ഐഎഎസ് തലത്തിൽ അഴിച്ചുപണി; ദിവ്യ എസ് അയ്യർ ഉൾപ്പെടെ ആറ് കളക്ടർമാർക്ക് മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലത്തിൽ അഴിച്ചുപണി. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നിങ്ങനെ 6 ജില്ലകളിലെ കളക്ടർമാർക്കാണ് മാറ്റം. പത്തനംതിട്ട ജില്ലാ കളക്ടറായിരുന്ന ദിവ്യ എസ് അയ്യറെ വിഴിഞ്ഞം പോർട്ട് എംഡിയായി നിയമിച്ചു. അദീല അബ്‌ദുല്ലയ്ക്ക് പകരമാണ് നിയമനം. എ ഷിബുവാണ് പുതിയ പത്തനംതിട്ട കളക്ടർ.

ആലപ്പുഴ കളക്ടറായിരുന്ന ഹരിത വി കുമാറെ മൈനിംഗ് ആൻ്റ് ജിയോളജി ഡയറക്ടറാക്കി.ജോൺ വി സാമുവലാണ് പുതിയ ആലപ്പുഴ ജില്ലാ കളക്ടർ. മലപ്പുറം ജില്ലാ കളക്ടറായിരുന്ന പ്രേംകുമാർ പഞ്ചായത്ത് ഡയറക്ടറാകും. വിആർ വിനോദാണ് മലപ്പുറത്തെ പുതിയ കളക്ടർ. കൊല്ലം കളക്ടറായിരുന്ന അഫ്സാന പർവീണിനെ ഭക്ഷ്യ സുരക്ഷ കമ്മീഷ്ണറായി നിയമിച്ചു. എൽ ദേവിദാസാണ് ഇവിടുത്തെ പുതിയ കളക്ടർ.
കോഴിക്കോട് കളക്ടറായി സ്നേഹജ് കുമാറിനേയും കണ്ണൂർ കളക്ടറായി അരുൺ കെ വിജയനെയുമാണ് പുതുതായി നിയമിച്ചത്.












Click it and Unblock the Notifications