കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഫ്രിക്കയില്‍ കുടുങ്ങിയ ജിബൂട്ടി സിനിമ സംഘം നാട്ടിലേക്ക്; ദിലീഷ് പോത്തനടക്കം 71 പേര്‍

  • By News Desk
Google Oneindia Malayalam News

കൊച്ചി: ജിബൂട്ടി എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് ആഫ്രിക്കയില്‍ കുടുങ്ങിയ സംഘം ജൂണ്‍ 5 നെ വൈകിട്ട് 6 മണിയുടെ എയര്‍ ഇന്ത്യ വിമാനത്തില്‍ തിരിച്ചെത്തും. കൊച്ചി നെടുമ്പാശേരിയിലാണ് സംഘം ഇറങ്ങുക.

നേരത്തെ ആടു ജീവിതം സിനിമയുടെ ചിത്രീകരണത്തിനായി ജോര്‍ദാനിലേക്ക് പോയ പൃഥ്വിരാജും സംഘവും കൊവിഡിനെ തുടര്‍ന്ന് അവിടെ കുടുങ്ങുകയായിരുന്നു. ഏകദേശം രണ്ടരമാസത്തിന് ശേഷം മെയ് 22 നാണ് സംഘം പ്രത്യേകം വിമാനത്തില്‍ കൊച്ചിയില്‍ എത്തുന്നത്. സംഘത്തിന്റെ എല്ലാവരും ക്വാറന്റൈനില്‍ കഴിയുകയാണ്.

ദിലീഷ് പോത്തനടക്കം 71 പേര്‍

ദിലീഷ് പോത്തനടക്കം 71 പേര്‍

നടന്‍ ദിലീഷ് പോത്തനടക്കം 71 പേരാണ് സംഘത്തിലുള്ളത്. നിര്‍മ്മാതാവ് പ്രത്യേകമായി ചാര്‍ട്ട് ചെയ്ത വിമാനത്തിലാണ് എത്തുക. ഏപ്രില്‍ 18 നായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായത്. എന്നാല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ അവിടെ കുടുങ്ങുകയായിരുന്നു. ഇന്ത്യയും ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയും സാംസ്‌കാരിക മേഖലയില്‍ കൈകോര്‍ക്കുന്ന ചിത്രം കൂടിയാണിത്.

 ജിബൂട്ടി

ജിബൂട്ടി

ഉപ്പും മുളകും എന്ന ടെലിവിഷന്‍ പരമ്പരയുടെ സംവിധായകന്‍ എസ്‌ജെ സിനുവിന്റെ ആദ്യ ചിത്രം കൂടിയാണ് ജിബൂട്ടി. പത്ത് വര്‍ഷമായി ജിബൂട്ടിയില്‍ വ്യവസായിയായ ജോബി പി സാമും ഭാര്യ മരിയ സ്വീറ്റി ജോബിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഭൂരിഭാഗം ചിത്രീകരണവും നടക്കുന്നത് ജിബൂട്ടിയില്‍ തന്നെയാണ്.

ക്വാറന്റൈനില്‍

ക്വാറന്റൈനില്‍

നായകന്‍ അമിത് ചക്കാലക്കല്‍, നായിക ഷിംല സ്വദേശിനി ശകുന്‍ ജസ്വാള്‍, ദിലീഷ് പോത്തന്‍, ഗ്രിഗറി, അഞ്ജലി നായര്‍, ആതിര രോഹിത് മഗ്ഗു, ഒന്നര വയസുള്ള ജോര്‍ജും കുടുംബവും ഫൈറ്റ് മാസ്റ്റര്‍ റണ്‍ രവിയും സംഘും ചെന്നൈയില്‍ നിന്നും പ്രത്യേകവും ഈ 71 പേരുടെ കൂടെയുണ്ട്. നിര്‍മ്മാതാവും നായികയും രോഹിതും ബോംബെയില്‍ ആണ് ഇറങ്ങുക. ബാക്കി മുഴുവന്‍ പേരും സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ക്വാറന്റൈനില്‍ കഴിയാന്‍ തയ്യാറായാണ് എത്തുക.

രണ്ട് തവണ ക്വാറന്റെനില്‍

രണ്ട് തവണ ക്വാറന്റെനില്‍

ചെന്നൈയിലെ സംഘങ്ങള്‍ കേരളത്തിലും ചെന്നൈയിലുമായി രണ്ട് തവണ ക്വാറന്റെനില്‍ കഴിയേണ്ടി വരും. ജിബൂട്ടിയില്‍ നിന്നും മാറി 300 കിലോമീറ്റര്‍ അകലെയുള്ള താജുറ എന്ന ദ്വീപിലായിരുന്നു സിനിമയുടെ ഷൂട്ടിംഗ്. അത് കഴിഞ്ഞ് ജിബൂട്ടിയിലെത്തി സംഘങ്ങള്‍ ലോക്ക്ഡൗണ്‍ കാരണം പ്രത്യേകം തയ്യാറാക്കിയ ഇടത്തായിരുന്നു താമസം.

 ഫലം നെഗറ്റീവ്

ഫലം നെഗറ്റീവ്

ജോര്‍ദാനില്‍ നിന്നും തിരിച്ചെത്തി ക്വാറന്റൈനില്‍ കഴിയുന്ന പൃഥ്വിരാജിന്റെ 14 ദിവസം കഴിഞ്ഞ് നടത്തിയ രണ്ട് കൊവിഡ് പരിശോധന ഫലങ്ങളും നെഗറ്റീവായിരുന്നു. ഇന്ന് പൃഥ്രി സ്വന്തം ഫ്‌ലാറ്റിലേക്ക് മടങ്ങും. പരിശോധന ഫലം നെഗറ്റീവ് ആണെങ്കിലും നിരീക്ഷണ കാലയളവ് കഴിഞ്ഞ് മാത്രമെ വീട്ടിലേക്ക് മടങ്ങൂവെന്ന് പൃഥ്വിരാജ് അറിയിച്ചിരുന്നു.

ഒരാള്‍ക്ക് കൊവിഡ്

ഒരാള്‍ക്ക് കൊവിഡ്

മെയ് 29 നാണ് പൃഥ്വിരാജിന്റെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാവുന്നത്. അതിനിടെ ആടുജീവിതം അണിയറ പ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് വലിയ ആശങ്കകള്‍ക്ക് വഴി വെച്ചിരുന്നു. എന്നാല്‍ പൃഥ്വിരാജിന്റെ രണ്ടാമത്തെ ഫലവും നെഗറ്റീവാണ്.

English summary
Djibouti Movie Team Returned to Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X