കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടുത്ത നിലപാട് സ്വീകരിക്കരുത്; കാന്തപുരം അടക്കമുള്ളവര്‍ക്ക് ഉപദേശവുമായി എഎ റഹീം

Google Oneindia Malayalam News

തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കിട്ടുള്ളത്. സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ളവര്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. നേരത്തെ മുഖ്യമന്ത്രിയും ഇതില്‍ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. നിര്‍ഭാഗ്യകരമായ ഒരു പരാമര്‍ശം. അതിലൂടെ നിര്‍ഭാഗ്യകരമായ ഒരു വിവാദം നമ്മുടെ നാട്ടില്‍ ഉയര്‍ന്നുവന്നു. ഈ ഘട്ടത്തില്‍ അത്യന്തം നിര്‍ഭാഗ്യകരമായ രീതിയില്‍ വിവാദം സൃഷ്ടിക്കാനാണ് ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത് എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.

എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ കാന്തപുരം എപി അബൂബക്കര്‍ അടക്കമുള്ളവരോട് കടുത്ത നിലപാട് സ്വീകരിക്കരുതെന്ന് ഉപദേശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. കടുത്ത നിലപാടുകള്‍ സ്വീകരിക്കുന്നത് സംഘപരിവാര്‍ വരയ്ക്കുന്ന വൃത്തത്തിനകത്ത് കളിക്കുന്നതായി മാറുമെന്ന് എ എ റഹീം പറഞ്ഞു. അതേസമയം, മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎന്‍ വാസവന്‍ ബിഷപ്പിനെ സന്ദര്‍ശിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് മന്ത്രിസഭയുടെ തലവന്‍ പറഞ്ഞതാണ് നിലപാടെന്നായിരുന്നു ഡി വൈ എഫ് ഐയുടെ മറുപടി.

kerala

ബിഷപ്പിനെ പണ്ഡിതന്‍ എന്ന് വിശേഷിപ്പിച്ചതിനെ കുറിച്ചും എ എ റഹീം വിശദീകരണം നല്‍കി. മന്ത്രിസഭയുടെ തലവന്‍ പറഞ്ഞതാണ് ഇക്കാര്യത്തില്‍ നിലപാടെന്ന് റഹീം വ്യക്തമാക്കി. ഇത്തരം അനാവശ്യ വിഷയങ്ങള്‍ക്ക് കടുത്ത നിലപാടുകള്‍ സ്വീകരിക്കുകയോ, വിവാദങ്ങള്‍ക്കു പിന്നാലെ പോവുകയോ ചെയ്യുന്നത് സംഘ്പരിവാറിന്റെ തിരക്കഥക്ക് അനുസരിച്ച് വേഷം കെട്ടുന്നതിന് തുല്യമാണെന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ തിരിച്ചറിയണം. അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ ചര്‍ച്ചക്കിടുന്നു എന്നുള്ളത് തന്നെയാണ് സംഘ്പരിവാറിന്റെ അജണ്ടയെന്ന് റഹീം വ്യക്തമാക്കി.

അതേസമയം, നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശത്തില്‍ മുഖ്യമന്ത്രി ഇന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു. പ്രണയവും മയക്കുമരുന്നുമൊന്നും ഏതെങ്കിലും മതത്തിന്റെ കണക്കിലേക്ക് തള്ളേണ്ടതല്ല. അതിന്റെ പേരില്‍ വിവാദങ്ങള്‍ക്ക് തീക്കൊടുത്ത് നമ്മുടെ നാടിന്റെ ഐക്യത്തിനും സമാധാനത്തിനും ഭംഗം വരുത്താനുള്ള തല്‍പ്പരകഷികളുടെ വ്യാമോഹം വ്യാമോഹമായി തന്നെ അവസാനിക്കുകയേ ഉള്ളൂവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Recommended Video

cmsvideo
Pinarayi Vijayan slams Pala Bishop for his ‘narcotic jihad’ remarks

നിലവില്‍ ചിലര്‍ പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ക്ക് വസ്തുതയുടെ പിന്‍ബലം ഇല്ല. കേരളത്തിലെ മതപരിവര്‍ത്തനം, മയക്കുമരുന്ന് കേസുകളില്‍
ഉള്‍പ്പെട്ട ആളുകളുടെ വിവരങ്ങള്‍ എന്നിവ വിലയിരുത്തിയാല്‍ ന്യൂനപക്ഷ മതങ്ങള്‍ക്ക് എന്തെങ്കിലും പ്രത്യേക പങ്കാളിത്തമില്ല എന്ന് മനസ്സിലാകും. ഈ പ്രശ്‌നം ശ്രദ്ധയില്‍ വന്നപ്പോള്‍ തന്നെ പറഞ്ഞത് ആവര്‍ത്തിക്കുകയാണ്-ഇതിനൊന്നും ഏതെങ്കിലും മതമില്ല. മതത്തിന്റെ കള്ളിയില്‍ പെടുത്താന്‍ കഴിയുകയുമില്ല. ക്രിസ്തുമതത്തില്‍ നിന്നും ആളുകളെ ഇസ്ലാം മതത്തിലേയ്ക്ക് കൂടുതലായി പരിവര്‍ത്തനം ചെയ്യുന്നു എന്നുള്ള ആശങ്കയും അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

English summary
Do not take a hard line; AA Rahim with advice for those including Kanthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X