കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദീപാവലി ആഘോഷിക്കാന്‍ പടക്ക വിപണി ഒരുങ്ങി; വിവിധ ഇനം പടക്കങ്ങള്‍ തയ്യാറായി

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. തിന്മയ്ക്ക് മേല്‍ നന്മ നേടിയ വിജയത്തിന്റെ പ്രതീകമായിട്ടാണ് ദീപാവലി ആഘോഷിക്കപ്പെടുന്നത്. ഉത്തരേന്ത്യയില്‍ ദിവസങ്ങള്‍ നീണ്ട ആഘോഷമാണ് നടക്കുന്നതെങ്കിലും കേരളത്തില്‍ ദീപാവലി ആഘോഷങ്ങള്‍ ഒറ്റ ദിവസമാണ്. പടക്കംപൊട്ടിച്ചാണ് കേരളത്തിലുള്ളവര്‍ പ്രധാനമായും ദീപാവലി ആഘോഷിക്കുന്നത്.

അതുകൊണ്ട് തന്നെ ദീപാവലി ലക്ഷ്യമിട്ട് പടക്ക വിപണി സജീവമായിരിക്കുകയാണ്. മുക്കിന് മുക്കിന് പടക്ക കടകള്‍ ഇതിനോടകം പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. പുതുമകളോടെ വിവിധ ഇനം പടക്കങ്ങളും സജീവമായിരിക്കുകയാണ്. പൂത്തിരി, കമ്പിത്തിരി, മത്താപ്പൂ, ചെറിയ പടക്കങ്ങള്‍ എന്നിവയാണ് കാലാകാലങ്ങളായി ഉപയോഗിച്ച് വന്നിരുന്നത്.

diwali2

എന്നാല്‍ പുതുമയേറെയുള്ള പുതിയ പടക്കങ്ങളും എത്തിത്തുടങ്ങിയിട്ടുണ്ട്. പടക്ക വില്‍പ്പനയ്ക്ക് സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും ഇതില്‍ പലതും പാലിക്കപ്പെടുന്നില്ല എന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പടക്ക വില്‍പ്പനയ്ക്ക് പ്രത്യേക ലൈസന്‍സ് വേണം എന്നുണ്ട്. എന്നാല്‍ പലപ്പോഴും ഇത് പാലിക്കപ്പെടുന്നില്ല. മുക്കിന് മുക്കിന് പടക്കക്കടകള്‍ ഇതിനോടകം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇത് പരിശോധിക്കപ്പെടുന്നില്ലെന്നും ആക്ഷേപം ഉണ്ട്.

നൂറു രൂപയ്‌ക്കൊക്കെ പടക്കം വാങ്ങിയിരുന്ന കാലം കഴിഞ്ഞുവെന്നാണ് വില്‍പ്പനക്കാര്‍ പറയുന്നത്. കുറഞ്ഞത് 1000 രൂപയ്ക്കാണ് പടക്കം വില്‍ക്കുന്നതെന്നാണ് പടക്കക്കടക്കാര്‍ പറയുന്നത്. നേരത്തെ തന്നെ ബുക്ക് ചെയ്ത് വച്ച് പടക്കം വാങ്ങുന്നവരും കുറവല്ല. തമിഴ്‌നാട്ടില്‍ നിന്നാണ് പടക്കങ്ങള്‍ കൂടുതലായി എത്തുന്നത്. അതേസമയം മഴ പടക്ക വിപണിയ്ക്ക് വെല്ലുവിളിയായിരിക്കുകയാണ്.

English summary
diwali celebration fire works demand increased
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X