'916 ഖേരളം സംഘിണി മറുപടി അർഹിക്കുന്നുണ്ട്'; ദിയ കൃഷ്ണയ്ക്കെതിരെ അഭിഭാഷകൻ
ഫോർട്ട് കൊച്ചിയെ പരാമർശിച്ചുള്ള ഉത്തരേന്ത്യൻ ഇൻഫ്ലുവൻസറുടെ വിദ്വേഷ വിഡിയോയെ പിന്തുണച്ച സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ബിജെപി നേതാവ് കൃഷ്ണകുമാറിൻ്റെ മകളുമായ ദിയ കൃഷ്ണയ്ക്കെതിരെ അഭിഭാഷകൻ ശ്രീജിത്ത് പെരുമന. "പന്നികളുമായി ഒരിക്കലും ഗുസ്തി പിടിക്കരുത്. ദേഹത്ത് ചെളി പുരളും. പക്ഷേ പന്നികള്‍ അത് ആസ്വദിക്കും " എന്ന ആപ്തവാക്യം മുൻനിർത്തി ഉത്തരേന്ത്യൻ സംഘിക്ക് തത്കാലം മറുപടി നൽകുന്നില്ല. എന്നാൽ ഇതൊക്കെ ആസ്വദിച്ചുകൊണ്ട് "സാഡ് റിയാലിറ്റി " എന്ന് നെടുവീർപ്പെട്ട 916 ഖേരളം സംഘിണി മറുപടി അർഹിക്കുന്നുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് അഭിഭാഷകൻ്റെ ഫേസ്ബുക്ക് കുറിപ്പ്. പോസ്റ്റിൻ്റെ പൂർണരൂപം വായിക്കാം
'ഫോർട്ട് കൊച്ചിയിൽ മുസ്ലിംകൾ കൂടുതലാണ്, അതുകൊണ്ട് കേരളം അപകടത്തിലാണെന്നും ഉടൻ കേന്ദ്ര ഗവൺമെന്റ് ഇടപെടണമെന്നും ഒരു ഊപ്പി സംഘിയുടെ ദീനരോദനവും
അതിന് പിന്തുണയുമായി കേരളത്തിലെ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ കൃഷ്ണകുമാർ ഡോട്ടർ ദിയ കൃഷ്ണയുടെ കമന്റ് "Sad reality" എന്ന്, "പന്നികളുമായി ഒരിക്കലും ഗുസ്തി പിടിക്കരുത്. ദേഹത്ത് ചെളി പുരളും. പക്ഷേ പന്നികള്‍ അത് ആസ്വദിക്കും " എന്ന ആപ്തവാക്യം മുൻനിർത്തി ഉത്തരേന്ത്യൻ സംഘിക്ക് തത്കാലം മറുപടി നൽകുന്നില്ല. എന്നാൽ ഇതൊക്കെ ആസ്വദിച്ചുകൊണ്ട് "sad reality " എന്ന് നെടുവീർപ്പെട്ട 916 ഖേരളം സംഘിണി മറുപടി അർഹിക്കുന്നുണ്ട്.

മുസ്ലീമിനെയും, മുസ്ലീം തീവ്രവാദം എന്ന പ്രൊപ്പൊഗണ്ടയെയും മുനിർത്തി നിസ്ക്കാര തഴമ്പുള്ളവനെയും, തൊപ്പി വെച്ചവനെയും, താടി വളർത്തിയവനെയും നോക്കി തൃശൂലത്തിൽ കോർക്കാൻ ആഹ്വാനം നൽകുമ്പോൾ നോക്കി നിൽക്കാൻ തത്കാലം സൗകര്യപ്പെടില്ല എന്ന് പറയാതെ വയ്യ.ഇനി അങ്ങനെയൊരു നരേറ്റീവ് സൃഷ്ടിച്ച് മുസ്ലീങ്ങളെ തീവ്രവാദികളായി ചപ്പാകുത്താൻ കൈല്‍ കുത്തുന്നവരോട് ആവർത്തിച്ച് പറയട്ടെ,
ഒന്നാം ലോക മഹായുദ്ധം നയിച്ചതതോ, വെട്ടി മരിച്ചതോ മുസ്ലിങ്ങളായിരുന്നില്ല..
രണ്ടാം ലോക മഹായുദ്ധവും, വെട്ടും തടവും മുസ്ലിംങ്ങളായിരുന്നില്ല..
ഇരുപത് മില്ല്യണ്‍ ആസ്ത്രേലിയക്കാരെ കൊന്നത് മുസ്ലിംങ്ങളായിരുന്നില്ല..
വടക്കന്‍ അമേരിക്കയില്‍ നൂറ് മില്ല്യണ്‍ അമേരിക്കക്കാരെ കൊന്നത് മുസ്ലിംങ്ങളായിരുന്നില്ല..
തെക്കേ അമേരിക്കയില്‍ 50 മില്ല്യണ്‍ അമേരിക്കക്കാരെ കൊന്നതും മുസ്ലിംങ്ങളായിരുന്നില്ല.
180 മില്ല്യണ്‍ ആഫ്രിക്കന്‍ റൂമികളെ അടിമകളാക്കിയത് മുസ്ലിംങ്ങളായിരുന്നില്ല..
അറ്റ്ലാന്റിക്കയില്‍ 88% ജനങ്ങളെ കൊന്നതും മുസ്ലിംങ്ങളായിരുന്നില്ല.
ഹിരോഷിമയിൽ, നാഗസാക്കിയില്‍ ആറ്റം ബോംബിട്ട് ലക്ഷക്കണക്കിന് മനുഷ്യരെ ഒരു രാത്രി കൊണ്ട് കൊന്നതും, ഇന്നും ജനിക്കുന്ന കുഞ്ഞുങ്ങളെ ജീവച്ഛവമാക്കിയതും മുസ്ലിംങ്ങളായിരുന്നില്ല..
എന്ന് മാത്രമല്ല ലക്ഷങ്ങളെ കൊന്ന ചരിത്രത്തിലെ ലെനിനും ജോസഫ് സ്റ്റാലിനും പോള്‍പോട്ടും മാവോ സേതൂങ്ങും മുസ്ലിംങ്ങളായിരുന്നില്ല..
ഹിറ്റ്ലറും മുസ്സോളിനിയും മുസ്ലിംങ്ങളായിരുന്നില്ല..
ഫലസ്തീനിലെ ലക്ഷക്കണക്കിന് മനുഷരെ കൊന്നതും ഇറാഖികളെ കൊന്നതും അഫ്ഘാനികളെ കൊന്നതും മുസ്ലിംങ്ങളായിരുന്നില്ല.
ഇന്ത്യയിലേക്ക് വന്ന് ഇന്ത്യയെ കീഴടക്കി നമ്മെ അടിമകളാക്കിയ ബ്രിട്ടീഷുകാര്‍ മുസ്ലിംങ്ങളായിരുന്നില്ല.
ഇന്ത്യക്കാരെ അടിമകളാക്കിയ ജന്മിമാരും നാടുവാഴികളും മുസ്ലിംങ്ങളായിരുന്നില്ല.
ഇന്ത്യയുടെ രാഷ്ട്രപിതാവ് സാക്ഷാൽ ഗാന്ധിജിയെ കൊന്നത് മുസ്ലിംങ്ങളായിരുന്നില്ല.
ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നീ രണ്ട് പ്രധാനമന്ത്രിമാരെ പോയന്റ് ബ്ലാങ്കിൽ കൊന്നതും മുസ്ലിംങ്ങളായിരുന്നില്ല..
ഇന്ത്യയില്‍ കഴിഞ്ഞ നൂറ് വര്‍ഷമായി വസ്ത്രത്തിന്റെയും, ഭക്ഷണത്തിന്റെയും പേരിൽ ലക്ഷക്കണക്കിന് ജനങ്ങളെ കൊന്നവര്‍ മുസ്ലിംങ്ങളായിരുന്നില്ല..
ഇന്ത്യയില്‍ ഇതുവരെ നടന്ന ഏറ്റവും കൂടുതൽ സ്ഫോടനങ്ങളും അട്ടിമറികളും നടത്തിയവർ മുസ്ലിങ്ങളായിരുന്നില്ല..ഇനി,
പ്രിയ മുസ്ലീങ്ങളോടാണ്,
രാജ്യ വിഭജന ശേഷം ദേശീയതയുടെയും മതേതരത്വത്തിന്റെയും പൊതുബോധത്തിന്റെയും എതിരായി അഥവാ ശത്രുവായി നിൽക്കുന്നത് ഇന്ത്യയിലെ മുസ്ലീമാണ്. മുസ്ലിമാണെങ്കിൽ തീവ്രവാദിയും, വർഗീയവാദിയുമാണ് എന്നതാണ് പൊതുബോധ സൃഷ്ടി. ഈ യാഥാർഥ്യം മനസ്സിൽ വെച്ചുകൊണ്ടാകണം നമ്മൾ ഈ ഫാസിസ്റ്റ് കാലത്ത് കേരളത്തിൽ പോലും ജീവിക്കേണ്ടി വരുന്നത്.
ഇന്ത്യയിലെ ദളിത്-ആദിവാസികൾ 'sociological danger' അഥവാ ഒരു സാമൂഹിക ദുരന്തമായിട്ടാണ് സംഘപരിവാർ കാണുന്നതെങ്കിൽ മുസ്ലീങ്ങളെ ഒരു 'biological danger' അഥവാ ജൈവിക ദുരന്തം/ ജനനം കൊണ്ടുണ്ടാകുന്ന വിപത്ത് ആയിട്ടാണ് സംഘപരിവാർ പ്രത്യയശാസ്ത്ര ആഭിമുഖ്യമുള്ള പൊതുസമൂഹം കാണുന്നത്.
സാമൂഹിക തലത്തിൽ അശുദ്ധ (impure) മായി തീണ്ടാപ്പാടകലം മാറ്റി നിർത്തപ്പെടേണ്ടവനാണ് ദളിതൻ അഥവാ ആദിവാസി എങ്കിൽ ജൈവികപരമായി ഹിന്ദു രാഷ്ട്രത്തിനു സംഘ രാഷ്ട്രത്തിനു ഭീഷണി (threat) ആണ് മുസ്ലീങ്ങൾ. സംശയം വേണ്ട !. മുസ്ലിങ്ങൾ 'പെറ്റുപെരുകി' ഹിന്ദുക്കളേക്കാൾ ജനസംഘ്യയാകുകയും അങ്ങനെ ഇന്ത്യ പിടിച്ചടക്കുകയും ചെയ്യുമോ എന്ന ഭയം ഇന്ത്യൻ പൊതുബോധത്തിൽ സംഘികൾ നിരന്തരം പടർത്തുന്ന ഒന്നാണ്.
മുസ്ലിം സ്ത്രീയുടെ 'പന്നിപ്രസവ'മെന്ന പരാമർശം വന്നതും, മുസ്ലീങ്ങളെ ഹോളോകോസ്റ്റ് നടത്തി തടവറകളിൽ പാർപ്പിക്കണമെന്നും പരസ്യമായി വിഷം വമിപ്പിച്ചത് ഒരു സ്ത്രീയാണ്. അവർ ഒരു സർക്കാർ ഉദ്യോഗസ്ഥയാണ്, അവർ ഒരു സംഘപരിവാർ തീവ്രവാദിയും സാമൂഹിക വിപത്തുമാണ് എന്നോർക്കുക.
ഇന്നിപ്പോൾ ഇസ്ലാമോഫോബിയക്ക് കയ്യടിക്കുന്ന ദിയ കൃഷ്ണയെയൊക്കെ വാഴ്ത്തുന്ന സോഷ്യൽ മീഡിയക്ക് നല്ല നമസ്കാരം. ഇസ്ലാമോഫോബിയ തിന്നു ജീവിക്കുന്ന എല്ലാ മാമകളും തൈപ്പിച്ചോ ഓരോ കുപ്പായം...
ബാക്കി പുറകെ'


Click it and Unblock the Notifications
