ബില്ല് കണ്ട് ഞെട്ടി; ഇത്രയുമോ? ആദ്യമായി പ്രസവത്തിന്റെ ചിലവ് പുറത്ത് വിട്ട ദിയ കൃഷ്ണയും അശ്വിനും
സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവന്‍സറായ ദിയ കൃഷ്ണയുടെ പ്രസവ വീഡിയോ നേരത്തെ സാമൂഹിക മാധ്യമങ്ങളില്‍ ട്രെന്‍ഡിങ് ആയിരുന്നു. 87 ലക്ഷം ആളുകളാണ് യൂട്യൂബ് വഴി മാത്രം ദിയ കൃഷ്ണയുടെ വീഡിയോ കണ്ടത്. സമൂഹത്തില്‍ വലിയ രീതിയിലുള്ള ചർച്ചകള്‍ക്കും ഈ വീഡിയോ ഇടയാക്കിയിരുന്നു. പ്രസവ വീഡിയോ പങ്കുവെച്ചത് അനുകരണീയമാണെന്നും ഇതിലൂടെ പലതരത്തിലുള്ള തെറ്റിദ്ധാരണകള്‍ അകറ്റാന്‍ കഴിയുമെന്നായിരുന്നു ഡോക്ടർമാർ അടക്കമുള്ളവർ അഭിപ്രായപ്പെട്ടത്.
അതേസമയം, തന്നെ സ്യൂട്ട് റൂമിന്റെ സാമ്പത്തിക ചെലവ് താങ്ങാന്‍ കഴിയുന്നവര്‍ ഈ സൗകര്യം സ്വീകരിക്കുന്നത് പ്രസവത്തിന്റെ ബുദ്ധിമുട്ടുകള്‍ നേരിടാന്‍ ഗര്‍ഭിണിയെ സഹായിക്കുമെന്നും സര്‍ക്കാര്‍ ആശുപത്രിയിലോ സാധാരണ പ്രൈവറ്റ് ആശുപത്രിയിലോ ഈ സൗകര്യങ്ങള്‍ ലഭിക്കില്ലെന്നായിരുന്നു ഡോ. സൗമ്യ സരിന്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ ഇപ്പോഴിതാ ആദ്യമായി പ്രസവത്തിന്റെ ചിലവുകള്‍ തുറന്ന് പറഞ്ഞ് ദിയയും അശ്വിനും രംഗത്ത് വന്നിരിക്കുകയാണ്.

തിരുവനന്തപുരം നഗരത്തിലെ ഒരു പ്രധാന സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു ദിയ കൃഷ്ണയുടെ പ്രസവം. ഹോട്ടലിനേക്കാള്‍ മികച്ച റൂം ആയിരുന്നു ആശുപത്രിയിലേത് എന്നാണ് സൈന സൌത്ത് പ്ലസ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ദിയ കൃഷ്ണ പറയുന്നത്.
അവർ തന്നത് മികച്ച രീതിയിലുള്ള ഹോസ്പ്പിറ്റാലിറ്റിയായിരുന്നു. ഭക്ഷണം, കെയർ എല്ലാം ഏറെ മികച്ചതായിരുന്നു. നഴ്സുമാർ വന്ന് കൊച്ചിനെ നോക്കും, ആ സമയത്ത് എനിക്ക് വിശ്രമിക്കാന്‍ സാധിക്കും. ഒരു സ്റ്റേക്കേഷന്‍ അനുഭവം ആയിരുന്നു. നാലഞ്ച് ദിവസം കൂടെ നിന്നെ അഡ്മിറ്റ് ചെയ്യാന്‍ അവർ പറഞ്ഞാല്‍ മതിയായിരുന്നുവെന്നാണ് ഡിസ്ചാർജ് ചെയ്തപ്പോള്‍ അശ്വിന്‍ പറഞ്ഞത്. കാരണം അവിടെ അടിച്ചുപൊളിച്ച് ഇരിക്കുകയായിരുന്നു.
രാവിലെ എന്ത് ഭക്ഷണമാണ് വേണ്ടതെന്ന് തലേദിവസം രാത്രി തന്നെ വന്ന് ചോദിക്കും. രാവിലെ ഭക്ഷണം കൊണ്ടുവരുമ്പോള്‍ ഉച്ചയ്ക്ക് എന്താണ് വേണ്ടതെന്ന് ചോദിക്കും. രാത്രി എന്താണ് വേണ്ടതെന്ന് ഉച്ചക്ക് ചോദിക്കും. ഇങ്ങനെ ഓർഡർ ചെയ്ത് ചെയ്ത് കഴിക്കാം. ഞാന്‍ അധികവും കഴിച്ചോണ്ടിരുന്നത് അപ്പവും ചിക്കന്‍ സ്റ്റൂവും ആയിരുന്നു. രാവിലെ എഴുന്നേല്‍ക്കുന്നത് തന്നെ അപ്പവും ചിക്കന്‍ സ്റ്റൂവും വന്നോ എന്നും ചോദിച്ചായിരുന്നു. കുഞ്ഞിനെ നോക്കാന്‍ ചുറ്റും ആളുകള ഉള്ളതിനാല്‍ തന്നെ എനിക്ക് വലിയ ബുദ്ധിമുട്ട് ഒന്നും ഇല്ലായിരുന്നുവെന്നും ദിയ കൃഷ്ണ പറയുന്നു.
സിനിമയൊക്കെ കണ്ട് എന്‍ജോയ് ചെയ്താണ് കണ്ടോട്ടിരുന്നത്. ആ റൂമിന്റെ ഭംഗിക്കും അവിടെ കിട്ടുന്ന സർവീസിനും ഉള്ളത്ര കാശ് അവർ വാങ്ങിക്കുന്നില്ല. വേണമെങ്കില്‍ അവർക്ക് ഇനിയും ചാർജ് ചെയ്യാം. അത്രക്കും സജ്ജീകരണങ്ങളുണ്ട്. എല്ലാവരേയും പരിഗണിച്ചുകൊണ്ടാണ് ആ നിരക്ക് വെച്ചത്. ബർത്തിങ് സ്യൂട്ട് ആണെങ്കിലും അച്ഛനേയും അമ്മയേയുമൊക്കെ അടുത്ത് നിർത്തിക്കാനുമൊക്കെ എല്ലാവർക്കും ആഗ്രഹം കാണും.
ബില്ല് വന്നപ്പോള്‍ ഇത്രയൊക്കെയോ ഉള്ളൂ എന്ന് ആലോചിച്ച് ശരിക്കു ഞാന്‍ ഞെട്ടി. 12000 രൂപയാണ് ആ റൂമിന് വരുന്ന ചിലവ്, ബർത്തിഭ് സ്യൂട്ടിനും ഒരു ദിവസത്തേക്ക് 12000 രൂപ കൊടുക്കണം. ഒരുവിധം ആളുകള്‍ക്കൊക്കെ താങ്ങാവുന്ന നിരക്കാണ് അത്. ഭക്ഷണം അടക്കം എല്ലാം കൂടെ 60000 രൂപവരെയാണ് ആയത്. മറ്റ് സാധാരണ ആശുപത്രികളിലാണെങ്കിലും ഏകദേശം ഈ നിരക്ക് തന്നെ വരും. അവിടെ ആണെങ്കില്‍ ഭർത്താവിനെ പോലും അകത്ത് കയറ്റില്ല. ഇവരൊക്കെ കൂടെ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ അലറിവിളിച്ച് പ്രശ്നം ഉണ്ടാക്കിയേനെ. അത്രയും പേടിയുള്ള വ്യക്തിയാണ് ഞാനെന്നും ദിയ പറയുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications