കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിയയ്ക്കും ആരതിക്കും പിന്നാലെ മാറ് തുറന്ന് സ്ത്രീ വിമോചന പ്രവര്‍ത്തക ദിവ്യ ദിവാകരും... ഇനിയും!!

  • By Desk
Google Oneindia Malayalam News

പുരുഷന്റെ ശരീരം അനുഭവിക്കുന്ന സ്വാതന്ത്രങ്ങളെല്ലാം അനുഭവിക്കാൻ സ്ത്രീ ശരീരത്തിനും അവകാശമുണ്ടെന്ന് ആഹ്വാനം ചെയ്ത് കഴിഞ്ഞ ദിവസമാണ് ട്രാന്‍സ് ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ് ദിയ സമയും അതിന് പിന്നാലെ അഭിനേതാവുമായ രഹ്ന ഫാത്തിമയും മാറ് തുറക്കല്‍ സമരത്തിന് ആഹ്വാനം ചെയ്ത് ഫേസ്ബുക്കിലൂടെ തങ്ങളുടെ മാറിടം തുറന്ന് കാണിച്ച് രംഗത്തെത്തിയത്. എന്നാല്‍ ഇത് വന്‍ വിമര്‍ശനങ്ങള്‍ക്കാണ് വഴി വെച്ചത്.

പലരും അനുകുലിച്ചും പ്രതികൂലിച്ചും രംഗത്തെത്തി. പോസ്റ്റിന് കീഴെ തെറി വിളികളും ഉണ്ടായി. ഇതിന് പിന്നാലെ ഇവരുടെ ചിത്രങ്ങള്‍ക്കെതിരെ ഫേസ്ബുക്കില്‍ മാസ് റിപ്പോര്‍ട്ടിങ്ങിനും ആഹ്വാനം ഉണ്ടായി. തുടര്‍ന്ന് ഫേസ്ബുക്ക് അധികൃതര്‍ ചിത്രങ്ങള്‍ നീക്കം ചെയ്തു. പ്രതിഷേധത്തിന്റെ ഭാഗമായി പോസ്റ്റ് ചെയ്ത ചിത്രങ്ങൾ അശ്ലീലമാണെന്ന് കണ്ടെത്തിയായിരുന്നു ഫേസ്ബുക്കിന്റെ നടപടി. ഇതിനൊപ്പം മാറു തുറക്കൽ സമരത്തെ എതിർക്കുന്നവരുടെ മാസ് റിപ്പോർട്ടിങും ചിത്രം നീക്കം ചെയ്യുന്നതിന് ആക്കം കൂട്ടി.

തുടങ്ങി വെച്ചത് ആരതി

തുടങ്ങി വെച്ചത് ആരതി

അധ്യാപികയായ എസ്എ ആരതിയാണ് മാറ് തുറക്കല്‍ സമരത്തിന് ആഹ്വാനം ചെയ്തത്. തുടര്‍ന്ന് ആരതിയുടെ പങ്കാളി വിഷ്ണു എസ്എസ് ആരതിയുടെ മാറ് തുറന്നുള്ള ചിത്രം പങ്കുവെച്ചത്. ഇണയുടെ ചിത്രം തെളിച്ചം പോരാത്തവര്‍ക്ക് എന്ന കാപ്ഷനോട് കൂടിയായിരുന്നു വിഷ്ണു പോസ്റ്റ് ചെയ്തത്. പിന്നാലെ ഒഒരുനാള്‍ വായിച്ചുകൊണ്ടിരുന്ന പുസ്തകം ഉപയോഗിച്ച് മാറ് മറച്ച് ഒരു ചിത്രവും പോസ്റ്റ് ചെയ്തു. 'പിന്നെ ഫോട്ടോ കണ്ടു കണ്ണുരുട്ടണ്ട. ഭയങ്കര ചൂട്' എന്നായിരുന്നു ചിത്രത്തെപ്പറ്റിയുള്ള ആരതിയുടെ കമന്‍റ്. എന്നാല്‍ ഫറോഖ് കോളേജിലെ അധ്യാപകന്‍ വിദ്യാർത്ഥിനികൾ വസ്ത്രധാരണത്തിൽ യാതൊരു ശ്രദ്ധയും പുലർത്തുന്നില്ലെന്നും ബത്തക്ക മുറിച്ചുവെച്ചതുപോലെ ആളുകളെ ആകർഷിപ്പിക്കാൻ മാറിടം മറക്കാതെ നടക്കുന്നെന്ന പരാമര്‍ശവും വന്നതോടെ വീണ്ടും ആരതി ഒരു ചിത്രം പോസ്റ്റ് ചെയ്തു.

സ്വകാര്യഭാഗങ്ങളുടെ ചിത്രം പോസ്റ്റ് ചെയ്യുന്നത് ശരിയാണോ?

സ്വകാര്യഭാഗങ്ങളുടെ ചിത്രം പോസ്റ്റ് ചെയ്യുന്നത് ശരിയാണോ?

"എന്റെ ഫോട്ടോ എന്റെ വാളിൽ ഞാനും അതിനു കീഴിൽ എന്റെ അനുവാദത്തോടെ എന്റെ പങ്കാളിയും പോസ്റ്റ് ചെയ്തതിനു എന്റെ സുഹൃത്തുക്കളോട് ചിലര് പോയി നന്നാക്കാൻ പറഞ്ഞു ചൊറിയുന്നതായി അറിയുന്നു. ആരാണെന്നു പറയാൻ കൂട്ടാക്കാത്ത സ്ഥിതിക്ക് എല്ലാർക്കും കൂടെ പൊതുവായി മറുപടി പറയാം. സ്വകാര്യഭാഗങ്ങളുടെ ചിത്രം പോസ്റ്റ് ചെയ്യുന്നത് ശരിയാണോ? ആണിന് സ്വകാര്യഭാഗമല്ലാത്തത് പെണ്ണിനെങ്ങനെ സ്വകാര്യമാകുന്നു എന്നൊന്നറിഞ്ഞാൽ കൊള്ളാമായിരുന്നു. ഇതൊക്കെ കണ്ടു വല്ലവനും സ്വയംഭോഗം ചെയ്താലോ? അതിനു ഞാൻ എന്തുവേണം? അവരുടെ പ്രൈവസി അല്ലെ? അതൊക്കെ നോക്കാൻ പോയാൽ സിനിമാനടിമാരുടെയൊക്കെ കാര്യമെന്തായിരിക്കും! എന്നായിരുന്നു ഇതിന് ചുവടെ ആരതി കുറിച്ചത്.

പിന്നാലെ

പിന്നാലെ

ഇതിന് പിന്നാലെ സ്ത്രീകള്‍ സമരം ഏറ്റെടുക്കണമെന്ന ആവശ്യവുമായി സ്ത്രീ വിമോചന പ്രവര്‍ത്തക കൂടിയായ ദിവ്യ ദിവാകരന്‍ രംഗത്തെത്തി. എന്നാല്‍ ആഹ്വാനം കഴിഞ്ഞതിന് പിന്നാലെ ആദ്യം മാറ് തുറന്ന് ചിത്രം പോസ്റ്റ് ചെയ്തത് ട്രാന്‍സ് ജെന്‍റര്‍ ആക്റ്റ്വിസ്റ്റ് ആയ ദിയ സനയും അഭിനേതാവായ രഹ്ന ഫാത്തിമയും ആയിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്. ഈയൊരു സമരരീതിയോടെ സ്ത്രീകള്‍ മുഴുവന്‍ മാറുതുറന്ന് നടക്കണമെന്നോ നടക്കുമോയെന്നുമല്ല അര്‍ത്ഥമാക്കേണ്ടത്. മറിച്ച് അവര്‍ക്ക് അതിനുള്ള അധികാരമുണ്ടെന്ന് രേഖപ്പെടുത്തുക മാത്രമാണ് ചിത്രം പങ്കുവെച്ച് കൊണ്ട് ഉദ്ദേശിച്ചതെന്ന് ദിയ കുറിച്ചു. പുറംകാഴ്ചയുടെ സങ്കുചിത ലൈംഗികബോധത്തിനപ്പുറത്ത് പെണ്‍ശരീരത്തിന്റെ ‘അത്ഭുത'ങ്ങളില്‍ നിന്ന് മനുഷ്യശരീരത്തിലേക്കുള്ള പരിണാമം അനിവാര്യമായി തീര്‍ന്നിരിക്കുന്ന ഒരു കാലത്ത് , അങ്ങനെയൊരു പരിഷ്‌കരണത്തിലേക്ക് വിപ്ലവച്ചൂട്ട് ഉയര്‍ത്തിപ്പിടിക്കുകയാണ് ഇത്തരമൊരു സമരമാര്‍ഗത്തിലൂടെയെന്നും ദിയ എഴുതിവെച്ചു.

ആഹ്വാനം മാത്രം

ആഹ്വാനം മാത്രം

എന്നാല്‍ ആരതിക്കൊപ്പം ആഹ്വാനം നടത്തിയ ദിവ്യ ദിവാകര്‍ ചിത്രം പോസ്റ്റ് ചെയ്യാതായതോടെ സ്ത്രീ വിമോചന പ്രവര്‍ത്തക്കിടയില്‍ വന്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചു. ആഹ്വാനം മാത്രം ചെയ്ത് സമരം ചെയ്ത് ഇരട്ടത്താപ്പ് കാണിക്കുകയാണ് ദിവ്യ എന്ന രീതിയില്‍ ഇവരുള്‍പ്പെടുന്ന പല ഗ്രൂപ്പുകളിലും ചര്‍ച്ചകള്‍ ഉയര്‍ന്നു. ഇതിന് പിന്നാലെയാണ് തന്‍റെ മാറ് തുറന്നുള്ള ചിത്രം ദിവ്യ പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്ത്രീ ശരീരമെന്നത് ഒരു ലൈംഗീക വസ്തുവല്ല ഞാനെന്‍റെ സ്ത്രീ ശരീരത്തില്‍ അഭിമാനിക്കുന്നു എന്ന ഹാഷ് ടാഗോടെയാണ് അവര്‍ ചിത്രം പോസ്റ്റ് ചെയ്തത്. ദിവ്യയുടെ ചിത്രവും ഫേസ്ബുക്കില്‍ പലരും ഏറ്റെടുത്തിട്ടുണ്ട്.

എന്തിനാണ് മൂടി വെയ്ക്കുന്നത്

എന്തിനാണ് മൂടി വെയ്ക്കുന്നത്

സ്ത്രീ ശരീരം മൂടിവെയ്ക്കപ്പെടേണ്ട ഒന്നാണെന്ന് കരുതുന്നില്ലെന്ന് ചിത്രം പോസ്റ്റ് ചെയ്തതിന് പിന്നാലെ ദിവ്യ വ്യക്തമാക്കിയതായി നാരദാ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സെക്സ് ചെയ്യുമ്പോള്‍ മാത്രമാണ് സ്ത്രീകളുടെ ശരീരം തുറന്ന് കാണിക്കുന്നത്. അതും അവരുടെ പങ്കാളി മാത്രമാണ് അവരുടെ നഗ്ന ശരീരം കാണുന്നത്. നിഗൂഡമാക്കി വെക്കുമ്പോഴാണ് പലപ്പോഴും ശരീരം കാണാനുള്ള ത്വര ആളുകള്‍ക്ക് ഉണ്ടാകുന്നത്. പുരുഷന്‍മാരെ മേല്‍ വസ്ത്രം ധരിക്കാതെ പലപ്പോഴും കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ അവരുടെ ശരീരത്തിന്‍റെ മുകള്‍ഭാഗത്തെ ലൈംഗീക ആസക്തിയോടെ ആരും കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ സ്ത്രീകളും അത്തരത്തില്‍ വസ്ത്രം ധരിക്കാതെ ഇരിക്കുക വഴി ലൈംഗീക വസ്തുവായി സ്ത്രീയെ കാണുന്ന രീതിക്ക് മാറ്റം വരുമെന്നും അവര്‍ വ്യക്തമാക്കി.

English summary
divya divakar also joins in bare brest protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X