• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പൗരത്വ നിയമ ഭേദഗതി: പ്രക്ഷോഭത്തില്‍ അണിചേരാന്‍ ഡികെ ശിവകുമാര്‍ കേരളത്തിലേക്ക്

 • By Desk
cmsvideo
  DK Shivkumar to Inaugurate Hibi Eden's rally at Kochi | Oneindia Malayalam

  തിരുവനന്തപുരം: പൗരത്വ നിമയത്തിനെതിരെ കേരളത്തിലുടനീളം ശക്തമായ പ്രതിഷേധം കോണ്‍ഗ്രസ് നടത്തിവരുന്നത്. തുടര്‍ പ്രക്ഷോഭങ്ങളുടെ ഭാഗമായി എംപിമാരുടെ ലോങ് മാര്‍ച്ചും അവരവരുടെ മണ്ഡലങ്ങളില്‍ കെപിസിസി പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസിസികളുടെ നേതൃത്വത്തില്‍ രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് ആറു വരെയാണ് എംപിമാര്‍ മണ്ഡ‍ലങ്ങളില്‍ പദയാത്ര നടത്തുന്നത്.

  ജനുവരി ഒന്നിനും 10 നും ഇടയിലായി ഈ പ്രചാരണ പരിപാടി നടത്താനാണ് കെപിസിസി തീരൂമാനം. എറണാകുളം എംപി ഹൈബി ഈഡന്‍റെ നേതൃത്വത്തിലാണ് ലോങ് മാര്‍ച്ച് നടക്കുന്നത്. കര്‍ണാടകയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറാണ് എറണാകുളത്ത് ലോങ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യാന്‍ വരുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

  ലോങ് മാര്‍ച്ച്

  ലോങ് മാര്‍ച്ച്

  ജനുവരി പത്തിനാണ് ഹൈബി ഈഡന്‍ എംപി നേതൃത്വം നല്‍കുന്ന ലോങ് മാര്‍ച്ച് കൊച്ചിയില്‍ നടക്കുന്നത്. മറൈന്‍ ഡ്രൈവില്‍ നിന്നും മട്ടാഞ്ചേരിയിലേക്കാണ് ലോങ് മാര്‍ച്ച് നടത്തുന്നത്. മാര്‍ച്ചിന്റെ സമാപന സമ്മേളനം വെള്ളി വൈകീട്ട് ഏഴ് മണിക്ക് മട്ടാഞ്ചേരി കരിപ്പാലത്ത് വെച്ച് നടക്കും. സമാപന സമ്മേളനത്തിലാവും ഡികെ ശിവകുമാര്‍ പങ്കെടുക്കുക.

  ഡികെ ശിവകുമാര്‍

  ഡികെ ശിവകുമാര്‍

  പൗരത്വ നിയമഭേദഗതിക്കെതിരേയുള്ള പ്രക്ഷോഭങ്ങള്‍ നയിക്കാന്‍ കര്‍ണാടകയില്‍ നിന്നും കേരളത്തിലെത്തുന്ന ആദ്യ നേതാവാണ് ഡികെ ശിവകുമാര്‍. പൗരത്വ ഭേദഗതി വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നേരത്തേ ഡി.കെ ശിവകുമാര്‍ രംഗത്തു വന്നിരുന്നു.

  മാപ്പ് പറയണം

  മാപ്പ് പറയണം

  പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളേയും ബുദ്ധിജീവികളേയും അര്‍ബന്‍ നക്സലുകളെന്ന് വിളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്ന് ഡികെ ശിവകുമാര്‍ നേരത്തെ അവകാശപ്പെട്ടിരുന്നു.

  അര്‍ബന്‍ നക്സലുകളെന്ന് വിളിച്ചത്

  അര്‍ബന്‍ നക്സലുകളെന്ന് വിളിച്ചത്

  'ഇന്ത്യന്‍ ഭരണഘടനയെ രക്ഷിക്കാന്‍ വേണ്ടി തെരുവിലിറങ്ങിയ വിദ്യാര്‍ത്ഥികളെയും ബുദ്ധിജീവികളെയുമാണ് പ്രധാനമന്ത്രി അര്‍ബന്‍ നക്‌സലുകളെന്ന് വിളിച്ചത്. ഈ പ്രയോഗത്തിന് പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് മാപ്പു പറയണം'- ഡി.കെ ശിവകുമാര്‍ പറഞ്ഞു.

  തെരുവില്‍ പ്രതിഷേധിക്കാന്‍ വേണ്ടിയല്ല

  തെരുവില്‍ പ്രതിഷേധിക്കാന്‍ വേണ്ടിയല്ല

  തെരുവില്‍ പ്രതിഷേധിക്കാന്‍ വേണ്ടിയല്ല അവര്‍ നിങ്ങളെ അധികാരത്തിലെത്തിച്ചത്. രാജ്യം വലിയ പ്രതിസന്ധികളിലേക്ക് പോകുമ്പോള്‍ അവര്‍ തിരഞ്ഞെടുത്ത സര്‍ക്കാര്‍ അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. രാജ്യത്തെ ജനങ്ങളുടെ ജീവിതം വെച്ചാണ് സര്‍ക്കാര്‍ ഈ തീക്കളി കളിക്കുന്നതെന്നും ശിവകുമാര്‍ ആരോപിച്ചു.

  മറ്റ് മണ്ഡലങ്ങളിലും

  മറ്റ് മണ്ഡലങ്ങളിലും

  മറ്റ് മണ്ഡലങ്ങളിലും എംപിമാരുടെ നേതൃത്വത്തില്‍ ലോങ് മാര്‍ച്ചിനുള്ള ഒരുക്കങ്ങള്‍ സജീവമാണ്. ജനുവരി രണ്ടിന് ചാവക്കാട് മുതല്‍ തൃപയാര്‍ വരെ ടിഎന്‍ പ്രതാപനും മൂന്നാം തിയതി പെരുമ്പാവൂര്‍ മുതല്‍ ആലുവ വരെ ബെന്നി ബഹനാനും പദയാത്ര നടത്തും.

  പാലക്കാട് മൂന്ന് ദിവസം

  പാലക്കാട് മൂന്ന് ദിവസം

  9 ന് കൊടിക്കുന്നില്‍ സുരേഷ് നയിക്കുന്ന പദയാത്ര ചങ്ങനാശ്ശേരി തെങ്ങണിയില്‍ നിന്നും കുട്ടനാട് രാമങ്കിവരെ നടക്കും. മൂന്നു ദിവസത്തെ പദയാത്രയാണ് പാലക്കാട് വികെ ശ്രീകണ്ഠന്‍ നടത്തുന്നത്. ജനുവരി 20 മുതല്‍ ഒരു മാസക്കാലം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ ഡിസിസി പ്രസിഡന്റുമാർ നയിക്കുന്ന പദയാത്രയും തീരുമാനിച്ചിട്ടുണ്ട്.

  പ്രമേയത്തിന് പിന്തുണ

  പ്രമേയത്തിന് പിന്തുണ

  അതേസമയം, പൗരത്വ നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ അനുകൂലിച്ചുകൊണ്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായി കെടിഎസ് തുള്‍സി രംഗത്തെത്തി. നിയമസഭകള്‍ക്ക് അഭിപ്രായ സ്വാതതന്ത്രവും പ്രമേയം അവതരിപ്പിക്കാനുള്ള അവകാശവുമുണ്ട്. കേരള നിയമസഭയുടെ നടപടിയില്‍ നിയമലംഘനമില്ലെന്നും അദ്ദേഹം പറഞ്ഞു.

  വിമര്‍ശനം

  വിമര്‍ശനം

  പ്രമേയാവതരത്തിനെതിരെ കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് അടക്കമുള്ള ബിജെപി നേതാക്കള്‍ വിമര്‍ശനവുമായി രംഗത്ത് വന്നപ്പോഴാണ് കേരളത്തിന്‍റെ നടപടിയില്‍ നിയമലംഘനമില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് എംപി കൂടിയായി തുള്‍സി രംഗത്ത് എത്തിയത്.

  നിയമസഭ അപമാനിച്ചു

  നിയമസഭ അപമാനിച്ചു

  പ്രമേയത്തിലൂടെ ഭരണഘടനയേയും പാര്‍ലമെന്‍റിനേയും കേരള നിയമസഭ അപമാനിച്ചെന്നായിരുന്നു രവിശങ്കര്‍ പ്രസാദിന്‍റെ ആരോപണം. പാര്‍ലമെന്‍റ് പാസാക്കിയ നിയമം നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ഭരണഘടനാ ചുമതലയുണ്ട്. നടപ്പാക്കില്ല എന്ന് പറയുന്നവര്‍ നിയമവിദഗ്ധരുടെ അഭിപ്രായമാരായണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

  'കേന്ദ്രത്തിന്‍റെ പുതുവര്‍ഷ സമ്മാനവും മറ്റൊരു പ്രഖ്യാപന തട്ടിപ്പ്': ആരോപണവുമായി തോമസ് ഐസക്

  ' ഇതിന് എന്നും നിങ്ങളോട് കടപ്പെട്ടിരിക്കും', സന്തോഷം പങ്കുവെച്ച് ഡബ്ലുസിസി

  English summary
  dk sivkumar to inaugurate hibi eden's rally against CAA
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X