കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാറിടം തുറന്ന് കാണിച്ച് വേറിട്ട സമരവുമായി ദിയ സന: ബത്തക്കയെ പരിഹസിച്ചവർക്ക് മാറിടം കൊണ്ട് മറുപടി

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ഫാറൂഖ് കോളേജിലെ ബത്തക്ക പരാമർശം,മാറിടം തുറന്ന് കാട്ടി സമരവുമായി ദിയ സന

ഗൃഹലക്ഷ്മിയുടെ മുലയൂട്ടൽ ഉയർത്തിയ വിവാദ കൊടുങ്കാറ്റ് അടങ്ങുംമുമ്പെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിടം തുറക്കൽ സമരവും. ഫാറൂഖ് കോളേജിലെ അധ്യാപകൻ വിദ്യാർത്ഥിനികൾക്ക് നേരെ നടത്തിയ "ബത്തക്ക" പരാമർശത്തിന് മറുപടിയായി സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് ദിയ സനയാണ് മാറിടം തുറന്ന് സമരവുമായി രംഗത്തുവന്നത്. വിദ്യാർത്ഥിനികൾ വസ്ത്രധാരണത്തിൽ യാതൊരു ശ്രദ്ധയും പുലർത്തുന്നില്ലെന്നും ബത്തക്ക മുറിച്ചുവെച്ചതുപോലെ ആളുകളെ ആകർഷിപ്പിക്കാൻ മാറിടം മറക്കാതെ നടക്കുന്നെന്നുമായിരുന്നു അദ്ധ്യാപകന്റെ പരിഹാസം. സംഭവം വിവാദമായതോടെ സോഷ്യൽ മീഡിയയിൽ അധ്യാപപകനെതിരെയും അനുകൂലിച്ചും പോര് കനക്കുന്നുണ്ട്.

അവകാശമുണ്ട്

അവകാശമുണ്ട്

പുരുഷന്റെ ശരീരം അനുഭവിക്കുന്ന സ്വാതന്ത്രങ്ങളെല്ലാം അനുഭവിക്കാൻ സ്ത്രീ ശരീരത്തിനും അവകാശമുണ്ടെന്നാണ് മാറിടസമരത്തെ അനുകൂലിക്കുന്നവർ പറയുന്നത്. പൊതുസ്ഥലങ്ങളിലടക്കം നിർഭയത്തോടെ മുലയൂട്ടാനുള്ള പ്രചാരണത്തിന്റെ ഭാഗമായാണ് ഗൃഹലക്ഷ്മിയുടെ കവർപേജിന് മോഡലായതെന്ന് ജിലു ജോസഫ് പലതവണ വ്യക്തമാക്കിയിട്ടും ഇപ്പോൾ സോഷ്യൽമീഡിയയിലൂടെയുള്ള വ്യക്തിഹത്യകൾ അടങ്ങിയിട്ടില്ല. സ്ത്രീശരീരവും വസ്ത്രധാരണവുമായി ബന്ധ പ്പെട്ട വിവാദങ്ങൾ സോഷ്യൽ മീഡിയയിൽ കത്തുമ്പോൾ ദിയ സനയുടെ മാറിടം തുറക്കൽ സമരവും വൈറലായിട്ടുണ്ട്. ദിയയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

പെണ്ണിന്‍റെ ചോയ്സ്

പെണ്ണിന്‍റെ ചോയ്സ്

പലരും പറയുന്ന പോലെ ‘മാറു തുറക്കല്‍ സമരം ‘ ,പഴയ ‘മാറു മറയ്ക്കാനുള്ള അവകാശ' പോരാട്ടത്തെ റദ്ദുചെയ്യുന്നു എന്നൊരഭിപ്രായം എനിക്കില്ല .പകരം അത് പഴയ പോരാട്ടങ്ങളുടെ തുടര്‍ച്ച മാത്രമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു .അധികാര പ്രമത്തതയുടെ ബാഹ്യലോകത്തു നിന്ന് ആണ്‍- വരേണ്യബോധം പെണ്‍ - ദളിത് അപകര്‍ഷതയെ ന്യൂനീകരിച്ചതിന്റെ ബഹിര്‍സ്ഫുരണമായിരുന്നു മാറുമറയ്ക്കല്‍ സമരം .പെണ്ണിന്റെ ‘ചോയ്‌സ് " പ്രാചീന ആണ്‍ഹുങ്കുകള്‍ വകവെച്ചു കൊടുക്കാതിരുന്നതിന്‍റെ അധികാരതുടര്‍ച്ചയില്‍ ക്യൂവിലാണ് ഇന്നും നവീന ആണ്‍മത ശരീരങ്ങള്‍ എന്നു തോന്നുന്നു .ഈയൊരു സമരരീതിയോടെ സ്ത്രീകള്‍ മുഴുവന്‍ മാറുതുറന്ന് നടക്കണമെന്നോ നടക്കുമോയെന്നുമല്ല അര്‍ത്ഥമാക്കേണ്ടത്. മറിച്ച് അവര്‍ക്ക് അതിനുള്ള അധികാരമുണ്ടെന്ന് രേഖപ്പെടുത്തുക മാത്രമാണ് .

വിപ്ലവ ചൂട്ട്

വിപ്ലവ ചൂട്ട്

പൊതു ഇടങ്ങളില്‍ ആണ്‍ ശരീരം അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അതേ അളവില്‍ ,അതല്ലെങ്കില്‍ ആണ്‍ ശരീരത്തിന്റെ തുറന്നു കാട്ടപ്പെടലിന്റെ അതേ സ്വാതന്ത്യ ബോധം പെണ്ണിനും ബാധകമാണ്.
ആണിന്റെ ഉദാരതയില്‍ മാത്രം അവളുടെ സ്വാതന്ത്ര്യത്തെ നിര്‍വചിക്കാന്‍ ശ്രമിക്കുമ്പോഴാണ് പ്രശ്‌നം . പുറംകാഴ്ചയുടെ സങ്കുചിത ലൈംഗികബോധത്തിനപ്പുറത്ത് പെണ്‍ശരീരത്തിന്റെ ‘അത്ഭുത'ങ്ങളില്‍ നിന്ന് മനുഷ്യശരീരത്തിലേക്കുള്ള പരിണാമം അനിവാര്യമായി തീര്‍ന്നിരിക്കുന്ന ഒരു കാലത്ത് , അങ്ങനെയൊരു പരിഷ്‌കരണത്തിലേക്ക് വിപ്ലവച്ചൂട്ട് ഉയര്‍ത്തിപ്പിടിക്കുകയാണ് ഇത്തരമൊരു സമരമാര്‍ഗത്തിലൂടെ ! ദിയ കുറിച്ചു.

English summary
diya sana facebook post regarding breast disclosing moviement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X