കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ ഏറ്റവും സൗകര്യമുള്ള ജില്ലാ കോടതി സമുച്ചയം വയനാട്ടില്‍ മെയ് 18ന് നാടിന് സമര്‍പ്പിക്കും

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: അസൗകര്യങ്ങള്‍ക്ക് വിട; വയനാട് ജില്ലാകോടതി സമുച്ചയം മെയ് 18ന് നാടിന് സമര്‍പ്പിക്കും. കോടതികളുടെ കെട്ടിടങ്ങളുടെ കാലപ്പഴക്കവും സൗകര്യകുറവും അഭിഭാഷകര്‍ക്കും ,കക്ഷികള്‍ക്കും, ജീവനക്കാര്‍ക്കുമെല്ലാം ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്ന സാഹചര്യത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് കോടതി കെട്ടിട സമുച്ചയത്തിന്റെ പ്രവൃത്തി ആരംഭിച്ചത്.

പൊതുമരാമത്ത് വകുപ്പ് 2014ആര്‍ ആരംഭിച്ച കെട്ടിടനിര്‍മ്മാണം സമയബന്ധിതമായി തന്നെ പൂര്‍ത്തിയാക്കുകയായിരുന്നു. നിരവധി കാലത്തെ ആവശ്യമായിരുന്നു ഏറ്റവും നൂതനവും സൗകര്യപ്രദവുമായ കോടതി മുറികള്‍. അതാണ് ഒടുവില്‍ പ്രാവര്‍ത്തികമാവുന്നത്. ആറു നിലകളുള്ള കെട്ടിടം ദീര്‍ഘമായ കാലത്തേക്കുള്ള സൗകര്യങ്ങള്‍ കൂടി കണക്കിലെടുത്താണ് നിര്‍മ്മിച്ചിരിക്കുന്നത്. പുതിയ കെട്ടിടം പ്രവര്‍ത്തനസജ്ജമാകുന്നതോടെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ജില്ലാ കോടതി, ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി, മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ എന്നിവ പുതിയകെട്ടിടത്തിലേക്ക് മാറും. ബാര്‍ അസോസിയേഷന്‍, പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ എന്നിവര്‍ക്കും പുതിയ കെട്ടിടത്തില്‍ പ്രത്യേകം സ്ഥലം അനുവദിച്ചിട്ടുണ്ട്. ഇ-കോര്‍ട്ട് സര്‍വീസിന് പര്യാപ്തമായ ആധുനിക ടെക്നോളജിയും ഈ കെട്ടിടത്തില്‍ സജ്ജമാക്കിയിട്ടുണ്ട്.

court

ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉദ്ഘാടനം ചെയ്യുന്ന ജില്ലാ കോടതി സമുച്ചയം

പുരുഷ, വനിതാ ബാര്‍ അസോസിയേഷന്‍ ഹാളും ,വിശാലമായ ലൈബ്രറിയും ഇവിടെയുണ്ട്. കൂടാതെ കേരളത്തിലെ ഏക അഡ്വോക്കേറ്റ്സ് ക്ലാര്‍ക്ക് ഹാളും ഇവിടുത്തെ പ്രത്യേകതയാണ്. രാജ്യത്ത് ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഡി.എല്‍.എസ്.എ യായ വയനാട് ജില്ലയക്ക് ഈ കോടതി സമുച്ചയവും അഭിമാന നേട്ടമാണ്. സംസ്ഥാനത്തെ ജില്ല കോടതികളില്‍ ഏറ്റവും സൗകര്യം കൂടിയ കെട്ടിടവും ഇതാവുകയാണ്. സിവില്‍സ്റ്റേഷന് സമീപത്ത് പണിപൂര്‍ത്തിയായ ജില്ലാ കോടതി സമുച്ചയം മേയ് 18ന് രാവിലെ 9 ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉദ്ഘാടനം ചെയ്യും. കോടതി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലയുടെ ചുമതലയുള്ള ഹൈക്കോടതി ജഡ്ജി ദാമശേഷാദ്രി നായിഡു അധ്യക്ഷനായിരിക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ മുഖ്യപ്രഭാഷണം നടത്തും. എം.പി.മാരായ എം.ഐ. ഷാനവാസ്, എം.പി.വീരേന്ദ്രകുമാര്‍, എം.എല്‍.എ മാരായ സി.കെ.ശശീന്ദ്രന്‍, ഐ.സി.ബാലകൃഷ്ണന്‍, ഒ.ആര്‍.കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി, ജില്ലാ കളക്ടര്‍ എസ്.സുഹാസ്,ജില്ലാ ജഡ്ജ് ഡോ.വി.വിജയകമുാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

English summary
district court inaugration in wayand on may 18
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X