Get Updates
Get notified of breaking news, exclusive insights, and must-see stories!

അസിന്റെ കയ്യില്‍ പണമില്ലേ... ഫ്‌ലാറ്റ് ജപ്തി ചെയ്യാന്‍ ഉത്തരവ്

കൊച്ചി: തെന്നിന്ത്യന്‍ താരറാണിയും മലയാളിയും ആയ അസിന്റെ കയ്യില്‍ എന്താ പണമില്ലേ... ഇങ്ങനെ ഒരു സംശയം ആരെങ്കിലും ചോദിച്ചാല്‍ ആളുകള്‍ കളിയാക്കും അല്ലേ. പക്ഷേ ചിലപ്പോള്‍ ഇങ്ങനെ ചില ചോദ്യങ്ങളൊക്കെ ചോദിക്കേണ്ടി വരും.

കൊച്ചിയിലെ അസിന്റെ ഫ്‌ലാറ്റ് ജപ്തി ചെയ്യാനാണ് ഇപ്പോള്‍ കോടതി ഉത്തരവ്. ഫ്‌ലാറ്റിന്റെ ഇന്റീരിയര്‍ ഡിസൈനിങ് നടത്തിയ സ്ഥാപനം നല്‍കിയ പരാതിയിലാണ് എറണാകുളം ജില്ലാ കോടതിയുടെ ഉത്തരവ്.

Asin

എറണാകുളത്തെ സോബിത്ത് എന്റര്‍പ്രൈസ് ആണ് അസിന്റെ ഫ്‌ലാറ്റിന്റെ അലങ്കാര ജോലികള്‍ ചെയ്തത്. ഈ ജോലിയില്‍ 10 ലക്ഷം രൂപ കിട്ടാനുണ്ടെന്നാണ് ഇവര്‍ പറയുന്നത്. പല തവണ ആവശ്യപ്പെട്ടും തുക നല്‍കാന്‍ അസിന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.

സോബിത്ത് എന്റര്‍പ്രൈസസിന്റെ ഉടമയായ ജയലക്ഷ്മി നായിക് എന്ന സ്ത്രീയാണ് പരാതിക്കാരി. ഇടക്കാല ജപ്തി ഉത്തരവാണ് ഇപ്പോള്‍ കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. ജനുവരി 14 നകം 10ലക്ഷം രൂപ കെട്ടിവക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അസിന്റെ പിതാവ് ജോസഫ് തോട്ടങ്കലിന്റെ പേരിലാണ് ഫ്‌ലാറ്റിന്റെ മുക്ത്യാര്‍. മറൈന്‍ ഡ്രൈവിലെ പൂര്‍വ്വ ഓഷ്യാന അപ്പാര്‍ട്ടമെന്റ്‌സിലാണ് അസിന്റെ ഫ്‌ലാറ്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+