പിവി അന്‍വറുമായി സഖ്യത്തിനില്ലെന്ന് വ്യക്തമാക്കി ഡിഎംകെ: സിപിഎമ്മുമായി ഇടഞ്ഞവരെ വേണ്ട
ചെന്നൈ: സി പി എമ്മും എല്‍ ഡി എഫുമായി തെറ്റിപ്പിരഞ്ഞ പി വി അന്‍വർ എം എല്‍ എ കഴിഞ്ഞ ദിവസമായിരുന്നു ഡി എം കെയുമായുള്ള സഖ്യ നീക്കം നടത്തിയത്. ഇതിനായി ചെന്നൈയില്‍ എത്തിയ അദ്ദേഹം മുതിർന്ന നേതാവ് സെന്തില്‍ ബാലാജി അടക്കമുള്ള ഡി എം കെ നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ പി വി അന്‍വറിന്റെ ഈ സഖ്യ സ്വപ്നം ഫലം കാണില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
പി വി അന്‍വർ എം എല്‍ എയെ തങ്ങളുടെ പാർട്ടിയിലോ മുന്നണിയിലോ എടുക്കില്ലെന്നാണ് ഡി എം കെ നേതൃത്വം ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. എൽ ഡി എഫ് പാർലമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കിയ ആളെ എടുക്കുന്നത് മുന്നണി മര്യാദയ്ക്ക് വിരുദ്ധമാണെന്നാണ് ഡി എം കെ വക്താവ് ടി കെ എസ് ഇളങ്കോവന്‍ വ്യക്തമാക്കിയത്. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അന്‍വറിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം പാർട്ടി അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്‍ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയില്‍ നടന്ന ചർച്ചങ്ങളുടെ വിവരങ്ങള്‍ പുറത്ത് വിടുന്നത് ശരിയല്ലെന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിക്കാന്‍ സാധ്യമല്ല. എല്ലാം പാർട്ടി ഔദ്യോഗികമായി വ്യക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തില്‍ പാർട്ടിക്ക് ഒരു എം എല്‍ എയുടെ പിന്തുണ ലഭിക്കുന്നത് നല്ല കാര്യമാണെങ്കിലും സി പി എമ്മിനെ പിണക്കാന്‍ ഡി എം കെ തയ്യാറല്ല. മുഖ്യമന്ത്രി പിണറായി വിജയനുമായി എം കെ സ്റ്റാലിനുള്ള നല്ല ബന്ധവും അന്‍വറിന്റെ കാര്യത്തില്‍ തീരുമാനം എടുക്കുന്നതില്‍ ഡി എം കെയില്‍ നിർണ്ണായകമാകും. ഇത്തരത്തിലുള്ള കാര്യങ്ങള്‍ എല്ലാം കൂടെ വിലയിരുത്തുമ്പോള്‍ അന്‍വറിന്റെ ഡി എം കെ സഖ്യസാധ്യതകള്‍ നടക്കാനിടയില്ല.
അതേസമയം പി വി അന്‍വറിന്റെ രണ്ടാമത്തെ പൊതുസമ്മേളനം ഇന്ന് മഞ്ചേരിയില്‍ നടക്കും. വൈകീട്ട് അഞ്ച് മണിക്ക് മഞ്ചേറിയിലെ ബൈപ്പാസ് റോഡിന് സമീപം നടക്കുന്ന പൊതു സമ്മേളനത്തിലേക്ക് ഒരു ലക്ഷം പേരെ എത്തിക്കുമെന്നാണ് സംഘാടകർ വ്യക്തമാക്കുന്നത്. ഡെമോക്രാറ്റിക് മൂവ്മെൻ്റ് ഓഫ് കേരള (ഡി എം കെ) എന്ന പി വി അന്‍വറിന്റെ പുതിയ സംഘടനയുടെ പ്രഖ്യാപനവും ഇവിടെ നടക്കും. രാഷ്ട്രീയ പാർട്ടി പ്രഖ്യാപനമുണ്ടാകുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും തല്‍ക്കാലും സാമൂഹ്യ കൂട്ടായ്മ എന്ന നിലയിലാകും സംഘടന പ്രവർത്തിക്കുക.
-
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications