കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് അണികളില്‍ ആവേശമുണര്‍ത്തി ടി സിദ്ദിഖിന്‍റെ തീരദേശറാലി

ഒാഖി ദുരിതബാധിത മേഖല സന്ദർശിച്ച് ടി സിദ്ദിഖിന്‍റെ തീരദേശറാലി

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് ടി സിദ്ദിഖിന്റെ തീരദേശ യാത്രയിലൂടെ പാര്‍ട്ടിക്ക് കോഴിക്കോട്ട് പുത്തനുണര്‍വ്. ഓഖി ദുരന്ത പശ്ചാത്തലത്തിലാണ് തീരദേശത്തോടുള്ള അവഗണന അസാനിപ്പിക്കുക എന്നാവശ്യപ്പെട്ട് സിദ്ദിഖിന്റെ നേതൃത്വത്തില്‍ കടലിരമ്പം എന്ന പേരില്‍ തീരദേശ സാന്ത്വനയാത്ര സംഘടിപ്പിച്ചത്. വടകര മുതല്‍ ബേപ്പൂര്‍ വരെ 50 കിലോ മീറ്ററോളം വരുന്ന തീരദേശത്തു നടത്തിയ യാത്ര പ്രവര്‍ത്തകര്‍ക്കിടയില്‍ പുത്തനുണര്‍വായി. യാത്ര ഇന്ന് സമാപിക്കും.

ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികളും തീരദേശ വാസികളും നേരിടുന്ന ഗൗരവ പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം ഉണ്ടാവണമെന്ന പ്രധാന ആവശ്യമാണ് പദയാത്ര മുന്നോട്ടുവെച്ചത്.
നൂറുകണക്കിന് കോൺഗ്രസ് പ്രവര്‍ത്തകർ കാല്‍നടയായി കടലിരമ്പത്തിന്റെ ഭാഗമായി.

T.Siddique

ഇന്നലത്തെ പര്യടനം എം കെ രാഘവന്‍ എം പി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ഏറ്റവും വലിയ കടല്‍ദുരന്തത്തിലൊന്നായ ഓഖിയില്‍ മരണം എത്രയുണ്ടായെന്നതിന്റെ വ്യക്തമായ കണക്ക് പോലും സര്‍ക്കാറിന്റെ പക്കല്‍ ഇപ്പോഴുമില്ലെന്ന് അദ്ദേഹം പറഞ്ഞു. 2004 ഡിസംബറില്‍ സുനാമിയുണ്ടായപ്പോള്‍ മിനുറ്റുകള്‍ക്കകം ഓടിയെത്താന്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സാധിച്ചു. എന്നാല്‍ ഓഖി ദുരന്തമുണ്ടായപ്പോള്‍ മൂന്ന് ദിവസം കഴിഞ്ഞാണ് പിണറായി സ്ഥലത്തെത്തിയത്. മത്സ്യത്തൊഴിലാളികളുടെ രോഷത്തിന് ഇരയായിട്ടും ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് ഹെലിക്കോപ്റ്റര്‍ യാത്ര നടത്തിയ മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാനത്ത് സര്‍ക്കാര്‍ സ്പോ​​ണ്‍സേഡ് ബന്ദ്? കെഎസ്ആര്‍ടിസി സര്‍വ്വീസ് അടക്കം മുടങ്ങും സംസ്ഥാനത്ത് സര്‍ക്കാര്‍ സ്പോ​​ണ്‍സേഡ് ബന്ദ്? കെഎസ്ആര്‍ടിസി സര്‍വ്വീസ് അടക്കം മുടങ്ങും

മോഹനന്‍ നമ്പാട്ട് അധ്യക്ഷനായിരുന്നു. കെ പി സി സി നിര്‍വാഹക സമിതി അംഗങ്ങളായ അഡ്വ. പി എം നിയാസ്, കെ രാമചന്ദ്രന്‍, കെ പി ബാബു, പി മൊയ്തീന്‍, ഡി സി സി ഭാരവാഹികളായ ടി ഗണേഷ്ബാബു, ചോലക്കല്‍ രാജേന്ദ്രന്‍, കണ്ടിയില്‍ ഗംഗാധരന്‍, ടി കെ രാജേന്ദ്രന്‍, എസ് കെ അബൂബക്കര്‍, പി അശോകന്‍, യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായ വിദ്യാ ബാലകൃഷ്ണന്‍, എം ധനീഷ് ലാല്‍, ജയ്‌സല്‍ അത്തോളി, കെ എസ് യു ജില്ലാ പ്രസിഡന്റ് വി ടി നിഹാല്‍, മുന്‍ പ്രസിഡന്റ് വി പി ദുല്‍ക്കിഫില്‍, മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വി ഉമേശന്‍, സംസ്ഥാന സെക്രട്ടറി പി അശോകന്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മില്ലി മോഹന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കെ പി സി സി പ്രസിഡന്റ് എം എം ഹസ്സന്‍, എ ഐ സി സി സെക്രട്ടറി പി സി വിഷ്ണുനാഥ് തുടങ്ങിയ പ്രമുഖ നേതാക്കള്‍ യാത്രയ്ക്ക് അഭിവാദ്യം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

English summary
District congress president T.Siddique visits okhi affected area. it will added an advantage for congress.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X