Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിയ കൃഷ്ണ എന്താണ് ഉദ്ദേശിക്കുന്നത്? ഹിന്ദുവും മുസ്ലീമും തമ്മിലടിക്കണമെന്നോ?'; ആഞ്ഞടിച്ച് സായ് കൃഷ്ണ

പഹൽഗാം ഭീകരാക്രമണത്തിന്റെ ഞെട്ടലിലാണ് രാജ്യം. വിനോദയാത്രയ്ക്കായി കാശ്മീരിലെ 28 പേരെയാണ് ഭീകരർ ഇല്ലാതാക്കിയത്. ബൈർസാനിലെ പൈൻ കാടുകൾക്കുള്ളിൽ ഒളിച്ച ഭീകരർ ഓടിവന്ന് തുടരെ തുടരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ ഞെട്ടൽ പ്രകടപ്പിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയലൂടെ പ്രതികരിച്ചത്. ഭീകരവാദത്തിനെതിരെ ശക്തമായ നടപടിയുണ്ടാകണമെന്നും സംഭവത്തിന് ഉത്തരവാദികളായവരെ വെറുതെ വിടരരുതെന്നും ഓരോരുത്തരും കുറിച്ചു. എന്നാൽ ഈ അതിദാരുണ സംഭവത്തിനിടയിലും വർഗീയത പരത്താൻ ചില ശ്രമങ്ങൾ സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. അക്കൂട്ടർക്കെതിരെ രൂക്ഷമായി പ്രതികരിക്കുകയാണ് യുട്യൂബറായ സായ് കൃഷ്ണ. സമാനരീതിയിൽ പോസ്റ്റ് പങ്കുവെച്ച സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ദിയ കൃഷ്ണയ്ക്കെതിരേയും സായ് തുറന്നടിച്ചു.

'ഇന്നലെ മുതൽ നമ്മുടെ രാജ്യസ്നേഹം തിളച്ചുമറിയുകയാണ്. ഭീകരവാദികളുടെ നെറ്റിയിൽ വെടിയുണ്ട തുളച്ചുകയറുന്നത് വരെ നമ്മുടെ ദേഷ്യം അടങ്ങില്ല. ഇന്ത്യൻ ആർമി അത് ചെയ്യും എന്ന വിശ്വാസം നമ്മുക്കുണ്ട്. പഹൽഗാം വിഷയത്തിൽ പലരും പല പോസ്റ്റുകളും പങ്കുവെക്കുന്നുണ്ട്. അക്കൂട്ടത്തിലൊരാളാണ് ഇൻഫ്ലുവൻസർ ദിയ കൃഷ്ണ. അവർ ഒരു സ്റ്റോറി ഇട്ടിട്ട് അത് ഡിലീറ്റ് ചെയ്തു. ആ പോസ്റ്റിന്റെ തുടക്കത്തിൽ എഴുതിയിരിക്കുന്ന ഹാഷ് ടാഗ് വെയ്ക്കപ്പ് ഹിന്ദു എന്നാണ്. ദിയ കൃഷ്ണയെ പോലെ ഉത്തരവാദിത്തമുള്ള ഒരു ഇൻഫ്ലുവൻസർ ഒരിക്കലും ചെയ്യാൻ പാടില്ലാത്തതതായിരുന്നു അത്.

secretagent-

നമ്മുടെ രാജ്യം ഇപ്പോൾ എന്താണ് നേരിടുന്നത്, ഭീകരാക്രമണമാണ്. ഭീകരതയ്ക്ക്, ഭീകരർക്ക് പ്രത്യേക മതമില്ല. ഇന്ത്യയ്ക്കെതിരെ നടക്കുന്ന ഭീകരതയ്ക്ക് ഒറ്റ മുഖമേ ഉള്ളൂ, അത് പാക്കിസ്ഥാനാണ്. ഇതിനിടയിൽ വന്ന് വേക്കപ്പ് ഹിന്ദു എന്ന് പറഞ്ഞ് പോസ്റ്റ് ഇട്ടിട്ട് ദിയ കൃഷ്ണ എന്താണ് ആളുകളിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നത്. ഇവരുടെ ഭീകരാക്രമണം നടത്തുന്നവരുടെ ലക്ഷ്യം ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലടിക്കണമെന്നതാണ്. സമാധാനത്തിൽ പോകുന്ന കാശ്മീരിൽ സമാധാനം നഷ്ടപ്പെടണം, ഇതാണ് അവരുടെ ലക്ഷ്യം.

ഭീകരവാദികൾ വിനോദസഞ്ചാരികളുടെ പേര് ചോദിച്ച് അവർ ഹിന്ദുവാണെന്ന് ഉറപ്പാക്കിയതിന് ശേഷം കൊല്ലുകയാണ് ചെയ്തത്. അവരുടെ ലക്ഷ്യം എന്താണെന്ന് അതിൽ നിന്ന് തന്നെ മനസിലായില്ല, പുരുഷൻമാരെയാണ് അവർ കൊലപ്പെടുത്തിയത്, എന്തുകൊണ്ടാണത്, അവരുടെ ആവശ്യം എന്തായിരുന്നു. മോദിയോട് പോയി പറയൂവെന്ന് ഭർത്താവിനെ വെടിവെച്ച ശേഷം ഒരു സ്ത്രീയോട് അവർ പറഞ്ഞു. ഈ ഹിന്ദുവിനേയും മുസ്ലീമിനേയും ഭിന്നിപ്പിക്കാനുള്ള പ്രത്യേക തരം അജണ്ടയാണ് ഭീകരർ നടപ്പാക്കുന്നത്. ഭർത്താക്കൻമാർ മരിച്ച് കിടക്കുമ്പോൾ അതിന് തൊട്ട് അടുത്ത് ഇരുന്ന് കരയുന്ന സ്ത്രീകളേയും കുട്ടികളേയുമാണ് നമ്മൾ കണ്ടത്. ഇത് കാണുമ്പോൾ ഇമോഷൻ പൊട്ടാതിരിക്കുമോ? അത് തന്നെയാണ് അവരുടെ ആവശ്യം. ഇതിനെയൊക്കെ എൻഡോഴ്സ് ചെയ്ത് കൊണ്ട് വേക്കപ്പ് ഹിന്ദു എന്ന് പോസ്റ്റിടുന്നതൊക്കെ കൊണ്ട് എന്താണ് നിങ്ങൾ ഉദ്ദേശിക്കുന്നത്? ഹിന്ദുവും മുസ്ലീമും തമ്മിലടിക്കണമെന്നോ? എന്തായാലും ഡിലീറ്റ് ചെയ്ത് ഓടി. അതിന് ശേഷം കുറേ പോസ്റ്റ് അവരിടുന്നുണ്ട്. ഒരു റിലീജിയനും കൊല്ലാൻ പഠിപ്പിക്കുന്നില്ലെന്നൊക്കെ. എന്ത് സ്റ്റാന്റ് ആണ് ഇവർക്കുള്ളതെന്ന് മനസിലാകുന്നില്ല.

മേജർ രവി ഇന്നലെ സംസാരിച്ചത് ഒരു പട്ടാളക്കാരൻ എന്ന നിലയ്ക്കാണ്. ദിയ കൃഷ്ണയെ പോലുള്ള മേജർ രവിയെ പോലുള്ളവർ പറയുന്നത് ശ്രദ്ധിക്കണം. എന്നിട്ട് സോഷ്യൽ മീഡിയയിൽ വന്ന് പോസ്റ്റിടാം. ഒരു ഇൻഫ്ലുവൻസർ എന്ന നിലയിൽ സെൽഫ് ഓഡിറ്റ് വെക്കുന്നത് നല്ലതായിരിക്കും. മേജർ രവി പറഞ്ഞൊരു പോയിന്റുണ്ട്. ഇൻറലിജൻസിനും സൈന്യവും കുറച്ച് കാം ആയിപ്പോയി. കാരണം സിറ്റുവേഷൻ അണ്ടർ കൺട്രോൾ ആയി, വിനോദസഞ്ചാരികൾ വരുന്നു, നാട് നന്നാവുന്നു, അവിടെയുള്ള പ്രാദേശികരുടെ ജീവിതം മാറുന്നു എന്നിങ്ങനെ മുന്നോട്ട് കാര്യങ്ങൾ നന്നായി പോകുന്നുവെന്ന ചിന്തയിൽ സുരക്ഷ ചെറുതായൊന്ന് അയഞ്ഞു. അവിടെയാണ് പ്രശ്നങ്ങൾ ഉണ്ടായി തുടങ്ങിയത്.

ഭീകരരുടെ ആവശ്യം ഹിന്ദു മുസ്ലീം ഭിന്നത ഉണ്ടാക്കുകയെന്നാണ്. അത് നടത്തിക്കൊടുക്കുന്ന രീതിയിലാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന രീതിയിൽ നിങ്ങൾ ബ്ലൈന്റായി ചെയ്തിരിക്കുന്നത്. മോഹൻലാൽ പഹൽഗാം വിഷയത്തിൽ പോസ്റ്റ് ഇട്ടിട്ടുണ്ട്. അതിന് താഴെ ചില സംഘ ടീമുകൾ ലാലേട്ടനേയും പൃഥ്വിരാജിനേയും എമ്പുരാനേയുമൊക്കെ പറഞ്ഞ് കമന്റിടുന്നുണ്ട്. ഈ കമന്റ് ഇടുന്നവരുടെ തലയിൽ എന്താണ് ഓടുന്നത്? രാജ്യത്തിനെതിരായ ഭീകരാക്രമാണ് നടന്നിരിക്കുന്നത്. ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ നമ്മൾ പറഞ്ഞ് പഠിച്ചത് ഏത് മതമായാലും ജാതിയായാലും എല്ലാവരും നമ്മുടെ സഹോദരീ സഹോദരൻമാർ ആണെന്നാണ്. എന്നാൽ ഈ വിഷയത്തിൽ തമ്മിലടിക്കാനാണോ എല്ലാവരുടേയും ശ്രമം?

ലാലേട്ടന്റെ പോസ്റ്റിന് താഴെ വരുന്ന കമന്റുകൾ അത്രയും മോശമാണ്. ഇങ്ങനെയുള്ളൊരു സ്ഥലത്താണ് ദിയ കൃഷ്ണയെ പോലെയുള്ളവർ വേക്കപ്പ് ഹിന്ദു എന്ന ഹാഷ് ടാഗുമൊക്കെയായി വരുന്നത്. ഇങ്ങനത്തെ ട്രാപ്പിലൊന്നും ചാടാതിരിക്കുക. നമ്മുടെ നാടിനെ കീറി മുറിച്ച് ഇല്ലാതാക്കുകയെന്നതാണ് ഇതുപോലെയുള്ള ഭീകരാക്രമണങ്ങൾ നടത്തുന്നവരുടെ ലക്ഷ്യം. അതിന് വേണ്ടി അവർ എന്ത് വൃത്തികെട്ട പരിപാടിയും കാണിക്കും. എന്റ് ഓഫ് ദി ഡേ വി ആർ ഇന്ത്യൻസ്. ഞാൻ മുസ്ലീം ഇന്ത്യനാണ്, ഹിന്ദു ഇന്ത്യനാണ് എന്നൊന്നുമല്ല, രാജ്യത്തിനെതിരായ വരുന്നതിനെതിരെ നമ്മൾ ഒറ്റക്കെട്ടായിരിക്കണം', സായ് കൃഷ്ണ പറഞ്ഞു.

വീഡിയോക്ക് താഴെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. ദിയ കൃഷ്ണയോട് പുച്ഛം തോന്നുന്നുവെന്നാണ് പലരും കുറിച്ചിരിക്കുന്നത്. 'ദിയ കൃഷ്ണ പുച്ഛം തോന്നുന്നു, ഒരു ഇൻഫ്ലുവൻസർ എന്ന നിലയിൽ ഇന്ത്യയുടെ ഐക്യത്തിന് വേണ്ടി നിലകൊള്ളുന്നതിന് പകരം ഞങ്ങളെപ്പോലുള്ള നിരവധി ആളുകൾക്ക് നിങ്ങൾ ഒരു മോശം മാതൃകയാണ് നൽകിയിരിക്കുന്നത്', എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ചില കമന്റുകൾ ഇങ്ങനെ-

'ഇന്ത്യയിലെ ഹിന്ദുക്കളോട് മറ്റൊരു ആക്രമണം നടത്തണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് അവർ ചെയ്യുന്നതും തീവ്രവാദം തന്നെയല്ലേ? അങ്ങനെയെങ്കിൽ തീവ്രവാദി നമ്മളിൽ നിന്നും എങ്ങനെ വ്യത്യസ്തനാകും'

'അവരുടെ ലക്ഷ്യം നിരവധി ദിയ കൃഷ്ണകളെ സൃഷ്ട്ടിക്കുക എന്നത് തന്നെ ആണ് ടാർഗറ്റ് ഹിറ്റ് ആയി'

'കാവിയിട്ടവൻ കൊന്നാലും പച്ചയിട്ടവൻ കൊണ്ടാലും അത് ആ സമൂഹത്തിൻ്റെ തലയിൽ മുഴുവനായി കെട്ടി വച്ച് തമ്മിലടിപ്പിക്കുന്നത് ഇവിടുത്തെ ഒരു പ്രത്യേക വിഭാഗത്തിൻ്റെ തന്ത്രമാണ്'

'സമ്പന്ന കുടുംബത്തിൽ ജനിച്ചതുകൊണ്ടോ ഉന്നത വിദ്യാഭ്യാസം ലഭിച്ചതുകൊണ്ടോ ഒരാൾക്കും വിവേകം കിട്ടണമെന്നില്ല അതിനൊരു ഉദാഹരണമാണ് ദിയ കൃഷ്ണ . ജനിച്ചത് പല നാട്ടിലും പല മതത്തിലുമായിരിക്കും പക്ഷേ ഇന്ത്യയിലെ ഓരോ മനുഷ്യർക്കും ഒരെപ്പോലെയുള്ള ഒരു വികരമാണ് ഇന്ത്യ , അതിൽ ജാതിയില്ല മതമില്ല ഭാഷയില്ല. ദിയ കൃഷ്ണ നമ്മുടെ ജീവനുവേണ്ടി സ്വന്തം ജീവൻ നഷ്ടപ്പെടുത്തിയ എത്ര പട്ടാളക്കാരുണ്ട് നമ്മുടെ നാട്ടിൽ, വിത്യസ്ത മതക്കാർ വ്യത്യസ്ത ഭാഷകർ. അവരുടെ ജീവനും അവരുടെ ചോരക്കും നമ്മൾ ഒരു പേരെ പറയാറുള്ളൂ ഇന്ത്യൻ, നിങ്ങൾ പറയുന്ന ഓരോ വാക്കും, കുടുംബവും നാടും വിട്ട് സ്വന്തം സന്തോഷങ്ങൾ വേണ്ടന്ന് വെച്ച് അതിർത്തി കാക്കുന്ന ഓരോ പട്ടാളക്കാർക്കും എതിരാണ്. ഇങ്ങനെയുള്ളവരാണ് ഇ നാട്ടിൽ നിന്നും ആദ്യം നാടുക്കടത്തേണ്ടത്', ഇങ്ങനെ പോകുന്നു കമന്റുകൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+