കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജില്ലാപഞ്ചായത്തിലെ യുഡിഎഫ് ധാരണ; ഉഷാകുമാരിയും അസ്മത്തും നാളെ സ്ഥാനമൊഴിയും

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ജില്ലാപഞ്ചായത്ത് ഭരണത്തിലെ യുഡിഎഫ് ധാരണപ്രകാരം പ്രസിഡന്റും വൈസ് പ്രസിഡന്റും നാളെ സ്ഥാനമൊഴിയും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കോണ്‍ഗ്രസിലെ ടി. ഉഷാകുമാരിയും വൈസ് പ്രസിഡണ്ട് മുസ്ലീം ലീഗിലെ പി.കെ. അസ്മത്തുമാണ് നാളെ (മെയ് 19) സ്ഥാനമൊഴിയുന്നത്. പകരം മുസ്ലീംലീഗിന് പ്രസിഡന്റ് സ്ഥാനവും കോണ്‍ഗ്രസിന് വൈസ് പ്രസിഡന്റ് സ്ഥാനവും ലഭിക്കും.

udf

ടി ഉഷാകുമാരിയും, പി കെ അസ്മത്തും പത്രസമ്മേളനത്തില്‍

നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയാണ് ഉഷാകുമാരിയും അസ്മത്തും സ്ഥാനമൊഴിയുന്നതെന്ന് ഉഷകുമാരിയും അസ്മത്തും വയനാട് പ്രസ്സ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ക്ഷീര കര്‍ഷകര്‍ക്ക് അധിക വേതനം, പുഴയോര വൈദ്യുതീകരണം, ചെക്ക് ഡാമുകളുടെ നവീകരണം, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പൂതാടി വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പദ്ധതി, എ.ബി.സി.പദ്ധതി വിജയകരമായി നടപ്പിലാക്കി, ജില്ലയിലെ എല്ലാ എച്ച്.എസ്., ജി.എച്ച്.എസ്.എസ്.എസ്. വി.എച്ച്.എസ്.സി സ്‌കൂളുകളില്‍ നാപ്കിന്‍ വെന്‍ഡിംഗ് മെഷീന്‍ സ്ഥാപിച്ചു, വെള്ളമുണ്ട, പുളിഞ്ഞാല്‍, തേറ്റമല എന്നീ സ്‌കൂളുകളില്‍ ഗ്രൗണ്ട് നിര്‍മ്മാണം, വിവിധ സ്‌കൂളുകളില്‍ കെട്ടിട നിര്‍മ്മാണം, ടോയ് ലറ്റ് സമുച്ചയങ്ങള്‍, കഞ്ഞിപ്പുരകള്‍, മിഷന്‍ പ്ലസ് വണ്‍, എന്‍ട്രന്‍സ് കോച്ചിംഗ്, എല്ലാ ആര്‍.എം.എസ്.എ. സ്‌കൂളുകള്‍ക്കും കമ്പ്യൂട്ടര്‍, പെണ്‍കുട്ടികള്‍ക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍, കായിക മേളക്കാവശ്യമായ സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍, കളരി പരിശീലനം, ഫുട്‌ബോള്‍ പരിശീലനം, മാനന്തവാടിയില്‍ കായിക പരിശീലന കേന്ദ്രം,കേണിച്ചിറ, പനമരം എന്നിവിടങ്ങളില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം, സാമൂഹ്യ സുരക്ഷിതത്വ മേഖലയില്‍ പുനര്‍ജ്ജനി, അതി ജീവനം, 86 പേര്‍ക്ക് സുരക്ഷ മുചക്ര വാഹനം, കോക്ലിയര്‍ ഇംപ്ലാന്റ്, ഭിന്നശേഷി കാര്‍ക്ക് തൊഴില്‍ പരിശീലന കേന്ദ്രം, 150 പേര്‍ക്ക് വിവിധ ഭിന്നശേഷികര്‍ക്ക് ഉപകരണങ്ങള്‍ എന്നിവയും നടപ്പിലാക്കാന്‍ സാധിച്ചു.

ushakumari

പടിയിറക്കം; ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി ഓഫീസില്‍ നിന്നും മടങ്ങുന്നു

ജില്ലാ ആശുപത്രിയെ മികച്ച ചികിത്സാ കേന്ദ്രമാക്കി മാറ്റിയും ജില്ലാ പഞ്ചായത്ത് ഓഫീസിനെ ഡിജിറ്റൈസ് ചെയ്ത് ഐ.എസ്. ഒ സര്‍ട്ടിഫിക്കേഷന്റെ അന്തിമ ഘട്ടത്തിലെത്തിക്കാനും കഴിഞ്ഞു. ആദ്യമായി പൗരാവാകാശ രേഖ തയ്യാറാക്കി പ്രസിദ്ധീകരിച്ചു, ടോട്ടല്‍ ക്വാളിറ്റി മാനേജ്‌മെന്റ് ഐ.എസ്.ഒ. നടപടികള്‍ പൂര്‍ത്തീകരണ ഘട്ടത്തില്‍, ഓഫീസിലും ഘടക സ്ഥാപനങ്ങളിലും പഞ്ചിംഗ് മെഷീന്‍ സ്ഥാപിക്കുന്ന പദ്ധതിക്ക് അംഗീകാരം വാങ്ങി, ഓഫീസ് കമ്പ്യൂട്ടര്‍വല്‍ക്കരണം, സകര്‍മ്മ, സൂചിക എന്നിവ നടപ്പിലാക്കാന്‍ സാധിച്ചുവെന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു.

English summary
district panjayath order- ushakumari and asmath will resign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X