മുത്തലാഖ് ചൊല്ലി ബന്ധം വേർപ്പെടുത്തി; പാലക്കാട് ജില്ലാ ജഡ്ജിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് ഭാര്യ
പാലക്കാട്; ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ബി. കലാം പാഷയ്ക്കെതിരെ ഹൈക്കോടതിയിൽ പരാതിയുമായി ഭാര്യ.സുപ്രീം കോടതി വിധി ലംഘിച്ച് മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തിയെന്നാണ് പരാതി. ജഡ്ജിയുടെ സഹോദരനും മുന്‍ കേരള ഹൈക്കോടതി ജഡ്ജിയായ കമാല്‍ പാഷ കേസില്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി ആരോപിച്ചു.

2018 മാര്‍ച്ച് ഒന്നിനാണ് അതേ തിയ്യതി തന്നെ രേഖപ്പെടുത്തി മുത്തലാഖ് ചൊല്ലിയതായുള്ള കത്ത് ബി. കലാം പാഷ പരാതിക്കാരിക്ക് നല്‍കിയത്. പിന്നീട് ഈ തിയ്യതി അച്ചടി പിശക് ആണെന്നും 2018 മാര്‍ച്ച് ഒന്ന് എന്നത് 2017 മാര്‍ച്ച് ഒന്ന് എന്ന തിയ്യതിയിലേക്ക് കത്തു മാറ്റണമെന്നും ആവശ്യപ്പെട്ട് കലാം പാഷ വീണ്ടും കത്ത് നല്‍കിയെന്നാണ് പരാതിക്കാരി പറയുന്നത്. ഇത് സുപ്രീം കോടതി മുത്തലാഖ് നിരോധിക്കുന്നതിനു മുന്‍പുള്ള തിയ്യതിയാണെന്നും ഇതുവഴി നിയമനടപടികളില്‍ നിന്നും രക്ഷപെടുവാനാണ് ഉദ്ദേശമെന്നുമാണ് പരാതിക്കാരിയുടെ ആരോപണം.2017 ഓഗസ്റ്റില്‍ സുപ്രീം കോടതി മുത്തലാഖ് നിരോധിച്ചിരുന്നു. നിലവിൽ മുത്തലാഖ് ക്രിമിനല്‍ കുറ്റമാണ്.
നേരത്തെ തന്നെ ഹൈക്കോടതിയുടെ ശ്രദ്ധയില്‍പെട്ടിരുന്ന ഈ സംഭവത്തില്‍ ഹൈക്കോടതി വിജിലന്‍സ് അന്വേഷണം നടത്തി റിപ്പോർട്ട് തയ്യാറാക്കിയിരുന്നു.നിലവിൽ ഈ റിപ്പോർട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ പരിഗണനയിലാണ്. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ചായിരിക്കും ഹൈക്കോടതി തീരുമാനമെടുക്കുക.
ജഡ്ജിയുടെ സഹോദരനും മുന്‍ കേരള ഹൈക്കോടതി ജഡ്ജിയുമായ കമാല്‍ പാഷ കേസില്‍ ഭീഷണിപ്പെടുത്തിയതായും പരാതിക്കാരിയുടെ ആരോപണമുണ്ട്. വിവാഹബന്ധം വേര്പെടുത്തിയില്ലെങ്കില് ഭവിഷ്യത് വലുതായിരിക്കുമെന്ന് കമാല്‍ പാഷ ഭീഷണിപ്പെടുത്തിയെന്നാണ് പരാതിക്കാരി പറയുന്നത്. എന്നാല്‍ ആരോപണം തെറ്റാണെന്നും ഒത്തുതീര്‍പ്പു ചര്‍ച്ചയിൽ പങ്കെടുക്കുകയാണ് താന്‍ ചെയ്തെതെന്നുമാണ് ജസ്റ്റിസ്. ബി.കെമാല്‍ പാഷ വിവാദങ്ങളോട് പ്രതികരിച്ചത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications