കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികള്‍ക്ക് താമസവും ഭക്ഷണവും നല്‍കുന്നതിനെ ധൂർത്തെന്ന് പറയരുത്: പ്രതിപക്ഷത്തിനെതിരെ എംഎ യൂസഫലി

Google Oneindia Malayalam News

തിരുവനന്തപുരം: ലോക കേരള സഭ വേദിയില്‍ പ്രതിപക്ഷത്തിനെതിരെ വിമർശനവുമായി ലുലു ഗ്രൂപ്പ് ചെയർമാന്‍ എംഎ യൂസഫലി. പ്രവാസികള്‍ക്ക് താമസവും ഭക്ഷണവും നല്‍കുന്നതിനെ ധൂർത്തായി കാണരുതെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ധൂർത്ത് ആരോപിച്ച് പ്രതിപക്ഷം രണ്ടാം തവണയും സമ്മേളനം ബഹിഷ്കരിച്ച പശ്ചാത്തലത്തില്‍ കൂടിയായിരുന്നു വ്യവസായ പ്രമുഖന്റെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്.

നേതാക്കള്‍ ഗള്‍ഫിലെത്തുമ്പോള്‍ പ്രവാസികള്‍ താമസ സൌകര്യം ഒരുക്കുന്നതടക്കം എംഎ യൂസഫലി ചൂണ്ടിക്കാട്ടി. ഉദ്ഘാടനത്തിന് പിന്നാലെ അദ്ദേഹം ലോക കേരള സഭയെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗം ഇങ്ങനെ..

ദിലീപിന് കുരുക്കൊരുക്കുന്നതില്‍ മെമ്മറി കാർഡിന്റെ പ്രധാന്യം എന്ത്; വിശദീകരിച്ച് അഡ്വ.ടിബി മിനിദിലീപിന് കുരുക്കൊരുക്കുന്നതില്‍ മെമ്മറി കാർഡിന്റെ പ്രധാന്യം എന്ത്; വിശദീകരിച്ച് അഡ്വ.ടിബി മിനി

പ്രവാസികളുടെ കാര്യത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും

പ്രവാസികളുടെ കാര്യത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിക്കണമെന്ന അഭിപ്രായമാണ് എനിക്കുള്ളത്. അഞ്ച് മുഖ്യമന്ത്രിമാർക്കൊപ്പം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ബോർഡിലിരുന്നയാളാണ് ഞാന്‍. കെ കരുണാകരനാണ് കൊച്ചി വിമാനത്താവളത്തിന്റെ തറക്കല്ലിട്ട് പണിയാരംഭിച്ച്. വിമാനത്താവളത്തിന്റെ ഉദ്ഘാടന സമയത്ത് മുഖ്യമന്ത്രി പ്രഗല്‍ഭനായ ഇകെ നായനായിരുന്നു. പരിപാടിയില്‍ പങ്കെടുക്കാന്‍ കേന്ദ്രത്തില്‍ നിന്നും വന്ന സിവില്‍ ഏവിയേഷന്‍ വകുപ്പ് മന്ത്രി ബി ജെ പിക്കാരനായിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഇതല്‍പ്പം വെറൈറ്റി ലുക്ക്; സാരിയില്‍ തിളങ്ങി അനുശ്രീ, പുതിയ ചിത്രങ്ങള്‍ വൈറല്‍

ആ വികസനത്തില്‍ കെ കരുണാകരനും ഇകെ നായനാരും ഒരുമിച്ച്

അതുപോലെ എല്ലാ വികസന കാര്യത്തിലും പ്രവാസികളുടെ കാര്യത്തിലും ഒന്നിച്ച് നില്‍ക്കണം. ആ വിമാനത്തവളം കൊണ്ട് ഏറ്റവും വലിയ ഗുണം ലഭിക്കുന്നത് പ്രവാസികളാണ്. ആ വികസനത്തില്‍ കെ കരുണാകരനും ഇകെ നായനാരും ഒരുമിച്ച് യോജിക്കുകയുണ്ടായി. അതിന് ശേഷം വന്ന എല്ലാ മുഖ്യമന്ത്രിമാരും അതിന്റെ പ്രവർത്തനങ്ങളില്‍ സഹകരിച്ചു. പ്രവാസികളെ സംബന്ധിച്ചു കാര്യങ്ങളിലൊക്കെ ഇരുകൂട്ടരും യോജിപ്പോടെയാണ് പ്രവർത്തിച്ചു.

എന്നാല്‍ ലോക കേരളസഭയുടെ കാര്യത്തില്‍ എന്താണ്

എന്നാല്‍ ലോക കേരളസഭയുടെ കാര്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് എനിക്ക് അറിയില്ല. കഴിഞ്ഞ തവണയും ഇത്തവണയും എന്തൊക്കെയോ വിവാദങ്ങളുണ്ടായി. സ്വന്തം ചെലവില്‍ ടിക്കറ്റെടുത്താണ് പ്രവാസികള്‍ എത്തിയത്. താമസ സൗകര്യം നല്‍കിയതാണോ ധൂര്‍ത്തെന്നും നേതാക്കള്‍ വിദേശത്തെത്തുമ്പോള്‍ പ്രവാസികള്‍ താമസവും വാഹനവും നല്‍കുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു.

പ്രവാസികള്‍ ഇവിടെ വരുമ്പോള്‍ ഭക്ഷണം നല്‍കുന്നത് ധൂര്‍ത്തായി

പ്രവാസികള്‍ ഇവിടെ വരുമ്പോള്‍ ഭക്ഷണം നല്‍കുന്നത് ധൂര്‍ത്തായി കാണരുത്. ലോക കേരള സഭ സംഘടിപ്പിക്കുന്നതിൽ സർക്കാരിനും മുഖ്യമന്ത്രിക്കും നന്ദിയെന്നും യൂസഫലി പറഞ്ഞു. പ്രവാസി വ്യവസായികളായ രവി പിള്ളയും ഡോ.ആസാദ് മൂപ്പനും യൂസഫലിക്ക് സമാനമായ അഭിപ്രായം ചടങ്ങിൽ പങ്കുവച്ചിരുന്നു.

 തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ലോകകേരള

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ലോകകേരള സഭയുടെ മൂന്നാമത് സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്റെ അസാന്നിധ്യത്തില്‍ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനാണ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തത്. ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള പ്രവാസി മലയാളികൾ ഒന്നിക്കുന്ന മൂന്നാമത് ലോക കേരള സഭാ സമ്മേളനത്തിന്റെ കാര്യപരിപാടികൾ നിയമസഭാ മന്ദിരത്തിൽ ഇന്നും നാളെയുമായി നടക്കും.

Recommended Video

cmsvideo
Swapna Suresh Against KT Jaleel And P SreeRamakrishnan | പുതിയ ബോംബ് പൊട്ടിച്ച് സ്വപ്‌ന

English summary
Do not say that providing accommodation and food to expatriates is a over spending: ma yusuff ali
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X