ജില്ലാ കമ്മിറ്റികള്‍ തെറ്റിദ്ധരിപ്പിച്ചു: പിണറായി
തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ജില്ലാ കമ്മിറ്റികള്‍ കണക്കുകള്‍ പെരുപ്പിച്ച് കാണിച്ച് പാര്‍ട്ടി ജില്ലാ കമ്മിറ്റികള്‍ തെറ്റിദ്ധരിപ്പിച്ചുവെന്ന് പിണറായി വിജയന്റെ റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് അവലോകനത്തിനായി ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് പിണറായി വിജയന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.
വിവിധ ജില്ലാ കമ്മിറ്റികള്‍ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ചാണെങ്കില്‍ പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടേണ്ടതായിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ കണക്കുകള്‍ തെറ്റിച്ച് ഉറപ്പായ പല മണ്ഡലങ്ങളിലും തോല്‍വി നേരിടേണ്ടി വന്നു.

കോഴിക്കോട് ജില്ലയിലെ രണ്ട് മണ്ഡലങ്ങളിലും പാര്‍ട്ടിക്ക് പരാജയം നേരിടേണ്ടി വന്നു. കൊല്ലത്ത് പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി എന്‍കെ പ്രേമചന്ദ്രനോട് പരാജയപ്പെട്ടു. ഇക്കാര്യങ്ങളാണ് സെക്രട്ടേറിയറ്റില്‍ ഏറ്റവും ചര്‍ച്ചയായത്.
കോഴിക്കോട് മണ്ഡലം തിരിച്ചുപിടിക്കുന്നതിന് വേണ്ടിയാണ് കേന്ദ്ര കമ്മിറ്റി അംഗമായ എ വിജയരാഘവനെ മത്സരിപ്പിച്ചത്. കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിന് പാര്‍ട്ടിക്ക് നഷ്ടപ്പെട്ട മണ്ഡലമായിരുന്നു കോഴിക്കോട്. ജില്ലാ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരമായിരുന്നെങ്കില്‍ കോഴിക്കോടും വടകരയും സിപിഎം ജയിക്കേണ്ടതായിരുന്നു.
മത-ന്യൂനപക്ഷങ്ങളില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കാത്താണ് ഇത്തവണത്തെ മോശം പ്രകടനത്തിന് കാരണം എന്നാണ് സംസ്ഥാന സെക്രെട്ടേറിയറ്റില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. നരേന്ദ്ര മോദി ഭയം മൂലം ജനങ്ങള്‍ യുഡിഎഫിന് വോട്ട് ചെയ്തുവെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.












Click it and Unblock the Notifications