കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജില്ലാ കളക്ടറെ കൊള്ളയടിച്ചു

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം:തീക്കട്ടയില്‍ ഉറുന്പരിക്കുമോ...കള്ളന്‍മാര്‍ക്ക് ജില്ലാ കളക്ടറെന്നോ, ഐപിഎസ് ഉദ്യോഗസ്ഥനെന്നോ മന്ത്രിയെന്നോ കള്ളപ്പണക്കാരനെന്നോ വല്ല വ്യത്യാസവും ഉണ്ടാകുമോ... ചില കള്ളന്‍മാര്‍ക്ക് ഇത്തരം മുന്തിയ ഇനങ്ങളെ പിടികൂടാന്‍ ഇത്തിരി പേടിയൊക്കെ ഉണ്ടാകും. എന്നാല്‍ തലസ്ഥാന നഗരിയിലെ കള്ളന്‍മാര്‍ക്ക് ആളും തരവും ഒന്നും പ്രശ്‌നമല്ല എന്നാണ് തെളിയുന്നത്.

വയനാട് ജില്ലാ കളക്ടറുടെ പേഴ്‌സും സ്വര്‍ണമാലയും ആണ് തിരുവനന്തപുരത്തെ ഒരു കള്ളന്‍ അടിച്ച് മാറ്റിയത്. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ജില്ലാ കളക്ടര്‍മാരുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു വയനാട് കളക്ടര്‍ കെജി രാജു. 2013 ഒക്ടോബര്‍ 20 ന് ഞായറാഴ്ച വൈകീട്ട് തന്നെ തിരുവനന്തപുരത്ത് എത്തിയിരുന്നു ഇദ്ദേഹം. സെക്രട്ടേറിയറ്റിന് സമീപത്തെ ഒരു ഹോട്ടലില്‍ മുറിയെടുത്തായിരുന്നു താമസം.

Statue Junction

തിങ്കളാഴ്ച പുലര്‍ച്ചെയാണ് പേഴ്‌സും സ്വര്‍ണ മാലയും ഹോട്ടല്‍മുറിയില്‍ നിന്ന് മോഷണം പോയത്. 11 പവന്റെ സ്വര്‍ണമാലയും അയ്യായിരം രൂപയും ആണ് നഷ്ടപ്പെട്ടത്. ഹോട്ടല്‍ മുറിയുടെ ജനല്‍വഴിയായിരിക്കും കള്ളന്‍ അകത്ത് കടന്നതും രക്ഷപ്പെട്ടതും എന്നാണ് കരുതുന്നതെന്ന് കളക്ടര്‍ പറഞ്ഞു. എന്തായാലും പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ചിലപ്പോള്‍ 'ഭയങ്കര കള്ളന്‍' ഒന്നും ആയിരിക്കില്ല ഈ മോഷ്ടാവ്. കളക്ടറാണ് മുറിക്കുള്ളില്‍ എന്നറിയാതെ പറ്റിപ്പോയതാകാനും മതി.

English summary
Wayanad District Collector KG Raju lost his money and ornament in a robbery occurred in his hotel room at Thiruvananthapuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X