Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്ലാം പൂര്‍ത്തിയായി; മഞ്ജുവും ദിലീപും ശനിയാഴ്ച പിരിയും

കൊച്ചി: വര്‍ഷങ്ങള്‍ നീണ്ട പ്രണയവും അതിനുശേഷം വിവാഹവും വിവാഹത്തിനുശേഷമുള്ള പതിനാലു വര്‍ഷത്തെ ദാമ്പത്യവും എല്ലാം ഇനി ഒരു ഒപ്പിനുശേഷം ഇല്ലാതാകും. പുതുതലമുറയുടെ പ്രിയങ്കരിയായ നടി മഞ്ജുവാര്യരും ദിലീപും തമ്മിലുള്ള വിവാഹബന്ധത്തിന് ഇനി ഒരു ദിവസത്തിന്റെ ആയുസുമാത്രം. ശനിയാഴ്ചയാണ് ഇരുവരും തമ്മിലുള്ള വിവാഹമോചനക്കേസില്‍ അന്തിമവിധി വരാനിരിക്കുന്നത് എങ്കിലും പരസ്പരം വിട്ടുവീഴ്ചയ്‌ക്കൊരുക്കമല്ലെന്ന് ഇരുവരും കോടതിയെ അറിയിച്ചതോടെ മറിച്ചൊരു വിധി കോടതി പ്രസ്താവിക്കില്ലെന്നുറപ്പാണ്.

ദിലീപാണ് മഞ്ജു പീഡിപ്പിക്കുന്നതായി കാട്ടി എറണാകുളം കുടുംബ കോടതിയില്‍ വിവാഹമോചന കേസ് ഫയല്‍ ചെയ്തത്. എന്നാല്‍ ഇരുവരുടെയും അഭിഭാഷകര്‍ തമ്മിലുണ്ടാക്കിയ ഒത്തുതീര്‍പ്പിന്റെ ഭാഗമായി പിന്നീട് പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ഹര്‍ജി നല്‍കുകയായിരുന്നു. സ്വത്തുക്കളുടെ കാര്യത്തിലും മകളുടെ കാര്യത്തിലും തീരുമാനമുണ്ടായതിനാല്‍ ആറുമാസത്തെ കാത്തിരിപ്പിന്റെ അകലം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു.

dileep-manju-warrier

അതിനിടയില്‍ കോടതി നടപടിയുടെ ഭാഗമായി ഇരുവരെയും കൗണ്‍സിലിങ്ങിന് വിധേയമാക്കിയിരുന്നെങ്കിലും തങ്ങളുടെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ഒത്തു തീര്‍പ്പിനുള്ള കാലാവധി അവസാനിച്ചതോടെ വ്യാഴാഴ്ച കേസില്‍ വിധി പറയുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ഇരുവരും ഏറണാകുളം കോടതിയിലെത്തി. എന്നാല്‍ സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാക്കാനുണ്ടായതിനാല്‍ ശനിയാഴ്ചത്തേക്ക് വിധി മാറ്റുകയായിരുന്നു.

2014 ജൂലൈ 24 നാണ് ഇരുവരും വിവാഹ മോചന ഹര്‍ജി ഫയല്‍ ചെയ്തത്. കേസ് ഫയല്‍ ചെയ്യുന്നതിനും ഏറെനാള്‍ മുന്‍പുതന്നെ ഇരുവരും തങ്ങളുടെ വീടുകളിലേക്ക് മാറിയിരുന്നു. മഞ്ജു വീണ്ടും സിനിമയിലേക്കു വരണമെന്ന് ആഗ്രഹിച്ചതാണ്, അതല്ല, ദിലീപും കാവ്യ മാധവനും തമ്മിലുള്ള അടുപ്പമാണ് ഇവരുടെ ദാമ്പത്യത്തില്‍ വിള്ളലുണ്ടാക്കിയതെന്നും മറ്റും ഗോസിപ്പുകളുണ്ടായിരുന്നു. കാരണമെന്തായാലും, ശനിയാഴ്ചയോടെ മറ്റൊരു താരദാമ്പത്യത്തിനുകൂടി തിരശ്ശീല വീഴുമെന്ന് ഉറപ്പായിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+