Get Updates
Get notified of breaking news, exclusive insights, and must-see stories!

കർണ്ണന് പോലും അസൂയ തോന്നും കവചം; കെ കെ രാ​ഗേഷിനെ അഭിനന്ദിച്ച് ദിവ്യ എസ് അയ്യർ

തിരുവനന്തപുരം: കണ്ണൂർ സി പി എം ജില്ലാ സെക്രട്ടറിയായി മുൻ രാജ്യസഭാ എം പി കെ കെ രാ​ഗേഷിനെ തിരഞ്ഞെടുത്തതിന് പിന്നാലെ അഭിനന്ദനവുമായി ദിവ്യ എസ് അയ്യർ‌ ഐ എ എസ്. കർണ്ണന് പോലും അസൂയ തോന്നും വിധമുള്ളതാണ് കെ കെ ആറിന്റെ കവചമെന്ന് ദിവ്യ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. ഇക്കഴിഞ്ഞ മൂന്ന് വർഷങ്ങൾ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം മുന്നിൽ നിന്നു വീക്ഷിച്ച തനിക്ക് ഒപ്പിയെടുക്കാൻ സാധിച്ച അനവധി ഗുണങ്ങൾ ഉണ്ടെന്നും ദിവ്യ എസ് അയ്യർ കുറിച്ചു.

ദിവ്യ എസ് അയ്യർ പങ്കുവെച്ച കുറിപ്പ്:

കർണ്ണന് പോലും അസൂയ തോന്നും വിധം ഈ K K R കവചം! ഇക്കഴിഞ്ഞ മൂന്ന് വർഷങ്ങൾ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം മുന്നിൽ നിന്നു വീക്ഷിച്ച എനിക്കു ഒപ്പിയെടുക്കാൻ സാധിച്ച അനവധി ഗുണങ്ങൾ ഉണ്ട്. വിശ്വസ്തതയുടെ ഒരു പാഠപുസ്തകം!📕
കഠിനാധ്വാനത്തിന്റെ ഒരു മഷിക്കൂട് ! 🖌 Thank you, for always considering us with utmost respect--an art that is getting endangered in power corridors across the globe,

divya

ചൊവ്വാഴ്ച രാവിലെ ചേർന്ന ജില്ലാ കമ്മിറ്റി യോ​ഗത്തിലാണ് പുതിയ സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി മുൻ എം പിയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന കെ കെ രാ​ഗേഷിനെ തീരുമാനിച്ചത്. സി പി എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ സാന്നിധ്യത്തിലാണ് യോ​ഗം ചേർന്നത്. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ചുമതലയിൽ നിന്ന് രാ​ഗേഷ് മാറും.

നിയമ ബിരുദധാരിയായ രാ​ഗേഷ് കിസാൻ സഭ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയാണ്. എസ് എഫ് ഐ അഖിലേന്ത്യ പ്രസിഡന്റായിരുന്ന കെ കെ രാ​ഗേഷ് നേരത്തെ രാജ്യ സഭാ എം പിയായും പ്രവർത്തിച്ചിരുന്നു. അഖിലേന്ത്യ കിസാൻ സഭയുടെ കേന്ദ്ര നേതൃത്വത്തിന്റെ ഭാ​ഗമായി പ്രവർത്തിച്ച രാ​ഗേഷ് കേന്ദ്രം നടപ്പിലാക്കാൻ ശ്രമിച്ച കാർഷിക നിയമങ്ങൾക്കെതിരെ രാജ്യത്ത് ഉയർന്ന കർഷക സമരത്തിലും ഡൽഹി കേന്ദ്രീകരിച്ച് സജീവമായി ഇടപെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+