ജനകീയ പ്രതിഷേധങ്ങളിൽ നിന്നും മോഡി സർക്കാറിനെ രക്ഷിച്ചത് ഭിന്നിപ്പക്കല്‍ നയം: എംവി ജയരാജന്‍
കണ്ണൂർ: ജനകീയ പ്രതിഷേധങ്ങളിൽ നിന്നും മോഡി സർക്കാറിനെ രക്ഷിച്ചത് ബ്രിട്ടീഷുകാരെപ്പോലെ ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുന്നതുകൊണ്ടാണെന്ന് സി പി എം നേതാവും പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ എംവി ജയരാജന്‍. വിമർശിക്കുന്നവരെ രാജ്യദ്രോഹികളാക്കിയും കുറ്റവാളികളെ സംരക്ഷിച്ചുമാണ് ബിജെപിയുടെ ഭരണം. എഴുത്തുകാരനം ധനമന്ത്രി നിർമ്മലാ സീതാരാമന്റെ ഭർത്താവുമായ പറക്കാല പ്രഭാകരന്റെ പുസ്തകത്തിന്റെ പശ്ചാത്തലത്തിലായിരുന്നു എംവി ജയരാജന്റെ വിമർശനം.
കാലീന ഇന്ത്യയിലെ ഈ അനുഭവങ്ങളാണ് സാമ്പത്തിക ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ഡോ. പറക്കാല പ്രഭാകറിന്റെ പുസ്തകത്തിൽ പ്രതിപാദിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

The Crooked Timber of New India : Essays on a Republic in Crisis - എന്ന പുസ്തകം കേന്ദ്ര ധനമന്ത്രിയുടെ ജീവിതപങ്കാളിയായ ഡോ. പറക്കാല പ്രഭാകറിന്റേതാണ്. ബി ജെ പിയുടെ മുൻ ആന്ധ്രപ്രദേശ് വക്താവുമായിരുന്നു പറക്കാല പ്രഭാകർ. മോഡി സർക്കാറിന്റെ ജനവിരുദ്ധവും മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കിനെ അപകടപ്പെടുത്തുന്നതുമായ നയങ്ങൾ എണ്ണിയെണ്ണിപ്പറയുന്നതാണ് പുസ്തകമെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ കരൺ ഥാപ്പർ അദ്ദേഹവുമായി നടത്തിയ ഇന്റർവ്യൂവിൽ വ്യക്തമാക്കുന്നുണ്ട്.
ഈ പുസ്തകം തയ്യാറാക്കാനായി നിരവധി വ്യക്തികളെ ഡോക്ടർ പ്രഭാകർ സമീപിച്ചപ്പോൾ പലരും ഒഴിഞ്ഞുമാറിയത് അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. ഈ അവസരത്തിൽ ഗ്രന്ഥകർത്താവിന്റെ ഭാവി എന്താകുമെന്ന് പലരും ആശങ്കപ്പെടുന്നു. ''2014 മെയിൽ പുതുയുഗം പിറവിയെടുത്തുവെന്നാണ് നമ്മോട് മോഡി പറഞ്ഞത്. നല്ല നാളുകൾ വരുമെന്ന് വഡോദരയിൽ വിജയാഘോഷത്തിനിടെ പറഞ്ഞു. തിളങ്ങുന്ന ഇന്ത്യ വാഗ്ദാനം ചെയ്യപ്പെട്ടു. എന്നാൽ എല്ലാ വാഗ്ദാനങ്ങളുടെയും കാര്യത്തിൽ ഇപ്പോൾ വഞ്ചിക്കപ്പെട്ടിരിക്കുന്നു.
'' മോഡി സർക്കാറിന്റെ ഒമ്പത് വർഷത്തെ ഭരണത്തെക്കുറിച്ചുള്ള ഈ വിലയിരുത്തൽ തീർത്തും ശരിയാണ്. സി പി ഐ (എം) അടക്കമുള്ള ജനകീയ പ്രസ്ഥാനങ്ങൾ പറഞ്ഞുവരുന്ന കാര്യങ്ങളാണിത്. പട്ടിണിയും തൊഴിലില്ലായ്മയും പണപ്പെരുപ്പവും വർദ്ധിച്ചു. സാമ്പത്തിക അസമത്വം ഭീതിജനകമായി ഉയർന്നു. ഒമ്പത് വർഷക്കാലയളവിൽ നേട്ടങ്ങൾ ജനങ്ങൾക്കല്ല, കോർപ്പറേറ്റുകൾക്കാണ്.
ജനകീയ പ്രതിഷേധങ്ങളിൽ നിന്നും മോഡി സർക്കാറിനെ രക്ഷിച്ചത് ബ്രിട്ടീഷുകാരെപ്പോലെ ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുന്നതുകൊണ്ടാണ്. വിമർശിക്കുന്നവരെ രാജ്യദ്രോഹികളാക്കിയും കുറ്റവാളികളെ സംരക്ഷിച്ചുമാണ് ബിജെപിയുടെ ഭരണം. ഭരണഘടനയും നിയമവ്യവസ്ഥയും വെല്ലുവിളിക്കപ്പെട്ടു. 38 ശതമാനം വോട്ട് മാത്രം നേടി അധികാരത്തിൽ വന്നവർ ഭൂരിപക്ഷം ജനങ്ങളുടെ ഹിതമല്ല, നടപ്പാക്കുന്നത്. സമകാലീന ഇന്ത്യയിലെ ഈ അനുഭവങ്ങളാണ് സാമ്പത്തിക ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ഡോ. പറക്കാല പ്രഭാകറിന്റെ പുസ്തകത്തിൽ പ്രതിപാദിക്കുന്നത്.












Click it and Unblock the Notifications