കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുത്തലാഖ് ചൊല്ലി ബന്ധം വേർപ്പെടുത്തി; പാലക്കാട് ജില്ലാ ജഡ്ജിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് ഭാര്യ

Google Oneindia Malayalam News

പാലക്കാട്; ജില്ലാ സെഷന്‍സ് കോ‌ടതി ജഡ്ജി ബി. കലാം പാഷയ്ക്കെതിരെ ഹൈക്കോടതിയിൽ പരാതിയുമായി ഭാര്യ.സുപ്രീം കോടതി വിധി ലംഘിച്ച് മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തിയെന്നാണ് പരാതി. ജഡ്ജിയുടെ സഹോദരനും മുന്‍ കേരള ഹൈക്കോടതി ജഡ്ജിയായ കമാല്‍ പാഷ കേസില്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി ആരോപിച്ചു.

divorced by saying muthalaq

2018 മാര്‍ച്ച് ഒന്നിനാണ് അതേ തിയ്യതി തന്നെ രേഖപ്പെടുത്തി മുത്തലാഖ് ചൊല്ലിയതായുള്ള കത്ത് ബി. കലാം പാഷ പരാതിക്കാരിക്ക് നല്കിയത്. പിന്നീട് ഈ തിയ്യതി അച്ച‌ടി പിശക് ആണെന്നും 2018 മാര്‍ച്ച് ഒന്ന് എന്നത് 2017 മാര്‍ച്ച് ഒന്ന് എന്ന തിയ്യതിയിലേക്ക് കത്തു മാറ്റണമെന്നും ആവശ്യപ്പെട്ട് കലാം പാഷ വീണ്ടും കത്ത് നല്‍കിയെന്നാണ് പരാതിക്കാരി പറയുന്നത്. ഇത് സുപ്രീം കോടതി മുത്തലാഖ് നിരോധിക്കുന്നതിനു മുന്‍പുള്ള തിയ്യതിയാണെന്നും ഇതുവഴി നിയമനടപ‌ടികളില്‍ നിന്നും രക്ഷപെ‌ടുവാനാണ് ഉദ്ദേശമെന്നുമാണ് പരാതിക്കാരിയുടെ ആരോപണം.2017 ഓഗസ്റ്റില്‍ സുപ്രീം കോടതി മുത്തലാഖ് നിരോധിച്ചിരുന്നു. നിലവിൽ മുത്തലാഖ് ക്രിമിനല്‍ കുറ്റമാണ്.

നേരത്തെ തന്നെ ഹൈക്കോടതിയു‌ടെ ശ്രദ്ധയില്‍പെട്ടിരുന്ന ഈ സംഭവത്തില്‍ ഹൈക്കോടതി വിജിലന്‍സ് അന്വേഷണം നടത്തി റിപ്പോർട്ട് തയ്യാറാക്കിയിരുന്നു.നിലവിൽ ഈ റിപ്പോർട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ പരിഗണനയിലാണ്. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ചായിരിക്കും ഹൈക്കോടതി തീരുമാനമെടുക്കുക.

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി പുതിയ ലുക്കില്‍; ദോഹയിലെ പാര്‍ക്കില്‍ നിന്നുള്ള ചിത്രങ്ങള്‍

ജഡ്ജിയുടെ സഹോദരനും മുന്‍ കേരള ഹൈക്കോടതി ജഡ്ജിയുമായ കമാല്‍ പാഷ കേസില്‍ ഭീഷണിപ്പെടുത്തിയതായും പരാതിക്കാരിയുടെ ആരോപണമുണ്ട്. വിവാഹബന്ധം വേര്‍പെടുത്തിയില്ലെങ്കില്‍ ഭവിഷ്യത് വലുതായിരിക്കുമെന്ന് കമാല്‍ പാഷ ഭീഷണിപ്പെടുത്തിയെന്നാണ് പരാതിക്കാരി പറയുന്നത്. എന്നാല്‍ ആരോപണം തെറ്റാണെന്നും ഒത്തുതീര്‍പ്പു ചര്‍ച്ചയിൽ പങ്കെടുക്കുകയാണ് താന്‍ ചെയ്തെതെന്നുമാണ് ജസ്റ്റിസ്. ബി.കെമാല്‍ പാഷ വിവാദങ്ങളോട് പ്രതികരിച്ചത്.

കേന്ദ്ര നിർദ്ദേശം; ചുരുക്കം ചില അക്കൗണ്ടുകൾ മാത്രം മരവിപ്പ് ട്വിറ്റർ.. ഇന്ത്യക്ക് പുറത്ത് നിരോധനമില്ലകേന്ദ്ര നിർദ്ദേശം; ചുരുക്കം ചില അക്കൗണ്ടുകൾ മാത്രം മരവിപ്പ് ട്വിറ്റർ.. ഇന്ത്യക്ക് പുറത്ത് നിരോധനമില്ല

ചൊവ്വാ ദൗത്യത്തിന് പിന്നിലെ പെൺകരുത്ത്;യുഎഇയുടെ അഭിമാനമായി സാറാ അല്‍ അമീരിചൊവ്വാ ദൗത്യത്തിന് പിന്നിലെ പെൺകരുത്ത്;യുഎഇയുടെ അഭിമാനമായി സാറാ അല്‍ അമീരി

'കമൽ മാനദണ്ഡമനുസരിച്ച്' ഇടതുപക്ഷക്കാരെ കുത്തികയറ്റുന്ന എൽഡിഎഫ് സർക്കാർ; ജനങ്ങളോട് മാപ്പ് പറയണം''കമൽ മാനദണ്ഡമനുസരിച്ച്' ഇടതുപക്ഷക്കാരെ കുത്തികയറ്റുന്ന എൽഡിഎഫ് സർക്കാർ; ജനങ്ങളോട് മാപ്പ് പറയണം'

Recommended Video

cmsvideo
ഭയപ്പെടുത്തി വായടപിക്കാമെന്ന ഉദ്ദേശം നടക്കില്ല | Parvathy Thiruvothu Press Meet | Oneindia Malayalam

English summary
divorced by saying muthalaq; wife approached High Court against the Palakkad District Judge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X