'നയന്‍താരയ്ക്ക് കുഞ്ഞുണ്ടായെന്ന് ആദ്യം പറഞ്ഞത് ഇദ്ദേഹമാണ്'; വളരെ അപ്ഡേറ്റഡാണെന്ന് ദിവ്യ എസ് അയ്യര്‍
കേരളക്കരയുടെ പ്രിയപ്പെട്ട കളക്ടറാണ് പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍. 2017ല്‍ ആയിരുന്നു ദിവ്യ കോണ്‍ഗ്രസ് നേതാവായ കെ എസ് ശബരീനാഥനെ വിവാഹം കഴിക്കുന്നത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. എത്ര തിരക്കിനിടെയിലും തങ്ങളുടെ വിശേഷങ്ങള്‍ എല്ലാം തന്നെ ശബരീനാഥന് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ ദിവ്യ മകനെ ഒരു പൊതുവേദിയില്‍ കൊണ്ടു പോയ സംഭവം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവച്ച് ബിഹൈന്‍ഡ് വുഡ്സിന് നല്കിയ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

തങ്ങളുടെ ജീവിതത്തെ കുറിച്ചും ഇഷ്ടങ്ങളെ കുറിച്ചുമുള്ള കാര്യങ്ങളാണ് ഇരുവരും പങ്കുവയ്ക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണെന്നും സീരിയസ് ആയ കാര്യളും തമാശയായിട്ടുള്ള റീലുകള്‍ വരെ കാണാറുണ്ടെന്ന് ശബരിനാഥന് പറഞ്ഞു. ഹിന്ജിക്കാരുടെ ലോ ഐ ക്യൂ റീലുകള്‍ വരെ കാണാറുണ്ട്.

ഏഴ് ലൈക്കൊക്കെയുള്ള, ഇന്‍സ്റ്റഗ്രാമില്‍ ബീഹാറി പിള്ളേര് പാടുന്ന റീല്‍സൊക്കെ എന്റെ ഫീഡില്‍ വരും. എട്ടാമത്തെ ലൈക്ക് എനിക്ക് വേണ്ടി വന്നത് പോലെയാണ്. വളരെ സീരിയസായിട്ടുള്ള ബുക്സും ഓഡിയോ ടോക്കും ഡോക്യുമെന്ററിയൊക്കെ കാണാറുണ്ട്. ഏറ്റവും അപ്ഡേറ്റഡ് ഞാനാണെന്ന് ശബരി പറഞ്ഞു.

എല്ലാ ഫീല്‍ഡും ടെച്ച് ചെയ്ത് പോകുന്നത് ശബരിയാണെന്ന് ഭാര്യ ദിവ്യയും പറയുന്നു. അടുത്തിടെ നയന്‍താരയ്ക്ക് കുഞ്ഞുങ്ങളുണ്ടായ വിവരം അറിയിച്ചത് ശബരിയാണെന്ന് ദിവ്യ പറഞ്ഞു. അങ്ങനെയുള്ള വാര്‍ത്തകളൊക്കെ എനിക്ക് ഇവിടെ നിന്നാണ് വരാറുള്ളതെന്ന് ദിവ്യ പറഞ്ഞു. ബന്ധുക്കളുടെ അടുത്ത് നിന്ന് രണ്ടാമത്തെ കുട്ടി എപ്പോഴാണ് എന്നുള്ള ചോദ്യങ്ങള്‍ വന്നു തുടങ്ങിയോ എന്ന് അവതാരക ചോദിച്ചപ്പോള്‍ രണ്ട് പേരുടെയും മറുപടി ഇങ്ങനെയായിരുന്നു.

ഞങ്ങള്‍ ചൈനീസ് പോളിസിയാണ് ഉദ്ദേശിക്കുന്നത്. ആ വക ചോദ്യങ്ങളൊക്കെ എല്ലാ കുടുംബങ്ങളിലുമുണ്ട്. ബന്ധുക്കളുടെ ഭാഗത്ത് നിന്ന് അങ്ങനെയുള്ള ചോദ്യങ്ങള്‍ കുറവായിരിക്കും. ബന്ധുക്കളൊക്കെ ഞങ്ങളുടെ കാര്യങ്ങള്‍ കൂടുതല്‍ അറിയുന്നവരാണ്. സാധാരണ സാമൂഹികമായി അങ്ങനെയുള്ള ചോദ്യങ്ങള്‍ വരാറുണ്ട്.

തൊഴിലുറപ്പ് സൈറ്റിലൊക്കെ പോകുമ്പോള്‍ അമ്മമാര്‍ ചോദിക്കും, സുഖമാണോ, ആ ചോദ്യത്തിന്റെ മൂളല്‍ കേള്‍ക്കുമ്പോള്‍ നമുക്ക് കാര്യങ്ങള്‍ മനസിലാകുമെന്ന് ശബരി പറഞ്ഞു. അഭിമുഖത്തിനിടെ ദിവ്യ എസ് അയ്യര്‍ ഒരു പാട്ടും ആലപിച്ചു. ശബരിയുമായുള്ള ജീവിതത്തില്‍ നിരവധി കാര്യങ്ങള്‍ അഡ്ജസ്റ്റ് ചെയ്തിട്ടുണ്ടെന്നും അതില്‍ പ്രധാനപ്പെട്ടത് ഭക്ഷണമാണെന്നും ദിവ്യ പറഞ്ഞു.

ഞാന്‍ വെജിറ്റേറിയനും ശബരി നോണ്‍ വെജിറ്റേറിയനുമാണ്. അത് ഞങ്ങള്‍ അതുപോലെ തന്നെ തുടരുന്നു', ദിവ്യ പറഞ്ഞു. താന്‍ വെജിറ്റേറിയനായെന്നാണ് ദിവ്യയുടെ ബന്ധുക്കള്‍ കരുതി കാണുകയെന്ന് ശബരിയും പറഞ്ഞു. ഈയടുത്താണ് ദിവ്യയുടെ മാതാപിതാക്കള്‍ പോലും താന്‍ നോണ്‍ വെജ് തുടരുകയാണെന്ന് അവര്‍ മനസിലാക്കിയതെന്നും അദ്ദേഹം അഭിമുഖത്തിനിടെ പറഞ്ഞു.

അതേസമയം, അടുത്തിടെ ദിവ്യ ഒരു പൊതുപരിപാടിയല്‍ മകനെ കൊണ്ടുവന്നത് ഏറെ ചര്‍ച്ചയായിരുന്നു. ഇതിനെതിരെ ചിലര്‍ വിമര്‍ശനവുമായി എത്തിയപ്പോള്‍ ശബരിനാഥനാണ് സോഷ്യല്‍ മീഡിയയിലൂടെ ചുട്ടമറുപടി നല്‍കിയത്. നിരവധി പേര് ദീവ്യയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു. ഒരു അമ്മ സ്വന്തം ജോലി ചെയ്യുന്നതിനോടൊപ്പം മകനേയും പരിപാലിക്കുന്നതില്‍ എന്താണ് തെറ്റ് എന്നായിരുന്നു പലരുടേയും ചോദ്യം.

ഇപ്പോള്‍ തന്നെ ക്ഷണിക്കുന്ന പരിപാടികളിലേക്ക് കുഞ്ഞുമായി തന്നെ വരണമെന്ന അഭ്യര്‍ഥനയുമായി നിരവധി സംഘടനകള്‍ സമീപിക്കുന്നുണ്ട് എന്നാണ് ദിവ്യ എസ്. അയ്യര്‍ പറഞ്ഞിരുന്നു. എഴുത്തുകാരന് ബെന്യാമിന്, സാമൂഹിക പ്രവര്‍ത്തക ധന്യാ രാമന്, സന്തോഷ് പണ്ഡിറ്റ് തുടങ്ങിയവര്‍ കളക്ടര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. സ്വകാര്യചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ കുഞ്ഞിനെ കൂടെ കൊണ്ടുപോയി എന്നതില്‍ എന്താണിത്ര ആക്ഷേപിക്കാനുള്ളത് എന്നായിരുന്നു എഴുത്തുകാരന് ബെന്യാമിന് ചോദിച്ചത്.
-
'ഞാൻ സംഘിയായത് കൊണ്ട് മുസ്ലീം സംഘടനകൾ പിന്തുണയ്ക്കില്ലെന്ന് പറഞ്ഞു';കോണ്‍ഗ്രസിനെതിരെ അഖിൽ മാരാർ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ'










Click it and Unblock the Notifications