കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക്ഡൌൺ ചതിച്ചു: ജിബൂട്ടിയിൽ കുടുങ്ങിയ ദിലീഷ് പോത്തനും സംഘവും ക്വാറന്റൈനിൽ!!

Google Oneindia Malayalam News

കൊച്ചി: ലോക്ക്ഡൌൺ മൂലം ജിബൂട്ടിയിൽ കുടുങ്ങിയ നടനും സംവിധായകനും അഭിനേതാവുമായ ദിലീഷ് പോത്തനും സംഘവും കേരളത്തിൽ തിരിച്ചെത്തി. 20 ദിവസത്തിനുള്ളിൽ തിരിച്ചെത്താമെന്ന പ്രതീക്ഷയോടെയാണ് ദിലീഷ് പോത്തനും സംഘവും മാർച്ച് നാലിന് ജിബൂട്ടിയിലേക്ക് യാത്ര തിരിക്കുന്നത്. ജൂൺ ആറിന് വൈകിട്ട് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ദിലീഷ് പോത്തനുൾപ്പെട്ട സംഘം ഇറങ്ങിയത്.

വൈദികന് പനി ബാധിച്ചിട്ടും കോവിഡ് പരിശോധന നടത്തിയില്ല... ഒന്നര മാസത്തോളം, ഗുരുതര വീഴ്ച്ച!!വൈദികന് പനി ബാധിച്ചിട്ടും കോവിഡ് പരിശോധന നടത്തിയില്ല... ഒന്നര മാസത്തോളം, ഗുരുതര വീഴ്ച്ച!!

71 അംഗ സംഘം

71 അംഗ സംഘം

കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള ലോക്ക്ഡൌൺ പ്രഖ്യാപനത്തോടെ മൂന്ന് മാസമാണ് ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിൽ ഈ സംഘം കുടുങ്ങിയത്. ഉപ്പും മുളകും പരമ്പരയുടെ സംവിധായകനായ എസ് ജെ സിനുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ജിബൂട്ടി എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരുമുൾപ്പെട്ട 71 അംഗ സംഘമാണ് ഇതോടെ രാജ്യത്ത് കുടുങ്ങിയത്. ശനിയാഴ്ച രാവിലെ ചാർട്ടേഡ് വിമാനത്തിൽ കൊച്ചിയിലെത്തിയ സംഘം നിരീക്ഷണത്തിൽ പ്രവേശിച്ചിട്ടുണ്ട്.

 ഏപ്രിൽ 18ന് ചിത്രീകരണം പൂർത്തിയായി

ഏപ്രിൽ 18ന് ചിത്രീകരണം പൂർത്തിയായി


മാർച്ച് നാലിന് സംഘം ജിബൂട്ടിയിലെത്തിയെങ്കിലും ഏപ്രിൽ 18നാണ് ചിത്രീകരണം പൂർത്തിയാവുന്നത്. എന്നിരിക്കിലും കൊറോണ വ്യാപനത്തോടെ ലോക്ക്ഡൌൺ പ്രഖ്യാപിച്ചതോടെ ഈ സംഘത്തിന് ഇന്ത്യയിലേക്ക് മടങ്ങാനുള്ള എല്ലാ സാധ്യതകളും അടഞ്ഞു. ജിബൂട്ടിയിലെ വ്യവസായിയായ കോന്നി അട്ടച്ചാക്കൽ സ്വദേശി ജോബി പി സാമും കുടുംബവുമാണ് ഇവർക്ക് തുണയായി എത്തിയത്. രാജ്യത്ത് താമസിക്കുന്നതിനും നാട്ടിലെത്തുന്നത് വരെയുമുള്ള ചെലവുകൾ ഇവരാണ് വഹിച്ചതെന്നാണ് ദിലീഷ് പോത്തൻ പറയുന്നത്. പത്ത് വർഷത്തോളമായി ജിബൂട്ടിയിൽ കഴിയുന്ന ജോബി പി സാമും ഭാര്യ മരിയ സ്വീറ്റിയുമാണ് ചിത്രം നിർമക്കുന്നത്.

 പുറപ്പെട്ടത് രണ്ട് സംഘമായി

പുറപ്പെട്ടത് രണ്ട് സംഘമായി


സിനിമയിൽ കേരളത്തിൽ നിന്നുള്ള ദൃശ്യങ്ങൾ ചിത്രീകരിച്ച ശേഷമാണ് സംഘം ജിബൂട്ടിയിലേക്ക് തിരിക്കുന്നത്. സംവിധായകൻ സിനു ഉൾപ്പെട്ട സംഘം ഫെബ്രുവരി 26നും ദിലീഷ് പോത്തനും അഭിനേതാക്കളും ഉൾപ്പെട്ട സംഘം രണ്ടാമതുമാണ് പോയത്. ആദ്യ സംഘം ഫെബ്രുവരി 26ന് യാത്ര തിരിച്ചപ്പോൾ 71 പേരുൾപ്പെട്ട രണ്ടാമത്തെ സംഘം മാർച്ച് നാലിനും പുറപ്പെട്ടു.

 ഷൂട്ടിംഗ് ദ്വീപിൽ

ഷൂട്ടിംഗ് ദ്വീപിൽ

ജിബൂട്ടിയിൽ നിന്ന് 300 കിലോമീറ്റർ മാറി തജൂറ എന്ന ദ്വീപിലായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിതമായാണ് ലോക്ക്ഡൌൺ പ്രഖ്യാപനം ഉണ്ടാകുന്നത്. ഇതോടെ മൂന്ന് മാസം സംഘം ജിബൂട്ടിയിൽ തന്നെ കുടുങ്ങുകയും ചെയ്തു. ചിത്രത്തിന്റെ ഭൂരിഭാഗവും ജിബൂട്ടിയിൽ തന്നെയായതിനാലാണ് ചിത്രത്തിന് ജിബൂട്ടിയെന്ന പേര് നൽകുന്നത്.

 ക്വാറന്റൈനില്‍ പ്രവേശിച്ചു

ക്വാറന്റൈനില്‍ പ്രവേശിച്ചു

ചിത്രത്തിലെ നായകന്‍ അമിത് ചക്കാലക്കല്‍, നായിക ഷിംല സ്വദേശിനി ശകുന്‍ ജസ്വാള്‍, ദിലീഷ് പോത്തന്‍, ഗ്രിഗറി, അഞ്ജലി നായര്‍, ആതിര രോഹിത് മഗ്ഗു, ഒന്നര വയസുള്ള ജോര്‍ജും കുടുംബവും ഫൈറ്റ് മാസ്റ്റര്‍ റണ്‍ രവിയും ചെന്നൈയില്‍ നിന്നും ഈ സംഘത്തിനൊപ്പം ചേർന്നിട്ടുണ്ട് നിര്‍മ്മാതാവും നായികയും രോഹിതും മുംബൈയിലാണ് ഇറങ്ങിയിട്ടുള്ളത്. ബാക്കി മുഴുവന്‍ പേരും സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ക്വാറന്റൈനില്‍ കഴിയാന്‍ തയ്യാറായിട്ടാണ് എത്തിയത്.

ആടുജീവിതം സംഘം

ആടുജീവിതം സംഘം

പൃഥ്വിരാജിനെ നായകനാക്കി ബ്ലസി ഒരുക്കുന്ന ആടുജീവിതം ടീമും ലോക്ക്ഡൌണിനിടെ ജോർദ്ദാനിൽ കുടുങ്ങിയിരുന്നു. തിരിച്ചെത്തിയ സംഘം ക്വാറന്റൈനിൽ കഴിയുന്നതിനിടെ ഒരാൾക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. പരിശോധനാ ഫലം നെഗറ്റീവായ പൃഥ്വിരാജ് ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷമേ വീട്ടിലേക്ക് മടങ്ങുകയുള്ളൂവെന്ന് അറിയിച്ചിരുന്നു. രണ്ട് തവണ പരിശോധനയ്ക്ക് അയച്ച പൃഥ്വിരാജിന്റെ സാമ്പിളുകളുടെ ഫലവും നെഗറ്റീവ് ആയിരുന്നു.

English summary
Djibouti movie team under qauarantine after reaches in Kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X