ഇൻസ്റ്റഗ്രാം പൂട്ടി ദിയ കൃഷ്ണ, 'വീഡിയോ മുഴുവൻ കണ്ടില്ല, ജിന്നയെ കുറിച്ചാണ് കമന്റെന്ന് ന്യായീകരണം'
കേരളത്തിനെതിരെ വർഗീയ വിഷം തുപ്പുന്ന വീഡിയോ ചെയ്ത ഉത്തരേന്ത്യൻ ഇൻഫ്ളുവൻസർ ലിറ്റിച്ചോക്കപ്പ് എന്ന അമൃത് സിംഗ് ഡാരനെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്. ഫോർട്ട് കൊച്ചിയിൽ മുഴുവൻ മുസ്ലീംങ്ങളാണെന്നും അതുകൊണ്ട് കേരളം അപകടത്തിലാണെന്നും കേന്ദ്രം ഇടപെടണം എന്നൊക്കെയാണ് ഇയാൾ വീഡിയോയിൽ പറയുന്നത്.
ഇയാളുടെ വീഡിയോയ്ക്ക് സാഡ് റിയാലിറ്റി എന്ന് കമന്റിട്ട് ഇൻഫ്ളുവൻസറും ബിജെപി നേതാവും നടനുമായ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണ രൂക്ഷ വിമർശനം ഏറ്റുവാങ്ങുകയാണ്. അതിന് പിന്നാലെ ഇൻസ്റ്റഗ്രാമിൽ നിന്നും കുറച്ച് നാൾ വിട്ട് നിൽക്കുകയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ദിയ കൃഷ്ണ.
മാത്രമല്ല വിവാദ വീഡിയോ താൻ മുഴുവനായും കണ്ടിരുന്നില്ലെന്നും ആദ്യ ഭാഗത്ത് കാശി കഫേയിൽ ജിന്നയുടെ ഫോട്ടോ വെച്ചതിനെ കുറിച്ചാണ് കമന്റ് ഇട്ടത് എന്നുമാണ് ദിയ ന്യായീകരിക്കുന്നത്. അമൃത് സിംഗ് ഡാരനെ താൻ ഫോളോ ചെയ്യുന്നുണ്ടെന്നും ഇയാളുടെ ചില വീഡിയോകൾ ഇഷ്ടമാണെന്നും ദിയ പറയുന്നു. മതവിദ്വേഷവും സംഘപരിവാർ അനുകൂലവുമായ വീഡിയോകളാണ് ഇയാളുടെ പേജിൽ കാണാനാകുന്നത്.

ദിയ കൃഷ്ണയുടെ വാക്കുകൾ: ' ഇന്ന് രാവിലെ തന്നെക്കുറിച്ചുളള ചില വാര്‍ത്തകള്‍ ആളുകള്‍ അയച്ച് തന്നത് കണ്ട് കൊണ്ടാണ് എഴുന്നേല്‍ക്കുന്നത്. അത് ഹൃദയഭേദകമായിരുന്നു. ഇന്ന് കേരളത്തില്‍ ഒരു ഹിന്ദു- മുസ്ലീം അല്ലെങ്കില്‍ ഹിന്ദു-ക്രിസ്ത്യന്‍ പ്രശ്നം വന്നാല്‍ അതിന്റെ ഒത്ത നടുക്ക് താനോ അച്ഛനോ ഉണ്ടാകും. എങ്ങനെയെങ്കിലും അതില്‍ പിടിച്ചിടുക എന്നതൊരു ട്രെന്‍ഡ് ആയിട്ടുണ്ട്.
നോര്ത്തിലുളള ഒരു ഇന്‍ഫ്ളുവന്‍സറെ താന്‍ ഫോളോ ചെയ്യുന്നുണ്ട്. പുള്ളിയുടെ ചില കണ്ടന്റുകളൊക്കെ ഇഷ്ടമാണ്. പുള്ളി കേരളത്തെ കുറിച്ച് പറയുന്ന ഒരു വീഡിയോ, അതിന്റെ ആദ്യ ഭാഗത്ത് പറയുന്നത് വര്ക്കലയിലുളള കാശി എന്ന കഫേയുടെ വാളില്‍ ഗാന്ധിയുടേയും ജിന്നയുടേയും ഫോട്ടോകള്‍ ഒരു ഡെക്കറേഷന് പോലെ ചെയ്ത് വെച്ചിട്ടുണ്ട് എന്നാണ്. ഒരു നൂറ് മഹാത്മാ ഗാന്ധിയുടെ തലയും ഒരു നൂറ് ജിന്നയുടെ തലയും.
നമ്മുടെ ഈ കേരളത്തിന് അകത്ത് പാകിസ്താന് പ്രധാനമന്ത്രിയായ ജിന്നയുടെ തല എന്തിനാണ് വെയ്ക്കുന്നത് എന്നാണ് ആ വീഡിയോയുടെ ആദ്യഭാഗത്ത് സംസാരിച്ചിട്ടുളളത്. അതും കാശി എന്നാണ് ആ കഫേയുടെ പേര്, ഇന്ത്യയിലെ ഏറ്റവും പുരാതനമായ സ്ഥലം. കഫേയില്‍ രാഷ്ട്രപിതാവ് എന്ന നിലയില്‍ ഗാന്ധിയുടെ ചിത്രം വെച്ചത് ഓകെ, നെഹ്റു ആണെങ്കിലും മനസ്സിലാക്കാം. പക്ഷേ ജിന്നയുടെ പടം എന്തിനാണ് വെച്ചത് എന്ന് മനസ്സിലായില്ല, അത് എന്ന് വെച്ചാലും മനസ്സിലാകില്ല.
വീഡിയോയുടെ ആദ്യഭാഗം കണ്ടാണ് സാഡ് റിയാലിറ്റി എന്ന് കമന്റ് ഇട്ടത്. സ്വല്പമെങ്കിലും ബോധം ഉളളവര്‍ക്ക് അത് കണ്ടാല്‍ മനസ്സിലാകും. രണ്ടാം ഭാഗത്ത് പറഞ്ഞത് ഞാന്‍ ശ്രദ്ധിച്ചിട്ടില്ല. ഞാനാ വീഡിയോ മുഴുവന്‍ കണ്ടിട്ടില്ല. അതില്‍ കൊച്ചിയിലെ മുസ്ലീങ്ങളെ കുറിച്ചോ മറ്റോ ആണ് പറയുന്നത്. തന്റെ കൂടെ ഏറ്റവും കൂടുതല്‍ സെല്‍ഫി എടുക്കുന്നത് മുസ്ലീം പെണ്‍കുട്ടികളാണ്.
എന്റെ അച്ഛന്റേയും അമ്മയുടേയും ബെസ്റ്റ് ഫ്രണ്ട്സ് മുസ്ലീംങ്ങള്‍ ആണ്. എന്റെയും കുറേ ബെസ്റ്റ് ഫ്രണ്ട്സ് മുസ്ലീംങ്ങള്‍ ആണ്. അപ്പോള്‍ ഞാന്‍ എങ്ങനെയാണ് മുസ്ലീംങ്ങളെ വെറുക്കുന്നത്. കേരളത്തിലെ മുസ്ലീംങ്ങള്‍ എവിടേക്കും ഇറങ്ങിപ്പോകണമെന്ന് ഒരിടത്തും പറഞ്ഞിട്ടും ഇല്ല പറയുകയും ഇല്ല. ഒരു സമുദായത്തോടും വിദ്വേഷമോ വെറുപ്പോ ഇല്ല. ഞാന്‍ ഹിന്ദുവാണ്, എന്റെ മതത്തോട് ഇഷ്ടവും ഉണ്ട്. അത് പറയുന്നതിന് ഒരു നാണക്കേടും ഇല്ല. വേറെ ഒരു മതത്തിനോടും എതിര്‍പ്പില്ല. ജിന്നയുടെ ഫോട്ടോ കണ്ടതിനാണ് സാഡ് റിയാലിറ്റി എന്ന് പറഞ്ഞത്''.


Click it and Unblock the Notifications
