Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ഥലംമാറി പോയിട്ടും കുട്ടികൾക്ക് നൽകിയ ‌വാക്ക് പാലിച്ച് കൃഷ്ണ തേജ, ഒരേയൊരു കളക്ടർ മാമൻ;

ആലപ്പുഴ: വളരെ ജനകീയനായ ജില്ലാ കളക്ടറാണ് വി ആർ കൃഷ്ണ തേജ. ആലപ്പുഴ കളക്ടറായിരുന്ന അദ്ദേഹം ഇപ്പോൾ തൃശൂർ കളക്ടടറാണ്. കുട്ടികൾക്കിടയിൽ കൃഷ്ണ തേജ കളക്ടർ മാമനാണ്.

ആലപ്പുഴയിൽ നിന്ന് സ്ഥലം മാറി തൃശൂരിലേക്ക് പോകുന്നതിന് മുമ്പ് അദ്ദേഹം കുട്ടികൾക്ക് നൽകിയ വാക്ക് പാലിച്ചിരിക്കുകയാണ്.

alappuzha

ആലപ്പുഴ കലക്ടറുടെ പദവി ഒഴിയുന്നതിനു മുൻപു കൃഷ്ണതേജ അവസാനമായി ഒപ്പിട്ടത് 6 കുട്ടികൾക്കു വീട് വച്ചു നൽകുന്നതിനുള്ള ഫയലിൽ ആയിരുന്നു. സ്ഥലം മാറി കലക്ടറായി തൃശൂരിലേക്കു പോയെങ്കിലും ഈ കുട്ടികൾക്കു വീട് വച്ചു നൽകാമെന്ന ഉറപ്പ് കുട്ടികളുടെ കലക്ടർ മാമൻ പാലിക്കുകയായിരുന്നു.

6 വീടുകളിൽ 3 വീടുകളുടെ തറക്കലിടൽ കർമം ഇന്നലെ നടന്നു. കോവിഡ് മൂലം രക്ഷകർത്താക്കളിൽ ഒരാളെ നഷ്ടം ആയ ആറ് കുട്ടികൾക്കാണ് വീട് വെച്ചു നൽകുന്നത്. വീ ആർ ഫോർ ആലപ്പി പദ്ധതി പ്രകാരം മണപ്പുറം ഫൗണ്ടേഷന്റെ സഹയാത്തോടെ ആണ് വീടുകൾ നിർമ്മിക്കുന്നത്.

കോവിഡ് മൂലം രക്ഷിതാക്കളിൽ ഒരാളേയോ രണ്ട് പേരേയുമോ നഷ്ടപ്പെട്ട കുട്ടികൾ‌ക്ക് ആവശ്യമായ സഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആണ് ക‍ൃഷ്ണ തേജ വീ ആർ ഫോർ ആലപ്പി എന്ന പദ്ധതിക്ക് തുടക്കമിട്ടത്.

ഈ പദ്ധതി പ്രകാരം ആലപ്പുഴ ജില്ലയിലെ 293 കുട്ടികൾക്കാണ് പഠന സൗകര്യം, വീട്, ജോലി , ചികിത്സാ സഹായം തുടങ്ങിയ സഹായം നൽകിയത്.
പദ്ധതിക്ക് തുടക്കമിട്ട കൃഷ്ണതേജ തൃശൂരിലേക്ക് സ്ഥലം മാറി പോയെങ്കിലും ഈ പ​ദ്ധതി മുടങ്ങിയിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+