കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാർജ സുൽത്താൻ വന്നപ്പോൾ കുഞ്ഞാലിക്കുട്ടിക്ക് ക്ഷണമില്ല! എംഎൽഎയും പുറത്ത്, ലീഗിന് പ്രതിഷേധം...

ഷാർജ ഭരണാധികാരിക്ക് ഡിലിറ്റ് നൽകുന്ന ചടങ്ങിനെക്കുറിച്ച് സ്ഥലം എംപി പികെ കുഞ്ഞാലിക്കുട്ടിയെയും, എംഎൽഎ പി അബ്ദുൾ ഹമീദിനെയും അറിയിക്കുക പോലും ചെയ്തില്ലെന്നാണ് ആക്ഷേപം.

  • By ഡെന്നീസ്
Google Oneindia Malayalam News

തിരുവനന്തപുരം: ഷാർജ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്ക് ഡിലിറ്റ് ബിരുദം സമ്മാനിക്കുന്ന ചടങ്ങിലേക്ക് പികെ കുഞ്ഞാലിക്കുട്ടി എംപിക്കും പി അബ്ദുൾ ഹമീദ് എംഎൽയ്ക്കും
ക്ഷണമില്ല. കാലിക്കറ്റ് സർവകലാശാലയാണ് ഷാർജ ഭരണാധികാരിക്ക് ഡിലിറ്റ് ബിരുദം സമ്മാനിക്കുന്നത്. കാലിക്കറ്റ് സർവകലാശാലയുമായി ബന്ധപ്പെട്ട വലിയ ചടങ്ങുകൾ നടക്കുമ്പോൾ സ്ഥലം എംഎൽഎയും എംപിയെയും ക്ഷണിക്കാറുണ്ട്.

തൃപ്പുണിത്തുറയിലെ ഘർവാപസി കേന്ദ്രം; കേരളത്തിലും റാം റഹീം സിങ് വേണോ? എല്ലാം വെളിച്ചത്താകും?...തൃപ്പുണിത്തുറയിലെ ഘർവാപസി കേന്ദ്രം; കേരളത്തിലും റാം റഹീം സിങ് വേണോ? എല്ലാം വെളിച്ചത്താകും?...

പ്രവാസികൾക്ക് നല്ലകാലം! ഷാർജയിൽ മലയാളികൾക്ക് ഫാമിലി സിറ്റി! വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളുംപ്രവാസികൾക്ക് നല്ലകാലം! ഷാർജയിൽ മലയാളികൾക്ക് ഫാമിലി സിറ്റി! വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും

എന്നാൽ, ഷാർജ ഭരണാധികാരിക്ക് ഡിലിറ്റ് നൽകുന്ന ചടങ്ങിനെക്കുറിച്ച് സ്ഥലം എംപി പികെ കുഞ്ഞാലിക്കുട്ടിയെയും, എംഎൽഎ പി അബ്ദുൾ ഹമീദിനെയും അറിയിക്കുക പോലും ചെയ്തില്ലെന്നാണ് ആക്ഷേപം. ചൊവ്വാഴ്ച വൈകീട്ട് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിലാണ് ഷാർജ ഭരണാധികാരിക്ക് ഡിലിറ്റ് ബിരുദം സമ്മാനിക്കുന്നത്.

pkkunhalikutty

മുഖ്യമന്ത്രി പിണറായി വിജയൻ, ചാൻസലർ പി സദാശിവം, മന്ത്രിമാർ തുടങ്ങിയവരാണ് ചടങ്ങിൽ പങ്കെടുക്കുന്നത്. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ ഡിലിറ്റ് ബിരുദദാന ചടങ്ങിൽ പ്രസംഗിക്കുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നും പരാതിയുണ്ട്. വേങ്ങര ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാലത്തലത്തിൽ മണ്ഡലത്തിനടുത്ത് സ്ഥിതി ചെയ്യുന്ന കാലിക്കറ്റ് സർവകലാശാലയുടെ പൊതുപരിപാടിയിൽ മുഖ്യമന്ത്രി പ്രസംഗിക്കുന്നത് ചട്ടലംഘനമാണെന്നാണ് ആക്ഷേപം.

മകളെയും കൂട്ടി ജസീലയുടെ പെൺവാണിഭം! പ്രായപൂർത്തിയാകാത്ത പെൺകുട്ടി തന്നെ ഉമ്മയ്ക്ക് പണികൊടുത്തു!മകളെയും കൂട്ടി ജസീലയുടെ പെൺവാണിഭം! പ്രായപൂർത്തിയാകാത്ത പെൺകുട്ടി തന്നെ ഉമ്മയ്ക്ക് പണികൊടുത്തു!

കോഴിക്കോട് കോളേജ് വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ മരിച്ചു; ലോഡ്ജിൽ വീട്ടമ്മയായ സ്ത്രീയും കൂട്ടുകാരുംകോഴിക്കോട് കോളേജ് വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ മരിച്ചു; ലോഡ്ജിൽ വീട്ടമ്മയായ സ്ത്രീയും കൂട്ടുകാരും

സർവകലാശാലയുടെ ഡിലിറ്റ് ബിരുദദാന ചടങ്ങിൽ മുഖ്യമന്ത്രി സംസാരിക്കുന്നത് സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും പരാതിയുണ്ട്. ചട്ടവിരുദ്ധമായി ഡിലിറ്റ് നൽകിയാൽ ബിരുദം അസാധുവാകാൻ സാദ്ധ്യതയുണ്ടെന്നും പരാതിയിൽ പറയുന്നു. അതേസമയം, ഡിലിറ്റ് ബിരുദാന ചടങ്ങിലേക്ക് ക്ഷണിക്കാത്ത സംഭവം വിവാദമാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.

English summary
DLitt degree for sharjah sheikh;calicut university did not invite mp and mla.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X