കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജില്ലാ പഞ്ചായത്ത് ബജറ്റ്: ജലസംരക്ഷണത്തിനും പൊതുജനാരോഗ്യം ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്കും ഊന്നല്‍

Google Oneindia Malayalam News

കാസര്‍കോട്: ജില്ലാപഞ്ചായത്ത് 2018-19 വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ് അവതരിപ്പിച്ചു. 107,63,32,319 രൂപ വരവും 100,72,98,211 രൂപ ചെലവും 6,90,34,108 രൂപ മിച്ചവും വരുന്ന ബജറ്റാണ് അവതരിപ്പിച്ചത്. രാജപുരം പുളികൊച്ചിയില്‍ ജില്ലയിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി നടപ്പിലാക്കും. 20 കോടി രൂപ പ്രതീക്ഷിക്കുന്ന പദ്ധതിക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സഹായം തേടും.

ജില്ലാ ആസ്പത്രിയുടെ സീവേജ് ട്രീറ്റ്‌മെന്റ് പദ്ധതിക്ക് 3.3 കോടി രൂപയും സമഗ്ര ശുചിത്വപദ്ധതിക്ക് 80 ലക്ഷം രൂപയും അനുവദിച്ചു. ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി 3.4 കോടി രൂപ അനുവദിച്ചു. പൊതുജനാരോഗ്യം ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികള്‍ നടപ്പിലാക്കും. കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തിക്കായി 15 ലക്ഷം രൂപയും പൊതുജനാരോഗ്യ പദ്ധതികള്‍ക്ക് 1.69 കോടിയും അനുവദിച്ചു. വൃദ്ധക്ഷേമത്തിനായി വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. കൃഷിക്കും അനുബന്ധ ജലസേചന സൗകര്യങ്ങള്‍ക്കുമായി രണ്ട് കോടി രൂപ അനുവദിച്ചു.

pic

ജില്ലയിലെ 15ഓളം റോഡുകള്‍ കൂടി മെക്കാഡം ചെയ്യാനും ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം നടത്താനും പദ്ധതിയുണ്ട്. ക്ഷീര മേഖലയിലെ സ്വയം പര്യാപ്തത ലക്ഷ്യമിട്ടുള്ള പദ്ധതിക്ക് 1.4 കോടി രൂപ അനുവദിച്ചു. ബദിയടുക്കയില്‍ ഹാച്ചറി സ്ഥാപിച്ച് ജില്ലയില്‍ വിവിധയിനം കോഴിക്കുഞ്ഞുങ്ങള്‍ കര്‍ഷകര്‍ക്ക് സുലഭമായി ലഭ്യമാക്കാന്‍ പദ്ധതിയുണ്ട്. വനിതാ, ശിശു, സാമൂഹ്യ ക്ഷേമത്തിനായി മാതൃകാപദ്ധതികള്‍ നടപ്പിലാക്കും. ഭിന്നശേഷിക്കാരുടെ സമ്പൂര്‍ണ്ണ പുനരധിവാസം ലക്ഷ്യമിട്ടുള്ള പദ്ധതിക്ക് 7.55 കോടി രൂപയും വിദ്യാഭ്യാസ ഗുണനിലവാരം ലക്ഷ്യമിട്ട് നാല് കോടി രൂപയും അനുവദിച്ചു. പട്ടികജാതി, പട്ടികവര്‍ഗ ക്ഷേമം ലക്ഷ്യമിട്ടുള്ള പദ്ധതിക്ക് നാല് കോടിയും കല, സംസ്‌കാരം, കായിക ക്ഷേമത്തിനായി 97 ലക്ഷം രൂപയും അനുവദിച്ചു.

disp

പെരിയയില്‍ കിയാല്‍ മാതൃകയില്‍ എയര്‍സ്ട്രിപ് (ചെറുകിട വിമാനത്താവളം) തുടങ്ങുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ബജറ്റ് അവതരണത്തിന് മുന്നോടിയായി നടത്തിയ ആമുഖ പ്രസംഗത്തിലാണ് പ്രസിഡണ്ട് ഇക്കാര്യം സൂചിപ്പിച്ചത്. 30 കോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. സ്വകാര്യ വ്യക്തികളുടെ പങ്കാളിത്തത്തോടെ ജില്ലാ പഞ്ചായത്ത് ഇതിന് മുന്‍കൈയെടുക്കുമെന്നും കിയാല്‍ മാതൃകയില്‍ കമ്പനി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികളെ ചൂഷണം ചെയ്യുന്ന മാഫിയകളുടെ വേരറുക്കണം -മാധ്യമ ശില്‍പ്പശാലകുട്ടികളെ ചൂഷണം ചെയ്യുന്ന മാഫിയകളുടെ വേരറുക്കണം -മാധ്യമ ശില്‍പ്പശാല

English summary
District Panchayath budget; Importance to Water preservation and public health project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X