അപകടത്തിലേക്ക് വാ തുറന്ന് തളങ്കര ഹാര്‍ബറിലേക്കുള്ള ഭീമന് കുഴി
തളങ്കര: ശ്രദ്ധയൊന്ന് തെറ്റിയാല്‍ പുഴയുടെ ആഴത്തിലേക്ക് കൊണ്ട് പോകാന്‍ വാ തുറന്ന് ഒരു അപകടക്കെണി. തളങ്കര ഹാര്‍ബറിലാണ് അനാസ്ഥയുടെ നേര് രൂപമായി ഭീമന് കുഴിയുള്ളത്. പുഴയുടെയും കടലിന്റെയും സൗന്ദര്യം ആസ്വദിക്കാന്‍ നിരവധി പേരാണ് കുടുംബസമേതം തളങ്കരയില്‍ എത്തുന്നത്. ചില്‍ഡ്രന്‍സ് പാര്‍ക്കുള്ളത് കൊണ്ട് കുട്ടികളും എത്തുന്നു. ഇവിടെയെത്തുന്നവരില്‍ ഭൂരിഭാഗം പേരും തളങ്കര ഹാര്‍ബറിലും എത്താറുണ്ട്. മത്സ്യബന്ധനത്തിനായി നേരത്തെ ഒരുക്കിയ ഹാര്‍ബര്‍ അസൗകര്യങ്ങളും പരിമിതികളും കൊണ്ട് ഏവരാലും കയ്യൊഴിയപ്പെട്ട അവസ്ഥയിലാണ്.
ഹാര്‍ബറിന്റെ മേല്‍ക്കൂര വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പൊട്ടിപ്പൊളിഞ്ഞിരുന്നു. കരയില്‍ നിന്ന് പുഴയിലേക്ക് ബന്ധിപ്പിച്ചുള്ള പാലത്തിന്റെ കൈവരികളും സ്ലാബ് തകര്‍ന്ന നിലയിലാണ്. മത്സ്യബന്ധനം നടക്കുന്നില്ലെങ്കിലും ടൂറിസം സ്പോര്‍ട്ടെന്ന നിലയില്‍ വിദൂര സ്ഥലങ്ങളില്‍ നിന്ന് പോലും രാവിലെയും വൈകിട്ടും ആളുകള്‍ എത്തിച്ചേരാറുണ്ട്. പാലത്തിലെ സ്ലാബ് തകര്‍ന്ന് മാസങ്ങളായിട്ടും അധികൃതരുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. മരക്കമ്പുകളും മറ്റും വെച്ച് തകര്‍ന്ന സ്ലാബ് മൂടാന്‍ ശ്രമിച്ചെങ്കിലും ഇത് കൂടുതല്‍ അപകടഭീഷണിയുയര്‍ത്തുന്നു. നാഥനില്ലാ കളരിയായതിനാല്‍ അസമയത്ത് പോലും യുവാക്കളടക്കം ബൈക്കുകളിലും മറ്റും ഇവിടെയെത്താറുണ്ട്. പാലത്തില്‍ ബൈക്ക് കയറ്റാനും ചിലര്‍ ശ്രമിക്കുന്നു.

വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് ഹാര്‍ബറിന്റെ ദുരവസ്ഥക്ക് കാരണമെന്ന് ആക്ഷേപമുയരുന്നു. പോര്‍ട്ടിന്റെ സ്ഥലത്ത് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പാണ് ഹാര്‍ബര്‍ സ്ഥാപിച്ചത്. ഫിഷ് ലാന്‍ഡിംഗിന് പരിമിതികളുള്ളതിനാല്‍ പിന്നീട് കസബ ഹാര്‍ബറിനെ മത്സ്യബന്ധന ബോട്ടുകള്‍ ആശ്രയിക്കുകയായിരുന്നു. സ്ലാബ് പൊട്ടിയത് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ദുരന്തത്തിന്റെ ചൂളം വിളി കേട്ടിട്ടും ഉണരാത്ത അധികൃതരുടെ അനാസ്ഥയില്‍ രോഷം കൊള്ളുകയാണ് നാട്ടുകാര്‍. ഇനി ആരോട് പറയും എന്ന നിസ്സഹായതയോടെ.
-
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ












Click it and Unblock the Notifications