അഹാനയുടെ ചോദ്യം ചെയ്യൽ; പൈസയെടുത്തെന്ന് സമ്മതിച്ച് ജീവനക്കാരികൾ..വീഡിയോ പുറത്ത്
സാമ്പത്തിക തിരിമറി കേസിൽ ജീവനക്കാരികൾക്കെതിരെ കൂടുതൽ തെളിവ് പുറത്തുവിട്ട് ദിയ കൃഷ്ണയുടെ കുടുംബം. പണം എടുത്തെന്ന് ജീവനക്കാരികൾ സമ്മതിക്കുന്നതാണ് വീഡിയോ. സഹോദരിയും നടിയുമായ അഹാന കൃഷ്ണ അടക്കമുള്ളവരുടെ ചോദ്യത്തിലാണ് പെൺകുട്ടികൾ കുറ്റസമ്മതം നടത്തിയത്. ദിയയുടെ അമ്മ സിന്ധു കൃഷ്ണയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വീഡിയോയിൽ പെൺകുട്ടികളോട് അഹാനയാണ് ചോദ്യം ഉയർത്തുന്നത്. അഹാനയുടെ വാക്കുകൾ ഇങ്ങനെ- ' നിങ്ങൾ 5 ലക്ഷമേ എടുത്തുള്ളൂ എന്ന് ഞങ്ങൾ എങ്ങനെ വിശ്വസിക്കും. നിങ്ങളടെ ബാങ്ക് സ്റ്റേറ്റ്മെനന്റ് കാണിക്കണം. ഓസിയുടെ ബിസിനസിലൂടെ മാസം എത്ര കിട്ടുന്നുണ്ടെന്നും നിങ്ങൾക്കും നമ്മുക്കും അറിയാം. അതിന്റെ പകുതിയാണ് അഞ്ച് ലക്ഷം. കിട്ടിയ സ്ക്രീൻ ഷോട്ടിൽ നിന്ന് മാത്രം 7 ലക്ഷം രൂപ പോയിട്ടുണ്ട്.

സത്യം പറഞ്ഞാൽ ഇത് നമ്മുക്ക് ക്ലീൻ ആയി ഹാന്റിൽ ചെയ്യാം. ഇപ്പോൾ സത്യം പറഞ്ഞില്ലെങ്കിൽ പോലീസായിരിക്കും ഇത് ചോദിക്കുക, അതിന്റെ വല്ല ആവശ്യവും ഉണ്ടോ? നമ്മുക്ക് അതിന്റെ ആവശ്യവും ഇല്ല, സാവകാശവും ഇല്ല ആഗ്രഹവും ഇല്ല. പക്ഷെ ചെയ്തേ പറ്റൂ എന്നാണെങ്കിൽ എന്ത് ചെയ്യും.പണമായി എടുത്ത പൈസ എത്രയുണ്ടാകും? പോലീസിൽ പോകരുതെന്ന് നിങ്ങൾ തന്നെ പറയുന്നു എന്നിട്ട് എന്തുകൊണ്ടാണ് മിണ്ടാതിരിക്കുന്നത്. ദിയ ഗർഭിണിയായതാണ് നിങ്ങൾക്ക് നല്ലൊരു അവസരമായത്', അഹാന പറഞ്ഞു.
കഴിഞ്ഞ ഓഗസ്റ്റിലാണ് ഇത് ചെയ്തത് എന്ന് പെൺകുട്ടികൾ സമ്മതിക്കുന്നുണ്ട്. അറിയാം ചേച്ചി തെറ്റുപറ്റി, കിട്ടുന്ന പൈസ വീതിച്ചെടുത്തു 40,000 വെച്ച് എടുത്തുവെന്നുമെല്ലാം വീഡിയോയിൽ പറയുന്നുണ്ട്. ഈ കളവ് നടത്തിയത് ഇവരുടെ അച്ഛനമ്മമാർ ഒന്നും അറിഞ്ഞിട്ടുല്ലെന്നൊക്കെ ഇവരുടെ കൂടെയുള്ളവർ പറയുന്നതും വീഡിയോയിൽ കേൾക്കാം. അതേസമയം വീഡിയോക്ക് താഴെ നിരവധി പേരാണ് ദിയയേയും കുടുംബത്തേയും പിന്തുണച്ച് കമന്റിട്ടത്. ചില കമന്റുകൾ ഇങ്ങനെ
'ഇങ്ങിനെ ചതിച്ചവരോട് ഇത്രേം മര്യാദക്ക് സംസാരിക്കാൻ നിങ്ങൾക്കേ പറ്റൂ.എന്നിട്ടും എന്തൊക്കെ ആരോപണങ്ങൾ!!! ഇവരെ വെറുതെ വിടരുത്.'
'ബുദ്ധി ഉള്ളവരോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും. 3ചേച്ചിമാരും കുടി കളിച്ചത് വീട്ടിൽ സകലരും വീഡിയോ പിടിക്കാൻ അറിയാവുന്നവരുടെ അടുത്തു ആയിപോയി. സത്യം ജയിക്കട്ടെ'.
' ആ നടുക്ക് ഇരിക്കുന്നവളെ അവളുടെ വീട്ടുകാര് പോലും വിശ്വസിക്കരുത്. ഒന്നും അറിയാത്ത പോലെ ഏറ്റവും നന്നായി അഭിനയിക്കുന്നത് അവളാ, അപ്പോൾ അവള് തന്നെയാ മറ്റേ രണ്ടെണ്ണത്തിന്റെയും മോട്ടിവേറ്റർ'
'രാഷ്ട്രീയപരമായി കൃഷണകുമാറിനോട് വിയോജിപ്പുണ്ട്. പക്ഷേ ഈ ഒരു പ്രശ്നത്തിൽ നിങ്ങളുടെ ഭാഗത്താണ് ശരിയെന്ന് മനസിലാക്കുന്നു. എല്ലാവിധ പിന്തുണയും നിങ്ങൾക്ക് ഒപ്പം'
'പെട്ടിട്ടും ഇവളുമാര് വീഡിയോക്ക് മുൻപിൽ വന്ന് പ്രസംഗിച്ചല്ലോ, അപാര ധൈര്യം തന്നെ, പേടിക്കേണ്ട ഓസി, എല്ലാരും മോളുടെ കൂടെ ഉണ്ടല്ലൊ, ഇതൊന്നും ഓര്‍ത്തു ഈ ടൈം സ്ട്രെസ്ഡ് ആകരുത് സമാധാനമായി ഇരിക്കു'
'ഇതിൽ ഇവരുടെ ഇരുപ്പ് കണ്ടാൽ തന്നെ വെക്തമാണ് ഈ മൂന്ന് പേരും എത്രത്തോളും കള്ളത്തരം ആണ് ചെയ്തത് എന്ന് , ഇവർ ഉറപ്പായും നിയമ പരമായി ശിക്ഷിക്കപ്പെടണം'
'ഇവളുമാര് ഏതോ ഒരു വിഡിയോയിൽ മാധ്യമങ്ങളോട് പറയുന്ന കേട്ടു അശ്വിൻ മോശമായി രാത്രി വിളിച്ചു ബിഹേവ് ചെയ്തു എന്നൊക്കെ. വക്കീൽ പറഞ്ഞു പഠിപ്പിച്ചത് അപ്പാടെ നാണം ഇല്ലാതെ വിളിച്ചു പറയുമ്പോ കള്ളി എന്നുള്ള പേരിന് ഉപരി മറ്റു പല പേരുകളും കിട്ടുമെന്ന് ഓർമ വേണം .പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ .എന്തായാലും ഒരു കുടുംബം മൊത്തം ഒരുമിച്ചു നിന്ന് പൊരുതി. സത്യം ബോധമുള്ള സമൂഹത്തിന് മനസ്സിലായി .Full support to Ozy.Take care of your health. നിങ്ങൾക്ക് അവരുടെ അത്ര തരം താഴാൻ പറ്റില്ലല്ലോ.എന്നാലും വിട്ട് കളയരുത് .മേലിൽ ആരും ഇതുപോലെ ചെയ്യ്യാതെ ഇരിക്കാൻ ഒരു പാഠം ആകട്ടെ', കമന്റിൽ പറഞ്ഞു.












Click it and Unblock the Notifications