൈപ്പറ്റിയ കാശിന്റെ കണക്കാണ് പറയുന്നത്.

Nizam Car

അഞ്ച് ലക്ഷം രൂപയാണ് പാവപ്പെട്ടവര്‍ക്ക് ഭൂമി നല്‍കുന്ന ഭൂമികേരളം പദ്ധതിക്കായി നിസാമിന്റെ കയ്യില്‍ നിന്ന് വാങ്ങിയത്. റവന്യൂ വകുപ്പിലെ ജീവനക്കാരെ ഉപയോഗിച്ച് ഭൂമി ഗീതം പരിപാടിക്കായി നിര്‍ബന്ധിത പണപ്പിരിവ് നടത്തിയിരുന്നതായി ആരോപണം ഉണ്ടായിരുന്നു. നിസാമിന്റെ കയ്യില്‍ നിന്ന് പണം വാങ്ങിയതും ഇങ്ങനെ ആകാനാണ് വഴി.

എന്നാല്‍ നിസാമും ഉന്നത ഉദ്യോഗസ്ഥരും തമ്മില്‍ വലിയ അടുപ്പമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. നിസാമിന്റെ പല ഭൂമി ഇടപാടുകള്‍ക്കും ഉദ്യോഗസ്ഥര്‍ ചട്ടം ലംഘിച്ച് സഹായം ചെയ്തിരുന്നതായും ആക്ഷേപമുണ്ട്.

ജനുവരി 13 നായിരുന്നു ഭൂമി ഗീതം പരിപാടി നടന്നത്. ഇത് കഴിഞ്ഞ് ജനുവരി 29 നാണ് നിസാം ചന്ദ്രബോസിനെ ക്രൂരമായി ആക്രമിച്ചത്.

എന്നാല്‍ അതൊന്നും അല്ല ഇതിലെ പ്രധാന വിഷയം. ഇത്രയധികം കേസുകളുളള ഒരു ക്രിമിനലിന്റെ കയ്യില്‍ നിന്നാണ് ജില്ലാ ഭരണകൂടം തന്നെ ഇത്രയും പണം വാങ്ങിയെന്നതാണ്. ഇനി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വാങ്ങുന്ന പണം ആരുടേതാണെങ്കിലും കുഴപ്പമില്ലെന്നുണ്ടോ...?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+