ദിയ കൃഷ്ണ പറയുന്നു, പെൺകുട്ടികൾ തട്ടിയത് 69 ലക്ഷം രൂപ, കള്ളി വെളിച്ചത്തായത് ഇങ്ങനെ
കേസിനെ കുറിച്ച് പ്രതികരിച്ച് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറും മകൾ ദിയ കൃഷ്ണയും. സ്ഥാപനത്തിലെ ക്യുആർ കോഡിൽ തിരിമറി നടത്തി പണം തട്ടിയ പെൺകുട്ടികൾക്കെതിരെ കൃത്യമായ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നും പെൺകുട്ടികൾ പരാതി നൽകിയതിന് മുൻപേ തന്നെ അസിസ്റ്റന്റ് കമ്മീഷ്ണർക്ക് അവർക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്നും ഇരുവരും വ്യക്തമാക്കി.
ദിയ കൃഷ്ണകുമാറിന്റെ ഉടമസ്ഥതയിലുള്ള 'ഒ ബൈ ഓസി' എന്ന ആഭരണക്കടയിലെ ജീവനക്കാരാണ് ദിയക്കും കൃഷ്ണകുമാറിനുമെതിരെ മ്യൂസിയം പോലീസിൽ പരാതി നൽകിയത്. തങ്ങളെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയെന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ ഇപ്പോഴത്തെ ഭീഷണിക്ക് പിന്നിൽ മറ്റാരോ ഉണ്ടെന്ന് കൃഷ്ണകുമാറും മകളും ആരോപിച്ചു.

കൃഷ്ണകുമാറിന്റെ വാക്കുകൾ ഇങ്ങനെ-'എന്റെ ഓഫീസിലാണ് അവർ ഭർത്താക്കൻമാർക്കൊപ്പം വന്നത്. രണ്ട് പേർ വിവാഹിതരാണ്. അവർ വന്നു കാര്യങ്ങൾ സംസാരിച്ചു. ഞങ്ങൾ പൈസ തരാമെന്ന് പറഞ്ഞു, പുറത്തുപോയി 8,82,000 രൂപ തന്നു. കണക്ക് പരിശോധിച്ചപ്പോൾ മനസിലാക്കാൻ സാധിച്ചത് അവർ തട്ടിയത് 69 ലക്ഷം രൂപയാണ്. ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ മുഴുവൻ തുകയും തരാമെന്നും ഞങ്ങൾക്ക് സമയം തരണമെന്ന് പറഞ്ഞു. രണ്ട് ദിവസം കഴിഞ്ഞ് അവർ മകളെ വിളിച്ച് ഭീഷണിപ്പെടുത്തി. പരാതി പിൻവലിക്കണമെന്ന് പറഞ്ഞു, പരാതി കൊടുത്തില്ലെന്ന് പറഞ്ഞപ്പോൾ ഒരു തരത്തിലുള്ള പ്രതികരണവും നടത്തരുതെന്ന് പറഞ്ഞു. ഇത് പന്തിയില്ലെന്ന് മനസിലാക്കിയതോടെ ഞാനാണ് അടുത്ത ദിവസം അസിസ്റ്റന്റ് പോലീസ് കമ്മീഷ്ണർക്ക് പരാതി നൽകിയത്.
തൊട്ടടുത്ത ദിവസമാണ് അവർ കൗണ്ടർ പരാതി കൊടുക്കുന്നത്. ഞങ്ങൾ അജ്ഞാത കേന്ദ്രത്തിലേക്ക് തട്ടിക്കൊണ്ട് പോയി, ഭീഷണിപ്പെടുത്തി പണം തട്ടിയെന്നൊക്കെ. ഇവർ പണം തട്ടിയതിന്റേയും ഇവിടെ വന്ന് പണം തന്നതിന്റേയുമൊക്കെ വീഡിയോ ഞങ്ങൾ ഞങ്ങൾ പോലീസിന് കൈമാറിയിട്ടുണ്ട്.
കടയുടെ ക്യുആർ കോഡിലേക്ക് പണം അയച്ചാൽ വരില്ലെന്ന് പറഞ്ഞാണ് പെൺകുട്ടികൾ സ്വന്തം അക്കൗണ്ടിലേക്ക് പണം അയപ്പിക്കുന്നത്. ഫോൺ പരിശോധിച്ചതിൽ നിന്നും കൃത്യമായ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ ഞങ്ങൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും എന്നൊക്കെയുള്ള വാർത്തകളാണ് വരുന്നത്. എന്തായാലും അടുത്ത നടപടിക്കായി കാത്തിരിക്കുകയാണ് ഞങ്ങൾ', കൃഷ്ണകുമാർ പറഞ്ഞു.
അതേസമയം ഡിസംബറിൽ തന്നെ പെൺകുട്ടികളിൽ ഒരാൾ നടത്തിയ ചെറിയ വെട്ടിപ്പുകൾ ശ്രദ്ധയിൽ പെട്ടിരുന്നതായി ദിയ കൃഷ്ണ വ്യക്തമാക്കി. പെൺകുട്ടിയല്ലേ എന്ന നിലയ്ക്ക് വിട്ട കേസാണത്. എന്നാൽ മെയ് മാസത്തിൽ സഹോദരി ഇഷാനിയുടെ സുഹൃത്ത് പറഞ്ഞപ്പോഴാണ് പൈസ പോയ കാര്യം മനസിലായത്. കടയിലെ കുട്ടിയുടെ അക്കൗണ്ടിലേക്ക് പൈസ അയച്ചെന്നും അത് ദിയക്ക് കിട്ടയോ എന്നുമാണ് ഇഷാനിയോട് അവർ ചോദിച്ചത്. എനിക്ക് പണം കിട്ടിയില്ലെന്ന് പറഞ്ഞു. ഞാൻ ഉടൻ തന്നെ ജീവനക്കാരിയായ കുട്ടിയെ വിളിച്ചപ്പോൾ അവർക്ക് പണം എടുത്തതായി സമ്മതിക്കേണ്ടി വന്നു. 2000 രൂപയേ എടുത്തുള്ളൂവെന്ന് പറഞ്ഞു. പിന്നീട് അന്വേഷിച്ചപ്പോഴാണ് പല തവണയായി പൈസ എടുത്തെന്ന് മനസിലായത്. തുടർന്ന് ഞാൻ ഇത്തരത്തിൽ പണം തട്ടിയെന്ന പേരിൽ ഇൻസ്റ്റഗ്രാമിൽ സ്റ്റോറി പങ്കുവെച്ചിരുന്നു. ഇതോടെ ആ സ്റ്റോറി പിൻവലിക്കൻ അവർ ആവശ്യപ്പെട്ടു. തെറ്റ് ചെയ്തില്ലെങ്കിൽ നിങ്ങൾ പേടിക്കുന്നതെന്തിനാണെന്ന് ഞാൻ ചോദിച്ചു.പക്ഷെ അവർ ഭയന്നു.
കഴിഞ്ഞ 9 മാസമായി അവർ ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നുണ്ട്. 29 നാണ് ഞാൻ ഇവർ പണം തട്ടിയതായി പൂർണമായും മനസിലാക്കുന്നത്. പിറ്റേന്ന് ഇവർ ഒരു മൂന്ന് ലക്ഷം രൂപയുമായി എന്നെ കാണാൻ വന്നു. നിങ്ങൾ ചോദിക്കുന്ന പണം തരാം എന്ന് പറഞ്ഞു. പിന്നാലെയാണ് മ്യൂസിയും പോലീസിൽ ഇവർ കൗണ്ടർ പരാതി കൊടുക്കുന്നത്.












Click it and Unblock the Notifications