ലക്ഷദ്വീപ് തീരത്തെ 20 മീറ്റര്‍ പരിധിയിലെ വീടുകള്‍ പൊളിക്കേണ്ട; ഉത്തരവ് പിന്‍വലിച്ച് ദ്വീപ് ഭരണകൂടം
കവരത്തി: കടല്‍ത്തീരത്ത് നിന്ന് 20 മീറ്റര്‍ പരിധിയിലുള്ള വീടുകള്‍ പൊളിച്ചുമാറ്റാന്‍ ആവശ്യപ്പെട്ട് ലക്ഷദ്വീപ് ഭരണകൂടം പുറത്തിറക്കിയ വിവാദ ഉത്തരവ് ഭരണകൂടം തന്നെ റദ്ദാക്കി. കവരത്തിയിലെ 80 ഭൂവുടമകള്‍ക്ക് ഇതുമായി ബന്ധപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. ഇതാണ് ഇപ്പോള്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഭരണകൂടം പിന്‍വലിച്ചത്.

അതിസുന്ദരിയായി ആൻ അഗസ്റ്റിൻ; വൈറലായി ചിത്രങ്ങൾ
തീരപ്രദേശത്തെ നിര്‍മ്മാണങ്ങള്‍ അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടി ബ്ലോക്ക് ഡെവലെപ്പ്‌മെന്റ് ഓഫീസറാണ് ഭൂവുടമകള്‍ക്ക് നോട്ടീസ് നല്‍കിയത്. തുടര്‍ന്ന് നോട്ടീസ് ചോദ്യം ചെയ്ത് ദ്വീപ് നിവാസികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഹര്‍ജിയില്‍ നാലാഴ്ചയ്ക്കകം വിശദീകരണം നല്‍കാന്‍ ലക്ഷദ്വീപ് ഭരണകൂടത്തോട് നിര്‍ദ്ദേശിച്ചു. അതുവരെ നടപടികള്‍ ഒന്നും തന്നെ സ്വീകരിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിനിടെയിലാണ് ദ്വീപ് ഭരണകൂടം 80 പേര്‍ക്ക് നല്‍കിയ നോട്ടീസ് റദ്ദാക്കിയത്.












Click it and Unblock the Notifications