ഷാർജ സുൽത്താൻ വന്നപ്പോൾ കുഞ്ഞാലിക്കുട്ടിക്ക് ക്ഷണമില്ല! എംഎൽഎയും പുറത്ത്, ലീഗിന് പ്രതിഷേധം...
ഷാർജ ഭരണാധികാരിക്ക് ഡിലിറ്റ് നൽകുന്ന ചടങ്ങിനെക്കുറിച്ച് സ്ഥലം എംപി പികെ കുഞ്ഞാലിക്കുട്ടിയെയും, എംഎൽഎ പി അബ്ദുൾ ഹമീദിനെയും അറിയിക്കുക പോലും ചെയ്തില്ലെന്നാണ് ആക്ഷേപം.
തിരുവനന്തപുരം: ഷാർജ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്ക് ഡിലിറ്റ് ബിരുദം സമ്മാനിക്കുന്ന ചടങ്ങിലേക്ക് പികെ കുഞ്ഞാലിക്കുട്ടി എംപിക്കും പി അബ്ദുൾ ഹമീദ് എംഎൽയ്ക്കും
ക്ഷണമില്ല. കാലിക്കറ്റ് സർവകലാശാലയാണ് ഷാർജ ഭരണാധികാരിക്ക് ഡിലിറ്റ് ബിരുദം സമ്മാനിക്കുന്നത്. കാലിക്കറ്റ് സർവകലാശാലയുമായി ബന്ധപ്പെട്ട വലിയ ചടങ്ങുകൾ നടക്കുമ്പോൾ സ്ഥലം എംഎൽഎയും എംപിയെയും ക്ഷണിക്കാറുണ്ട്.
എന്നാൽ, ഷാർജ ഭരണാധികാരിക്ക് ഡിലിറ്റ് നൽകുന്ന ചടങ്ങിനെക്കുറിച്ച് സ്ഥലം എംപി പികെ കുഞ്ഞാലിക്കുട്ടിയെയും, എംഎൽഎ പി അബ്ദുൾ ഹമീദിനെയും അറിയിക്കുക പോലും ചെയ്തില്ലെന്നാണ് ആക്ഷേപം. ചൊവ്വാഴ്ച വൈകീട്ട് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിലാണ് ഷാർജ ഭരണാധികാരിക്ക് ഡിലിറ്റ് ബിരുദം സമ്മാനിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ, ചാൻസലർ പി സദാശിവം, മന്ത്രിമാർ തുടങ്ങിയവരാണ് ചടങ്ങിൽ പങ്കെടുക്കുന്നത്. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ ഡിലിറ്റ് ബിരുദദാന ചടങ്ങിൽ പ്രസംഗിക്കുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നും പരാതിയുണ്ട്. വേങ്ങര ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാലത്തലത്തിൽ മണ്ഡലത്തിനടുത്ത് സ്ഥിതി ചെയ്യുന്ന കാലിക്കറ്റ് സർവകലാശാലയുടെ പൊതുപരിപാടിയിൽ മുഖ്യമന്ത്രി പ്രസംഗിക്കുന്നത് ചട്ടലംഘനമാണെന്നാണ് ആക്ഷേപം.
സർവകലാശാലയുടെ ഡിലിറ്റ് ബിരുദദാന ചടങ്ങിൽ മുഖ്യമന്ത്രി സംസാരിക്കുന്നത് സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും പരാതിയുണ്ട്. ചട്ടവിരുദ്ധമായി ഡിലിറ്റ് നൽകിയാൽ ബിരുദം അസാധുവാകാൻ സാദ്ധ്യതയുണ്ടെന്നും പരാതിയിൽ പറയുന്നു. അതേസമയം, ഡിലിറ്റ് ബിരുദാന ചടങ്ങിലേക്ക് ക്ഷണിക്കാത്ത സംഭവം വിവാദമാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications