Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇരട്ടവോട്ടുള്ളവരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുത്, വിലക്കണം; ഹൈക്കോടതിയെ സമീപിച്ച് ചെന്നിത്തല

തിരുവനന്തപുരം: ഇരട്ടവോട്ടിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു. ഇരട്ടവോട്ടുള്ളവരെ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചത്. ഇരട്ടവോട്ട് മരവിപ്പിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അന്തിമവോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ച സാഹചര്യത്തില്‍ ഇരട്ടവോട്ടുകള്‍ മരവിപ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് നിയമതടസമുണ്ട്. ഈ സാഹചര്യത്തിലാണ് ചെന്നിത്തല ഇപ്പോള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ramesh

നേരത്തെ ഇരട്ടവോട്ടുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു. പിന്നാലെ ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മിഷന്‍ സ്ഥിരീകരിച്ചിരുന്നു. ഇതിനെതിരെ നടപടി സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടികള്‍ വേഗത്തിലാക്കുക എന്നതുകൂടി ചെന്നിതല കോടതിയെ സമീപിച്ചതിലൂടെ ലക്ഷ്യം വയ്ക്കുന്നുണ്ട്.

അതേസമയം, ഇരട്ടവോട്ടുമായിന ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളാണ് കഴിഞ്ഞ ദിവസം ചെന്നിത്തല ഉന്നയിച്ചത്. ജനാധിപത്യ തത്ത്വത്തെ കാറ്റില്‍ പറത്തി സംസ്ഥാനത്തെ ഒരു ലക്ഷത്തില്‍ പരം ആളുകള്‍ക്ക് പല മണ്ഡലങ്ങളില്‍ കള്ളവോട്ട് സൃഷ്ടിച്ചിരിക്കുന്നെന്ന് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ഈ വോട്ടര്‍മാരുടെ വിശദാംശങ്ങള്‍ തിരഞ്ഞെടുപ്പു കമ്മിഷന് കൈമാറും. ഉദ്യോഗസ്ഥ സഹായത്തോടെ ബോധപൂര്‍വം സൃഷ്ടിച്ചെടുത്ത ഈ കള്ളവോട്ടുകളാണ് ഇടതുമുന്നണിയുടെ പല തിരഞ്ഞെടുപ്പ് വിജയങ്ങള്‍ക്കും ആധാരമെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

ബംഗാളിലെ ബങ്കുറയില്‍ നടന്ന മമത ബാനര്‍ജിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം: ചിത്രങ്ങള്‍ കാണാം

ഒരു മണ്ഡലത്തിലെ വോട്ടറുടെ പേരില്‍ പല മണ്ഡലങ്ങളില്‍ വ്യാജവോട്ടുകള്‍ സൃഷ്ടിക്കപ്പെട്ട വിവരങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇവര്‍ക്ക് ഒന്നിലധികം തിരിച്ചറിയല്‍ കാര്‍ഡുകളുമുണ്ട്. ഇത്തരം വോട്ടര്‍മാര്‍ക്ക് തന്റെ യഥാര്‍ത്ഥ മണ്ഡലത്തിലെ വോട്ട് ചെയ്ത ശേഷം മഷി മായ്ച്ച് കളഞ്ഞ് അടുത്ത മണ്ഡലത്തിലും പോയി വോട്ടു ചെയ്യാം.അല്ലെങ്കില്‍ അടുത്ത മണ്ഡലങ്ങളിലെ അയാളുടെ വോട്ട് മറ്റാര്‍ക്കെങ്കിലും കള്ളവോട്ട് ചെയ്യാം.ഞങ്ങളുടെ പരിശോധനയില്‍ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലുമായി ഇത്തരത്തിലുള്ള ഒരു ലക്ഷത്തിലേറെ ഇരട്ട വോട്ടുകളാണ് കണ്ടെത്തിയിട്ടുള്ളത്. കൃത്യമായി പറഞ്ഞാല്‍ 1,09693. ഇത് ഞങ്ങള്‍ കണ്ടെത്തിയതാണ്. എന്നാല്‍ ഇതിന്റെ പല മടങ്ങുണ്ടാകാം യഥാര്‍ത്ഥ ഇരട്ടവോട്ടുകളുടെ എണ്ണം-ചെന്നിത്തല വ്യക്തമാക്കി.

നടി ചിത്ര ശുക്ലയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+