Get Updates
Get notified of breaking news, exclusive insights, and must-see stories!

'വെറുതേ ഒരു ഭാര്യ അല്ല'; കോണ്‍ഗ്രസുകാരുടെ സൈബര്‍ ആക്രമണത്തില്‍ ദിവ്യ എസ് അയ്യരുടെ മറുപടി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി ട്രയല്‍ റണ്‍ ഉദ്ഘാടനത്തിനിടെ നടത്തിയ പ്രസംഗത്തില്‍ എല്‍ ഡി എഫ് സര്‍ക്കാരിനെ പ്രകീര്‍ത്തിച്ചതിന് പിന്നാലെ നേരിട്ട സൈബര്‍ ആക്രമണത്തില്‍ മറുപടിയുമായി വിഴിഞ്ഞം സീ പോര്‍ട്ട് എം ഡി ദിവ്യ എസ് അയ്യര്‍ ഐഎഎസ്. 'വെറുതേ ഒരു ഭാര്യ അല്ല' എന്ന വാചകത്തോടെ ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ കെ എസ് ശബരീനാഥനൊപ്പമുള്ള ചിത്രമാണ് ദിവ്യ പങ്ക് വെച്ചിരിക്കുന്നത്.

വിഴിഞ്ഞം തുറമുഖ പദ്ധതി ട്രയല്‍ റണ്‍ ഉദ്ഘാടനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ദിവ്യ നടത്തിയ പ്രസംഗത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേര് പരാമര്‍ശിച്ചിരുന്നില്ല. മാത്രമല്ല സംസ്ഥാനത്തെ വികസന പദ്ധതികള്‍ കടലാസില്‍ ഒതുങ്ങുന്ന കാലം കഴിഞ്ഞുവെന്നും ദിവ്യ പറഞ്ഞിരുന്നു. ഇതാണ് കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും ചൊടിപ്പിച്ചത്.

divya s iyer

കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ഡോ. സരിനും ബി ആര്‍ എം ഷഫീറും അടക്കമുള്ളവര്‍ ദിവ്യക്കെതിരെ രംഗത്തെത്തിയിരുന്നു. കടലാസില്‍ ഒതുങ്ങാതെ പുറംലോകം കണ്ട ഒട്ടനവധി പദ്ധതികള്‍ ഈ കേരളത്തില്‍ മുന്‍പും നടപ്പാക്കിയിട്ടുണ്ട് എന്നും മുന്‍പും കേരളത്തില്‍ മിടുക്കരായ ഐ എ എസ് ഉദ്യോഗസ്ഥര്‍ പണിയെടുത്തിട്ടുണ്ട് എന്നുമായിരുന്നു സരിന്‍ പറഞ്ഞിരുന്നത്.

അവരോട് ചോദിച്ചാല്‍ കേരളത്തെ നയിച്ച ദീര്‍ഘവീക്ഷണമുള്ള മുഖ്യമന്ത്രിമാരുടെ പേരുകള്‍ പറഞ്ഞു തരുമെന്നും സരിന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലെ കോണ്‍ഗ്രസ് അനുഭാവികളും പ്രവര്‍ത്തകരും ദിവ്യ എസ് അയ്യരെ അധിക്ഷേപിച്ച് രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യയാണ് എന്ന് മറക്കരുത് എന്നായിരുന്നു ഒരാളുടെ കമന്റ്. പ്രായത്തിന്റെ പക്വതക്കുറവ് നന്നായിട്ടുണ്ട് ഈ മേഡത്തിന് എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

'ആലത്തൂര്‍ എംപിയെ ആലിംഗനം ചെയ്തപ്പോള്‍ എനിക്കും മനസ്സില്‍ തോന്നിയിരുന്നു ഒരു ഇടത്തോട്ടുള്ള ചായ്വ്. തിരുവനന്തപുരം ഭാവി ഡിസിസി പ്രസിഡണ്ട് ഇതൊക്കെ ഒന്ന് ശ്രദ്ധിക്കണം!,' എന്നായിരുന്നു കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ലെനിന്‍ ഗോമസിന്റെ കമന്റ്. വെറുതെ ആണേലും അല്ലേലും ശബരിക്ക് കൊള്ളാം. വിഴിഞ്ഞം പദ്ധതിയില്‍ ഉമ്മന്‍ചാണ്ടിയുടെ സംഭാവന മറന്ന് പിണറായിയെ സുഖിപ്പിച്ചാല്‍ വിമര്‍ശനം ഉണ്ടാകും.

അത് ഏത് ഐ എ എസ് ആണേലും ശരി എന്നായിരുന്നു മറ്റൊരു കമന്റ്. അതേസമയം ദിവ്യ എസ് അയ്യരെ പിന്തുണച്ചും കോണ്‍ഗ്രസുകാരെ വിമര്‍ശിച്ചും സിപിഎം അനുഭാവികളും രംഗത്തെത്തിയിരുന്നു. കോട്ടയം കുഞ്ഞച്ചനെ പോലുള്ളവര്‍ നയിക്കുന്ന കോണ്‍ഗ്രസ്, അതിന്റെ നേതാക്കളും അതേ നിലയില്‍ പ്രവര്‍ത്തിച്ചു ദുരന്തമായി മാറുകയാണ് എന്നാണ് ഒരാള്‍ സൈബര്‍ ആക്രമണത്തിനെതിരെ നല്‍കിയ മറുപടി.

സ്ത്രീകള്‍ക്ക് സ്വന്തമായി അധികാരം, അവകാശം, അഭിപ്രായം ഒന്നും ഉണ്ടാകാന്‍ പാടില്ല എന്ന വലതു പക്ഷ രാഷ്ട്രീയത്തിന്റെ ഇരയാണ് മാഡം താങ്കളും എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തത്. കൂടെ നില്‍ക്കുന്നവന്റെ ഭാര്യയെ കോണ്‍ഗ്രസ് ഇങ്ങനെ ആണ് നേരിടുന്നത്. കൊള്ളാം നല്ല സംസ്‌കാരം. ജനങ്ങള്‍ ഇതൊക്കെ കാണുന്നുണ്ട്. ഒരു ഇലക്ഷന് ജയിച്ചു എന്ന് കരുതി എല്ലാം നേടി എന്ന് കരുതരുത് എന്നാണ് വേറൊരു കമന്റ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+