കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആട്ടവും പാട്ടും പോലീസ് കാവലില്‍,'ലഹരി' തകര്‍ത്തത് പുതുവര്‍ഷാഘോഷങ്ങളുടെ ലഹരി!

പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിയില്‍ നടക്കുന്ന ഡിജെ പാര്‍ട്ടികള്‍ക്ക് പോലീസ് വിലക്കേര്‍പ്പെടുത്തി. ഇത്തവണ ആഘോഷപരിപാടിയില്‍ ഡിജെ പാര്‍ട്ടികള്‍ ഉണ്ടാകില്ല.

  • By Gowthamy
Google Oneindia Malayalam News

കൊച്ചി : കൊച്ചിയിലെ പുതുവര്‍ഷ ആഘോഷ പരിപാടികള്‍ പ്രശസ്തമാണ്. പാപ്പാഞ്ഞിയെ കത്തിക്കലും ആട്ടവും പാട്ടുെ ഒക്കെയായി പിുലര്‍ച്ചയോളം നീളും ആഘോഷ പരിപാടികള്‍. എന്നാല്‍ ഇത്തവണ കൊച്ചിയിലെ പുതുവര്‍ഷ ആഘോഷ പരിപാടികള്‍ക്ക് നിറം മങ്ങും. പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിയില്‍ നടക്കുന്ന ഡിജെ പാര്‍ട്ടികള്‍ക്ക് പോലീസ് വിലക്കേര്‍പ്പെടുത്തി. ഇത്തവണ ആഘോഷപരിപാടിയില്‍ ഡിജെ പാര്‍ട്ടികള്‍ ഉണ്ടാകില്ല. ഇതു സംബന്ധിച്ച നിര്‍ദേശം പോലീസ് ഹോട്ടലുകള്‍ക്ക് കൈമാറി.

ഡിജെ പാര്‍ട്ടികളുടെ മറവില്‍ വന്‍തോതില്‍ മയക്കു മരുന്ന് ഉപയോഗം നടക്കുന്നുണ്ടെന്ന വിവരങ്ങളെ തുടര്‍ന്നാണ് നടപടി. ഈ സാഹചര്യത്തിലാണ് പുതുവര്‍ഷ ആഘോഷ പരിപാടികളില്‍ നിന്ന് ഡിജെ പൂര്‍ണമായി ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയത്. അതേസമയം തുറന്ന വേദികളില്‍ പാട്ടു നൃത്തവും നടത്താമെന്നും പോലീസ് പറയുന്നു. എന്നാല്‍ കര്‍ശന നിബന്ധനകള്‍ക്കുള്ളില്‍ നിന്നായിരിക്കണമെന്നും അറിയിക്കുന്നു.

 കര്‍ശന നിയന്ത്രണം

കര്‍ശന നിയന്ത്രണം

ഇത്തവണ കൊച്ചിയിലെ ആഘോഷ പരിപാടികള്‍ക്ക് കര്‍ശന നിയന്ത്രണം തന്നെയാണ് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡിജെ പരിപാടികളില്‍ വന്‍തോതില്‍ മയക്കു മരുന്ന് ഉപയോഗിക്കുന്നത് നേരത്തെ പല തവണ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ന്യൂഇയര്‍ ആഘോഷങ്ങളില്‍ നിന്ന് ഡിജെ ഒഴിവാക്കാന്‍ കാരണം. ഡിജെ പരിപാടികള്‍ക്കിടെ മയക്കു മരുന്ന് ഉപയോഗിക്കുന്നത് തടയാന്‍ സംഘാടകര്‍ക്ക് കഴിയുന്നില്ലെന്നും പോലീസ് വ്യക്തമാക്കുന്നു.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പങ്കെടുക്കണം

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പങ്കെടുക്കണം

അതേസമയം അരണ്ട വെളിച്ചത്തിലെ പരിപാടികള്‍ക്ക് പോലീസ് നിരോധനം ഉണ്ട്. ഇത്തരം സാഹചര്യങ്ങളിലാണ് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നാണ് പോലീസ് പറയുന്നത്. മാത്രമല്ല, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ പങ്കെടുക്കാന്‍ കഴിയുന്നതായിരിക്കണം പരിപാടികളെന്നും പോലീസ്.

 മദ്യവില്‍പ്പനയ്ക്കും നിയന്ത്രണം

മദ്യവില്‍പ്പനയ്ക്കും നിയന്ത്രണം

പുതുവര്‍ഷാഘോഷ പരിപാടികള്‍ 12.30 വരെ മാത്രമെ നടത്താന്‍ പാടുള്ളുവെന്ന് പോലീസ് നിര്‍ദേശം നല്‍കുന്നു. രാത്രി ഒരുമണിക്കുള്ളില്‍ തന്നെ എല്ലാവര്‍ക്കും വീട്ടില്‍ എത്തിച്ചേരാന്‍ കഴിയുന്ന തരത്തില്‍ മാത്രമെ പരിപാടി സംഘടിപ്പിക്കാവുവെന്നും നിര്‍ദേശം. മദ്യ വില്‍പ്പനയ്ക്കും നിയന്ത്രണമുണ്ട്. രാത്രി പത്ത് മണിക്ക് ശേഷം മദ്യം നല്‍കാന്‍ പാടില്ല. അബ്കാരി നിയമപ്രകാരമായിരിക്കണം മദ്യം വിളമ്പുന്നതെന്നും പോലീസ് വ്യക്തമാക്കുന്നു.

 പോലീസ് സാന്നിധ്യം

പോലീസ് സാന്നിധ്യം

പരിപാടികളില്‍ സിസിടിവി നിരീക്ഷണം ശക്തമാക്കുമെന്ന് പോലീസ് അറിയിക്കുന്നു. പരിപാടികളില്‍ പോലീസ് സാന്നിധ്യവുമുണ്ടായിരിക്കും. കൂടാതെ ഷാഡോ പോലീസും പരിപാടികളില്‍ ഉണ്ടാകും. ദ്വീപുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ആഘോഷങ്ങളില്‍ നിരീക്ഷണം ശക്തമാക്കും. എന്തുണ്ടായാലും ഉടന്‍ പോലീസിനെ അറിയിക്കണം.

 സംഘാടകര്‍ കുടുങ്ങും

സംഘാടകര്‍ കുടുങ്ങും

അതേസമയം പരിപാടികളില്‍ പോലീസ് നിര്‍ദേശം ലംഘിച്ചാല്‍ കര്‍ശന നടപടി നേരിടേണ്ടി വരുമെന്ന് പോലീസ് പറയുന്നു. പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ മയക്കു മരുന്ന് ഉപയോഗിക്കുന്നില്ലെന്ന് സംഘാടകര്‍ തന്നെ ഉറപ്പു വരുത്തണമെന്നും പോലീസ്.

English summary
police banned dj in newyear programmes kochi. heavy security.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X