Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിവ്യ ഉണ്ണിയുടെ പരിപാടിക്കെതിരെ നര്‍ത്തകി, സംഘാടനം പാളി, കൂടുതല്‍ പേരെ പങ്കെടുപ്പിച്ചാല്‍ സ്വര്‍ണനാണയം!

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് ഇന്നലെ നടത്തിയ പരിപാടിയില്‍ സംഘാടന പിഴവ് നേരത്തെ ബോധ്യപ്പെട്ടിരുന്നു എന്ന് നര്‍ത്തകി. അതിനാല്‍ തന്നെ പരിപാടിയില്‍ പങ്കെടുത്തില്ല എന്നും അവര്‍ വ്യക്തമാക്കി. 5100 രൂപയാണ് പരിപാടിയില്‍ പങ്കെടുക്കുന്നതിനായി നല്‍കിയത് എന്നും എന്നാല്‍ ഭക്ഷണം, താമസം, മേക്കപ്പ് എന്നിവയ്‌ക്കെല്ലാം സ്വന്തം കൈയില്‍ നിന്ന് കാശ് ചെലവാക്കേണ്ടി വന്നു എന്നും ഇവര്‍ പറഞ്ഞു.

'രജിസ്‌ട്രേഷന്‍ ഫീസായി 3500 രൂപയും വസ്ത്രത്തിന് 1600 രൂപയും നല്‍കി. പട്ടുസാരി നല്‍കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ കിട്ടിയത് സാധാരണ കോട്ടണ്‍ സാരിയാണ്. ഭക്ഷണം, താമസം, മേക്കപ്പ് എന്നിവയ്‌ക്കെല്ലാം സ്വന്തം കൈയ്യില്‍ നിന്ന് പണം പോയി. ഗിന്നസ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് കിട്ടുമെന്ന പ്രതീക്ഷയിലാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്,' നര്‍ത്തകി പറയുന്നത്.

Divya Unni

ഉമ തോമസ് എംഎല്‍എയ്ക്ക് പരിക്കേറ്റപ്പോഴാണ് സംഘാടനത്തില്‍ പിഴവ് ബോധ്യപ്പെട്ടത്. പിന്നീട് പരിപാടിയില്‍ പങ്കെടുക്കാതെ മടങ്ങുകയായിരുന്നു എന്നും ഇവര്‍ പറഞ്ഞു. ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് നടത്തിയ പല പരിപാടിയിലും പങ്കെടുത്തിട്ടുണ്ട്. അതിലൊന്നും ഇത്രയധികം പണം ആവശ്യപ്പെട്ടിരുന്നില്ല എന്നും നര്‍ത്തകി പറഞ്ഞു. തന്റെ ഭര്‍ത്താവ് സംഗീതജ്ഞനാണ് എന്നും അദ്ദേഹം ഭര്‍ത്താവ് പങ്കെടുത്ത പരിപാടികളിലും ഈ നിലയില്‍ പണം ആവശ്യപ്പെട്ടിരുന്നില്ല എന്നും ഇവര്‍ പറഞ്ഞു.

ഇന്നലെ നടന്ന പരിപാടിയുടെ സമയക്രമം പലപ്പോഴായി മാറ്റിയിരുന്നു ഇതിലേക്ക് കൂടുതല്‍ നര്‍ത്തകരെ പങ്കെടുപ്പിക്കുന്ന നൃത്ത അധ്യാപകര്‍ക്ക് ഗോള്‍ഡ് കോയിന്‍ വാഗ്ദാനം ചെയ്തിരുന്നുവെന്നും നര്‍ത്തകി ആരോപിക്കുന്നു. ഇങ്ങനെയാണ് അധ്യാപകര്‍ കുട്ടികളെ പങ്കെടുപ്പിക്കാന്‍ എത്തിച്ചത് എന്നും നര്‍ത്തകി ആരോപിച്ചു. നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

മൃദംഗനാദം എന്ന പേരിട്ട നൃത്ത പരിപാടിയില്‍ കേരളത്തിന് പുറമെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നര്‍ത്തകരും പങ്കെടുത്തിരുന്നു എന്നാണ് റിപ്പോര്‍ട്ട്. മൃദംഗനാദത്തില്‍ പങ്കാളികളായവരുടെ കീഴില്‍ ഭരതനാട്യം അഭ്യസിച്ച് വന്ന 12000 നര്‍ത്തകരാണ് ഇന്നലെ കലൂര്‍ സ്‌റ്റേഡിയത്തില്‍ നൃത്തം ചെയ്തത്. ഒരു മാസത്തോളം നീണ്ട പരിശീലനത്തിന് ശേഷമായിരുന്നു പരിപാടി സംഘധടിപ്പിച്ചത്.

അഭിനേതാക്കളും നര്‍ത്തകരുമായ ദേവി ചന്ദന, ഉത്തര ഉണ്ണി, ഋതു മന്ത്ര, പാരിസ് ലക്ഷ്മി തുടങ്ങിയവരും ഇവരുടെ കീഴില്‍ നൃത്തം അഭ്യസിക്കുന്നവരും മൃദംഗനാദത്തില്‍ പങ്കാളികളായിരുന്നു. എട്ട് മിനിറ്റ് നീണ്ട നൃത്ത പരിപാടിയുടെ ഗാനം രചിച്ചത് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും സംഗീത സംവിധാനം ദീപാങ്കുരനുമാണ്. അനൂപ് ശങ്കറാണ് ഗാനം ആലപിച്ചത്. കൊറിയോഗ്രഫിയും ലീഡ് നര്‍ത്തകിയും ദിവ്യ ഉണ്ണി ആയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+