'ദിയാ കൃഷ്ണയുടേത് വീട്ടില്‍ നിന്ന് പഠിച്ച സംസ്‌കാരം: രൂക്ഷമായി വിമർശിച്ച് ഹൈബി ഈഡൻ എംപി

ഉത്തരേന്ത്യന്‍ യൂട്യൂബറുടെ കേരളത്തിനെതിരായ വിദ്വേഷ വീഡിയോയെ പിന്തുണച്ച ദിയ കൃഷ്ണയ്ക്കെതിരെ ഹൈബി ഈഡൻ എംപി. വീട്ടില്‍ നിന്ന് പഠിക്കുന്ന സംസ്‌കാരവും വീട്ടിലെ ചിന്താധാരകളുമാണ് അവരെ സ്വാധീനിക്കുന്നതെന്ന് എംപി കുറ്റപ്പെടുത്തി. കേരളത്തിനെതിരെ ഉത്തരേന്ത്യന്‍ ലോബിയുടെ വലിയ ആക്രമണമാണ് നടക്കുന്നതെന്നും ഇതിനെതിരെ മലയാളികൾ ഒറ്റക്കെട്ടായി പ്രതിരോധം തീർക്കണമെന്നും അദ്ദേഹം പറഞ്ഞു.

'ചാരിറ്റി ബിഗിൻസ് അറ്റ് ഹോം എന്നാണ് പറയുന്നത് . നമ്മൾ വീട്ടിൽ നിന്ന് പഠിക്കുന്ന സംസ്കാരവും വീട്ടിൽ കേട്ടുവളരുന്ന ചിന്തകളും ചിന്താധാരകളും ആയിരിക്കും അദ്ദേഹത്തെ സ്വാധീനിച്ചിട്ടുള്ളത്. അവര് ബിജെപി ഫാമിലിയിൽ നിന്ന് വരുന്നവരാണ്. അവരുടെ ഐഡിയോളജി അവരെ സംരക്ഷിച്ചോട്ടെ. അത് പ്രചരിപ്പിച്ചോട്ടെ. പക്ഷേ ഇത് നോർത്ത് ഇന്ത്യൻ ലോബിയുടെ കേരളത്തിനെതിരെയുള്ള ഒരു വലിയ അറ്റാക്ക് ആണ്. അമർ സിംഗ് ഡാരൻ എന്ന യൂട്യൂബർ നടത്തിയിട്ടുള്ള വിദ്വേഷം തുപ്പുന്ന, വർഗീയത തുളുമ്പുന്ന വാക്കുകൾ മലയാളികളുടെ ആത്മാഭിമാനത്തിന് ക്ഷതം ഉണ്ടാക്കിയിരിക്കുകയാണ്. യഥാർത്ഥത്തിൽ വളരെ പ്ലാൻഡ് ആയിട്ടുള്ള കേരളത്തിന് നേരെയുള്ള ഒരു അറ്റാക് ആയി നമ്മൾ ഇതിനെ വിശേഷിപ്പിക്കേണ്ടിയിരിക്കുന്നു.

hibi2-5

കാരണം ലോൺലി പ്ലാനറ്റിലും ട്രിപ്പ് അഡ്വൈസറിലും എല്ലാം ലോകത്തിലെ മസ്കറ്റ് വിസിറ്റ് 50 സിറ്റീസിൽ ഇന്ത്യയിൽ നിന്ന് ഇടംപിടച്ചിട്ടുളള ഏക നഗരം എന്ന് പറയുന്നത് കൊച്ചിയാണ്. അമർ സിംഗ് ഡാരൻ എന്ന യൂട്യൂബറിന്റെ വീഡിയോ കേവലം ഒരു ഒറ്റപ്പെട്ട സംഭവമായി നമുക്ക് കാണാൻ സാധിക്കുന്നില്ല. ഇയാൾ ഫോർട്ട് കൊച്ചിയിലാണ് താമസിച്ചതും ഭക്ഷണം കഴിച്ചതും എന്ന് പറഞ്ഞു. ഫോർട്ട് കൊച്ചിയുടെയും മട്ടാഞ്ചേരിയുടെയും സവിശേഷത എന്ന് പറയുന്നത് 16 സ്ക്വയർ കിലോമീറ്ററിൽ 30 ലധികം കമ്മ്യൂണിറ്റികൾ കഴിയുന്ന, വ്യാപാരങ്ങളും വാണിജ്യങ്ങളും കോൺസെൻട്രേറ്റ് ചെയ്തിട്ടുള്ള ഒരുപക്ഷേ ഏറ്റവും നല്ല നോർത്ത് ഇന്ത്യൻ ഫുഡ് കേരളത്തിൽ ലഭിക്കുന്ന ഒരു സ്ഥലവും കൂടിയാണ്. അങ്ങനെ കമ്മ്യൂണൽ ഹാർമണിയുടെ ഒരു വലിയ ചിഹ്നമായി ലോകത്തിലെ മുഴുവൻ ആർട്ടിസ്റ്റുകളും വരുന്ന മുസരീസ് ബിനാലയുടെ നഗരമായ ഫോർട്ട് കൊച്ചി- മട്ടാഞ്ചേരി ഹൃദയഭാഗം അത് കേവലം ബീഫിന്റെയും ജിന്നയുടെയും പേരിൽ വർഗീയവൽക്കരിച്ച് ആളുകളെ തമ്മിൽ തല്ലിപ്പിക്കാൻ വേണ്ടിയിട്ടുള്ള ഈ വ്ലോഗറുടെ ശ്രമം ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല.

വർക്കലയ കുറിച്ചും വളരെ മോശം വർഗീയ പരാമർശങ്ങൾ അദ്ദേഹം നടത്തി എന്ന് പറയപ്പെടുന്നു. കേരളത്തിൻറെ പ്രകൃതിഭംഗി ,കേരളത്തിൻറെ ഇൻഫ്രാസ്ട്രക്ച്ചർ ,കേരളത്തിൻറെ വൃത്തി, കൊച്ചി മെട്രോ റെയിലിലും വോട്ടർ മെട്രോയിലും എല്ലാം അദ്ദേഹം യാത്ര ചെയ്യണം. അദ്ദേഹം ഹൈക്കോടതിയിൽ നിന്ന് ഒരു ടിക്കറ്റ് എടുത്ത് വാട്ടർ മെട്രോയിൽ ഫോർട്ട് കൊച്ചിയിൽ പോയാൽ അദ്ദേഹത്തിന് ഒരിക്കലും ഇങ്ങനെ ഒരു പരാമർശം നടത്താൻ സാധിക്കില്ല. അതാണ് പറഞ്ഞത് ഇത് വളരെ പ്ലാൻഡ് ആണ്. യാദൃശ്ചികമായി വന്ന ഒന്നല്ല. കേസ് എടുക്കണമെന്ന് മാത്രമല്ല കേരളം ഒന്നാകെ ഇതിനെതിരെ വലിയ പ്രതിരോധം പ്രതികരണവും പ്രതിഷേധവും സൃഷ്ടിക്കാൻ സാധിക്കണം.

അദ്ദേഹം യുപി സ്വദേശി ആണെന്നാണ് ഞാൻ മനസ്സിലാക്കുന്നത് .അദ്ദേഹത്തോട് പറയാനുള്ളത് നിങ്ങൾ യോഗി ആദിത്യനാഥിന്റെ മുഖത്ത് നോക്കി പറയണം ,ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ ബീഫ് കയറ്റുമതി ചെയ്യുന്നത് യുപി സംസ്ഥാനമാണ്. അപ്പോൾ യുപി സംസ്ഥാനത്തിന്റെ ഇക്കണോമിക്സ് തന്നെ റിവോൾവ് ചെയ്യുന്നത് ബീഫ് എക്സ്പോർട്ടിലാണ്. ആ ബീഫ് എക്സ്പോർട്ട് അടിയന്തരമായി നിർത്തിവെക്കാൻ. ഇത്രയും വലിയ ധർമ്മം പരിപോഷിപ്പിക്കുന്ന, പരിപാലിക്കുന്ന, പ്രചരിപ്പിക്കുന്ന ഒരു വ്യക്തി തയ്യാറാകണം എന്ന് ഞാൻ വിനീതമായി അഭ്യർത്ഥിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma