ദിലീപിന് പുറത്തിറങ്ങുക അസാധ്യമാവും...തെളിവുകള്‍ ഇനിയും, ഡിജിപി പറയുന്നത്...
കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ബെഹ്റ
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യാപേക്ഷ വീണ്ടും ഹൈക്കോടതി തള്ളിയതോടെ എന്തു ചെയ്യണമെന്ന പ്രതിസന്ധിയിലാണ് ജയിലിലുള്ള ദിലീപ്. അതിനിടെ പ്രോസിക്യൂഷനാവട്ടെ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് എന്നെന്നേക്കുമായി താരത്തെ അഴിക്കുള്ളില്‍ തന്നെ നിര്‍ത്താനുള്ള നീക്കത്തിലാണ്. അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ട് പോവുന്നത് എന്നാണ് കോടതി വിധി തെളിയിക്കുന്നതെന്ന് പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പ്രതികരിച്ചു.

കൂടുതല്‍ തെളിവുകള്‍ ശേഖരിക്കും
ദിലീപിനെതിരേ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നതെന്ന് ബെഹ്റ വ്യക്തമാക്കി.

കുറ്റപത്രം സമര്‍പ്പിക്കും
ദിലീപിനെതിരേ ശേഖരിച്ച തെളിവുകള്‍ തൃപ്തികരമാണെന്ന് തോന്നിയാല്‍ മാത്രമേ കുറ്റപത്രം സമര്പിപിക്കുകയുള്ളൂവെന്നും ബെഹ്റ അറിയിച്ചു.

അന്വേഷണത്തില്‍ പിഴവില്ല
നടിയെ ആക്രമിച്ച കേസില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ പിഴവില്ലെന്നാണ് ഹൈക്കോടതി വിധി തെളിയിക്കുന്നതെന്ന് ബെഹ്റ ചൂണ്ടിക്കാട്ടി. ജാമ്യാപേക്ഷ തള്ളി കോടതിയുടെ നിരീക്ഷണം ഇതിന് അടിവരയിടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഴുവന്‍ കാര്യങ്ങളും പുറത്തു പറയാനാവില്ല
കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനാല്‍ മുഴുവന്‍ കാര്യങ്ങളും പുറത്തു പറയുകയെന്നത് അസാധ്യമാണെന്ന് ബെഹ്റ പറഞ്ഞു. കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ മുഴുവന്‍ തെളിവുകളും ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രോസിക്യൂഷന്റെ ജയം
പ്രോസിക്യൂഷന്റെ വാദങ്ങള്‍ അംഗീകരിച്ചാണ് ഹൈക്കോടതി രണ്ടാം തവണയും ജാമ്യാപേക്ഷ തള്ളിയത്. ജാമ്യം നല്കിയാല് ദിലീപ് സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

നിര്‍ണായക ഘട്ടത്തില്‍
കേസ് ഇപ്പോള്‍ നിര്‍ണായക ഘട്ടത്തിലാണുള്ളത്. അതുകൊണ്ടു തന്നെ ഇത്തരമൊരു അവസ്ഥയില്‍ ജാമ്യം നല്കിയാല് അതു കേസിനെ ബാധിക്കുമെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

ബുദ്ധികേന്ദ്രം ദിലീപെന്ന്
നടിയെ ആക്രമിച്ച കേസിലെ ബുദ്ധികേന്ദ്രം ദിലീപാണെന്ന് പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചിരുന്നു. പള്‍സര്‍ സുനിയെ മുന്നില്‍നിര്‍ത്തി ദിലീപ് കളിച്ച നാടകമാണ് ഇതെന്നുമുള്ള പ്രോസിക്യൂഷന്റെ വാദങ്ങള്‍ കോടതി അംഗീകരിക്കുകയും ചെയ്തു.
-
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു












Click it and Unblock the Notifications