ഒരാളുടെ അഭിപ്രായമായിരിക്കില്ല എല്ലാവര്‍ക്കും...! ദിയ കൃഷ്ണ വിവാദത്തില്‍ അഹാന

കേരളത്തിനെതിരെ വിദ്വേഷ വീഡിയോ പ്രചരിപ്പിച്ച യൂട്യൂബറെ സഹോദരി ദിയ കൃഷ്ണ പിന്തുണച്ചതില്‍ പ്രതികരണവുമായി നടി അഹാന കൃഷ്ണ. വ്യക്തിപരമായി ഒരാള്‍ പറയുന്ന അഭിപ്രായത്തിന് കുടുംബത്തിലെ മറ്റുള്ളവര്‍ ഉത്തരവാദികളാകുന്നത് എങ്ങനെയാണ് എന്ന് അഹാന ചോദിക്കുന്നു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് അഹാനയുടെ പ്രതികരണം. ഒരാളുടെ അഭിപ്രായം ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രത്യയശാസ്ത്രമായി ചിത്രീകരിക്കപ്പെടുന്നത് എന്തുകൊണ്ടാണ് എന്നും അഹാന ചോദിച്ചു.

തന്റെ വിവാഹ ജീവിതത്തെ പോലും ഇക്കാര്യത്തില്‍ വലിച്ചിഴക്കുന്നത് കാണുമ്പോള്‍ അത്ഭുതം തോന്നുന്നു എന്നും പുരോഗമനവാദത്തെക്കുറിച്ചും യുക്തിചിന്തയെക്കുറിച്ചും വാചാലരാകുന്നവരാണ് ഇതിന് പിന്നില്‍ എന്നും അഹാന ചൂണ്ടിക്കാട്ടി. പൊതുരംഗത്തുള്ളപ്പോള്‍ വിമര്‍ശനങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകുന്നത് സാധാരണമാണ് എന്നറിയാമെന്നും അഹാന വ്യക്തമാക്കി.

Diya Krishna Issue

ഫോര്‍ട്ട് കൊച്ചിയില്‍ അധികവും മുസ്ലീങ്ങളാണെന്നും കേരളം അപകടകരമായ അവസ്ഥയിലാണെന്നുമുള്ള ഉത്തരേന്ത്യന്‍ വ്‌ലോഗറുടെ വിദ്വേഷ പരാമര്‍ശത്തെ പിന്തുണച്ച് ദിയ കൃഷ്ണ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ദിയയ്‌ക്കെതിരേയും കൃഷ്ണകുമാറിന്റെ കുടുംബത്തിലെ മറ്റുള്ളവര്‍ക്കെതിരേയും വിമര്‍ശനമുയര്‍ന്നിരുന്നു. ഇതോടെയാണ് വിശദീകരണവുമായി അഹാന രംഗത്തെത്തിയത്.

അഹാനയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

ഇക്കാര്യം വളരെക്കാലമായി തുറന്നു പറയണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നതാണ്. ഞാന്‍ പറഞ്ഞതോ ചെയ്തതോ ആയ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍, എന്നോട് നേരിട്ട് ചോദിക്കുക. എന്റെ പിതാവ് പറഞ്ഞ കാര്യമാണെങ്കില്‍ അദ്ദേഹത്തോടും, എന്റെ അമ്മയോ സഹോദരിമാരോ പറഞ്ഞ കാര്യമാണെങ്കില്‍ അവരോടും നേരിട്ട് സംസാരിക്കുക.

ഞങ്ങള്‍ ആറുപേരടങ്ങുന്ന, പരസ്പരം അടുത്ത ബന്ധമുള്ള ഒരു കുടുംബമാണെങ്കിലും, ഞങ്ങള്‍ ഓരോരുത്തരും വ്യത്യസ്ത വ്യക്തിത്വങ്ങളും സ്വന്തമായ ചിന്തകളും ആശയങ്ങളും അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ഉള്ളവരാണ്. ഒരു കുടുംബമായതുകൊണ്ട് ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ഒരേ അഭിപ്രായമാണെന്നോ, അല്ലെങ്കില്‍ ഒരാളുടെ വാക്കുകള്‍ക്കും പ്രവൃത്തികള്‍ക്കും മറ്റുള്ളവര്‍ കൂടി ഉത്തരവാദികളാണെന്നോ അര്‍ത്ഥമില്ല.

അതേസമയം, ഞങ്ങളുടെ ഈ വ്യക്തിത്വം ഞങ്ങളുടെ ഐക്യത്തിന് ഒട്ടും തടസ്സമല്ല. എന്ത് സാഹചര്യമുണ്ടായാലും ഞങ്ങള്‍ പരസ്പരം പിന്തുണയ്ക്കുകയും, ഒപ്പം നില്‍ക്കുകയും, ആവശ്യഘട്ടങ്ങളില്‍ കൂടെയുണ്ടാവുകയും ചെയ്യും. ഞങ്ങളെല്ലാവരും പൊതുജീവിതത്തില്‍ നില്‍ക്കുന്നവരായതുകൊണ്ട്, ഞങ്ങളില്‍ ഒരാള്‍ പറയുന്നതോ ചെയ്യുന്നതോ ആയ കാര്യങ്ങള്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെടണമെന്നില്ല.

അത് സ്വാഭാവികമാണ്. പൊതുരംഗത്തുള്ളപ്പോള്‍ വിമര്‍ശനങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകുന്നത് സാധാരണമാണ്. എന്നാല്‍, ഒരാളുമായി ബന്ധപ്പെട്ട ഒരു വിഷയം വരുമ്പോള്‍ എന്തിനാണ് മുഴുവന്‍ കുടുംബത്തെയും അതിലേക്ക് വലിച്ചിഴക്കുന്നത്? ഒരാളുടെ അഭിപ്രായം എങ്ങനെയാണ് പെട്ടെന്ന് ഒരു കുടുംബത്തിന്റെ തന്നെ ആശയമായി മാറുന്നത്?

ചിലപ്പോഴൊക്കെ എനിക്ക് തോന്നാറുണ്ട്, ഒരു ചര്‍ച്ചയിലേക്ക് കൂടുതല്‍ പരിചിതമായ പേരുകള്‍ വലിച്ചിഴക്കുന്നത്, യഥാര്‍ത്ഥ വിഷയത്തെക്കുറിച്ച് സംസാരിക്കുന്നതിനേക്കാള്‍ ഉപരിയായി, ശ്രദ്ധ പിടിച്ചുപറ്റാന്‍ വേണ്ടി മാത്രമാണോ എന്ന്. എന്റെ വിവാഹജീവിതവുമായി യാതൊരു ബന്ധവുമില്ലാത്ത വിഷയങ്ങളിലെ ചര്‍ച്ചകളിലേക്ക് അതിനെ വലിച്ചിഴക്കുന്നത് കാണുമ്പോള്‍ എനിക്ക് അത്ഭുതം തോന്നുന്നു.

പുരോഗമനവാദത്തെക്കുറിച്ചും യുക്തിചിന്തയെക്കുറിച്ചും വാചാലരാകുന്നവര്‍, തികച്ചും വ്യക്തിപരവും അപ്രസക്തവുമായ ഒരു കാര്യം ഇത്തരം ചര്‍ച്ചകളിലേക്ക് കൊണ്ടുവരുന്നത് പലതും സൂചിപ്പിക്കുന്നുണ്ട്. വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതും, ഒരാളുടെ ജീവിതത്തിലെ ബന്ധമില്ലാത്ത കാര്യങ്ങളെ അതിലേക്ക് വലിച്ചിഴക്കുന്നതും രണ്ടും രണ്ടാണ്. ഈ പ്രവണത ഒറ്റരാത്രികൊണ്ട് മാറില്ലെന്ന് എനിക്കറിയാം, എങ്കിലും ഒരിക്കലെങ്കിലും ഇക്കാര്യം പറയണമെന്ന് തോന്നി.

ഒരാളുടെ വാക്കുകള്‍ക്കും പ്രവൃത്തികള്‍ക്കും അവരെത്തന്നെ ഉത്തരവാദികളാക്കുന്നതും, അവരുമായി ബന്ധമുള്ള എല്ലാവരെയും അതിന് മറുപടി പറയാന്‍ നിര്‍ബന്ധിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഞങ്ങള്‍ ഒരു കുടുംബമെന്ന നിലയില്‍ ഒപ്പമുണ്ട്, എന്നാല്‍ ചിന്തിക്കുന്നതിലും സംസാരിക്കുന്നതിലും പ്രവര്‍ത്തിക്കുന്നതിലും ഞങ്ങള്‍ ഓരോരുത്തരും വ്യക്തികളാണ്. ഞങ്ങളില്‍ ആരുടെയെങ്കിലും അഭിപ്രായങ്ങളോട് നിങ്ങള്‍ക്ക് വിയോജിപ്പുണ്ടെങ്കില്‍ അത് പ്രകടിപ്പിക്കാം.

എന്നാല്‍ ചര്‍ച്ചകള്‍ ആ വ്യക്തിയെക്കുറിച്ചോ അല്ലെങ്കില്‍ കൈകാര്യം ചെയ്യുന്ന വിഷയത്തെക്കുറിച്ചോ മാത്രമായിരിക്കട്ടെ. കുടുംബബന്ധമുള്ള എല്ലാവരെയും ഇതിലേക്ക് വലിച്ചിഴക്കേണ്ടതില്ല. എന്നെ സംബന്ധിച്ചിടത്തോളം, ഇത് കേവലം നീതിയുടെയും ന്യായത്തിന്റെയും വിഷയമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma