Deepavali Malayalam Wishes: ദീപങ്ങളുടെ ഉത്സവമായ ദീപാവലി, ഐതിഹ്യമറിയാം.. ആശംസകള്‍ നേരാം
ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് എല്ലാവരും. നാളെയാണ് ലോകമെമ്പാടുമുള്ള ഹൈന്ദവ വിശ്വാസികള്‍ ദീപാവലി ആഘോഷിക്കുന്നത്. തിന്മയ്ക്ക് മേലുള്ള നന്മയുടെ വിജയം അഥവാ അന്ധകാരത്തില്‍ നിന്നും വെളിച്ചത്തിലേക്കുള്ള വരവ് എന്നൊക്കെ അര്‍ത്ഥം വരുന്ന 'തമസോമാ ജ്യോതിര്‍ഗമയ' എന്നതിനെ അടിസ്ഥാനമാക്കിയാണ് ദീപാവലി ആഘോഷിച്ച് വരുന്നത്.
തുലാമാസത്തിലെ അമാവാസി ദിവസമാണ് ദീപാവലി ആഘോഷിക്കുന്നത്. ദീപങ്ങള്‍ തെളിയിച്ചും മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും സമ്മാനങ്ങള്‍ നല്‍കിയും ദീപാവലി ആഘോഷിക്കപ്പെടുന്നു. ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ (തമിഴ്, തെലുങ്ക്, കന്നഡ, മലയാളം) സംസ്‌കൃതത്തിലെ അതേ പേരിലും മറ്റു ഭാഷകളില്‍ 'ദിവാലി'യെന്ന പേരിലും ഈ ഹൈന്ദവ ആഘോഷം കൊണ്ടാടുന്നു.

ദീപാവലിയുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ പല ഭാഗങ്ങളിലും പലതരത്തിലുള്ള ഐതിഹ്യങ്ങളാണ് നിലവിലുള്ളത്. പൊതുവെ പാലാഴിയില്‍ നിന്നുള്ള മഹാലക്ഷ്മിയുടെ അവതാര ദിവസമായി ദീപാവലി കണക്കാക്കപ്പെടുന്നു. സാമ്പത്തിക ഉയര്‍ച്ച ഉണ്ടാകുവാന്‍ സമ്പത്തിന്റെ ഭഗവതിയായ ധനലക്ഷ്മിയെ പൂജിക്കുന്ന സമയം കൂടിയാണ് ദീപാവലി. ബംഗാളില്‍ ദീപാവലിക്ക് കാളിയെ ആണ് ആരാധിക്കുന്നത്. ദീപാവലിയുമായി ബന്ധപ്പെട്ട ചില ഐതിഹ്യങ്ങള്‍ നോക്കാം
ശ്രീകൃഷ്ണന്‍
ഭഗവാന്‍ കൃഷ്ണന്‍ നരകാസുരനെ വധിച്ചതിന്റെ സ്മരണയ്ക്കായാണ് കേരളത്തില്‍ ചിലയിടങ്ങളില്‍ ദീപാവലി ആഘോഷിക്കുന്നത്. നരക ചതുര്‍ദശി കാര്‍ത്തിക മാസത്തിലെ പതിനാലാം ദിവസമാണ് ആഘോഷിക്കുന്നത്. കേരളത്തിലെ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും ഭഗവതി ക്ഷേത്രങ്ങളിലും ദീപാവലി നാളില്‍ വിശേഷാല്‍ പൂജകളും മറ്റ് ചടങ്ങുകളും നടക്കുന്നു. ഈ ദിവസം ദേവിയെ സമ്പത്തിന്റെ ഭഗവതിയായ ധനലക്ഷ്മി ഭാവത്തിലും ആരാധിക്കുന്നു.
മഹാലക്ഷ്മി
പാലാഴിയില്‍ നിന്നും ലക്ഷ്മിദേവി അവതരിക്കുകയും മഹാവിഷ്ണുവിനെ പതിയായി സ്വീകരിക്കുകയും ചെയ്ത ദിവസമാണ് ദീപാവലി എന്ന വിശ്വാസവുമുണ്ട്. ലക്ഷ്മി ദേവിയുടെ അനന്യമായ സൗന്ദര്യത്തില്‍ ആകൃഷ്ടനായ മഹാവിഷ്ണു ദേവിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. ഈ അവസരത്തെ അടയാളപ്പെടുത്താന്‍ ദീപങ്ങള്‍ തെളിയിച്ചു. അന്ന് മുതല്‍ ലക്ഷ്മി ദേവിയെ ആരാധിക്കാനും അനുഗ്രഹം തേടാനും ദീപാവലി ആഘോഷിക്കുന്നു. സമ്പത്തിന്റേയും ഐശ്വര്യത്തിന്റേയും ദേവതയായ ലക്ഷ്മിയെ ഇന്നേ ദിവസം ആരാധിക്കുന്നു. വടക്കേ ഇന്ത്യയില്‍ ഇത് പ്രധാനമാണ്.

മഹാകാളി
ദേവിയുടെ കാളിയവതാരവുമായി ബന്ധപ്പെട്ടാണ് ദീപാവലിയുടെ ഏറ്റവും പ്രചാരത്തിലുള്ള ഐതിഹ്യം. രാക്ഷസന്‍മാരില്‍ നിന്ന് ഭൂമിയേയും സ്വര്‍ഗത്തേയും രക്ഷിക്കാന്‍ കാളി ദേവി ജന്മമെടുത്ത് എന്നും എന്നാല്‍ അസുരനിഗ്രഹത്തിന് ശേഷവും കലിയടങ്ങാത്ത കാളിയെ അനുനയിപ്പിക്കാന്‍ സാക്ഷാല്‍ മഹാശിവന്‍ തന്നെ ഇടപെട്ടു എന്നുമാണ് വിശ്വാസം. ഒഡിഷ, പശ്ചിമ ബംഗാള്‍, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ ദീപാവലി ഭദ്രകാളി ഭഗവതിക്ക് പ്രാധാന്യം കൊടുത്തു ആഘോഷിക്കുന്നു.
ശ്രീരാമന്‍
ശ്രീരാമന്‍ പതിനാലുവര്‍ഷത്തെ വനവാസത്തിനുശേഷം സീതാസമേതനായി അയോധ്യയില്‍ തിരിച്ചെത്തിയത് ഒരു ദീപാവലി ദിവസമാണ് എന്നും ഐതിഹ്യമുണ്ട്. വടക്കേ ഇന്ത്യയിലാണ് ഈ വിശ്വാസം കൂടുതലായി കാണപ്പെടുന്നത്.

പ്രിയപ്പെട്ടവര്‍ക്ക് ദീപാവലി ആശംസകള്‍ നേരാം
എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍
ഇരുളില്‍ നിന്നും വെളിച്ചത്തിലേക്ക് ഈ ദീപാവലി നമ്മളെ നയിക്കട്ടെ, ആശംസകള്‍
തമസോമ ജ്യോതിര്‍ഗമയ, എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍

ഈ ദീപാവലി നിങ്ങളുടെ ജീവിതത്തില്‍ സ്‌നേഹവും ഐശ്വര്യവും കൊണ്ടുവരട്ടെ
തിന്മയും ഇരുളും പോയ്മറയട്ട... നന്മയും വെളിച്ചവും പരക്കട്ടെ
ഉള്ളില്‍ സ്‌നേഹവും നന്മയും എന്നും ഉണ്ടാവട്ടെ, എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍
സമ്പത്തും ഐശ്വര്യവും നിറയുന്ന ദീപാവലി ആശംസിക്കുന്നു
വെളിച്ചം ഐശ്വര്യത്തിലേക്കും സമൃദ്ധിയിലേക്കും നയിക്കട്ടെ

ദീപങ്ങള്‍ പോലെ പ്രകാശമാനമാകട്ടെ നിങ്ങളുടെ മനസും
എല്ലാവര്‍ക്കും എന്റേയും കുടുംബത്തിന്റേയും ദീപാവലി ആശംസകള്‍
തെളിയകട്ടെ നന്മയുടേയും സന്തോഷത്തിന്റേയും ദീപങ്ങള്‍












Click it and Unblock the Notifications