ഭാര്യയെ ഭീഷണിപ്പെടുത്തി വിവാഹമോചനം നേടിയാലും രക്ഷയില്ല, പീഡന നിരോധന നിയമ പ്രകാരം കോടതിയെ സമീപിക്കാം
വിവാഹമോചനത്തിന് സമ്മതിച്ചാലും അത് ഭാര്യയുടെ പൂര്‍ണ്ണ സമ്മതത്തോടെയാണെന്ന് പറയാനാകില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.
കൊച്ചി: ഭീഷണിപ്പെടുത്തിയോ നിര്‍ബന്ധിച്ചോ ഭാര്യയില്‍ നിന്ന് വിവാഹമോചനം നേടിയാല്‍ രക്ഷപ്പെട്ടെന്ന് കരുതേണ്ട. വിവാഹമോചനത്തിന് ശേഷവും ഭാര്യയ്ക്ക് ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം ആവശ്യങ്ങള്‍ ഉന്നയിക്കാമെന്ന് ഹൈക്കോടതി. തിരുവനന്തപുരം സ്വദേശി ബിപിന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇങ്ങനെ വ്യക്തമാക്കിയത്.
വിവാഹമോചനത്തിന് നിരുപാധികം സമ്മതിച്ചുവെന്നത് ഭാര്യ പൂര്‍ണ്ണ സംതൃപ്തിയോടെയാണ് വിവാഹമോചനത്തിന് അനുമതി നല്‍കിയതെന്ന് പറയാനാകില്ല. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലമോ മറ്റു ചിലരുടെ ഭീഷണി കാരണമോ ആകാം ഭാര്യ വിവാഹമോചനത്തിന് സമ്മതം നല്‍കിയത്. അതിനാല്‍ വിവാഹമോചനത്തിന് ശേഷവും ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം ഭാര്യയ്ക്ക് കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.

രക്ഷപ്പെട്ടെന്ന് കരുതേണ്ട
ഉഭയസമ്മതം പ്രകാരം ഭാര്യയും ഭര്‍ത്താവും വിവാഹമോചനം നേടിയാലും അത് സ്ത്രീയുടെ പരിപൂര്‍ണ്ണ സമ്മതത്തോടെയുള്ള വിവാഹമോചനമാണെന്ന് പറയാനാകില്ലെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തല്‍.

അതും പീഡന നിരോധന നിയമ പ്രകാരം
വിവാഹമോചനത്തിന് ശേഷവും ഭാര്യയ്ക്ക് ഗാര്‍ഹിക പീഡന നിരോധന നിയമ പ്രകാരം ആവശ്യങ്ങള്‍ ഉന്നയിക്കുന്നതില്‍ തടസമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

പണവും സ്വര്‍ണ്ണവും ലഭിക്കും
വിവാഹമോചനത്തിന് ശേഷം ജീവനാംശവും പണവും സ്വര്‍ണ്ണവും ലഭിക്കാന്‍ ഭാര്യയ്ക്ക് പരിപൂര്‍ണ്ണ അവകാശമുണ്ട്. വിവാഹബന്ധം എന്നത് വീടിന്റെ നാലുചുവരുകള്‍ക്കുള്ളില്‍ മാത്രമുള്ളതല്ലെന്നും കോടതി പറഞ്ഞു

മുന്‍ഭാര്യ പണവും സ്വര്‍ണ്ണവും ആവശ്യപ്പെട്ടെന്നായിരുന്നു ഹര്‍ജി
ഉഭയസമ്മത പ്രകാരം വിവാഹമോചനം നേടിയ ശേഷം ബാങ്കിലുള്ള പണവും സ്വര്‍ണ്ണവും ആവശ്യപ്പെട്ട് മുന്‍ഭാര്യ നല്‍കിയ ഹര്‍ജി കീഴ്‌ക്കോടതി അനുവദിച്ചതിനെതിരെ തിരുവനന്തപുരം സ്വദേശി ബിപിന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടയിലാണ് കോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.












Click it and Unblock the Notifications