വിവാഹം കഴിഞ്ഞാല്‍ മൂന്ന് ദിവസം ശുചിമുറി ഉപയോഗിക്കരുത്; ഇന്തോനേഷ്യയിലെ വിചിത്ര ആചാരം
ജക്കാർത്ത: വിവാഹവുമായി ബന്ധപ്പെട്ട പലതരം ആചാരങ്ങള്‍ നമ്മള്‍ കേട്ടിട്ടുമുണ്ടാകും കണ്ടിട്ടുമുണ്ടാകും. എന്നാല്‍ ഇന്തോനേഷ്യയിലെ ഈ ആചാരത്തെക്കുറിച്ച് കേട്ടാല്‍ ആരുമൊന്ന് ഞെട്ടിപ്പോകും.
ഇന്തോനേഷ്യയിലെ ഒരു ഗോത്രവിഭാഗത്തിനിടയിലാണ് ഈ ആചാരം.
വിവാഹം കഴിഞ്ഞാല്‍ നവവധൂവരന്മാര്‍ ആദ്യ മൂന്ന് ദിവസം ശുചിമുറി ഉപയോഗിക്കാന്‍ പാടില്ല. ഈ ആചാരം വധൂവരന്മാര്‍ നിര്‍ബന്ധമായും പിന്തുടരണം. ആചാരം തെറ്റിക്കുന്നത് അശുഭകരമായാണ് ഇന്തോനേഷ്യയിലെ ടിഡോംഗ് ഗോത്ര വിഭാഗത്തിനിടയിലുള്ളവര്‍ കണക്കാക്കുന്നത്. ശൗചാലയം ഉപയോഗിച്ചാല്‍ ദമ്പതികളുടെ ദാമ്പത്യ ജീവിതം അസുഖകരമാകുകയോ, വളരെ ചെറിയ പ്രായത്തില്‍ തന്നെ മക്കള്‍ മരിക്കുകയോ ചെയ്യുമെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്.

അതുകൊണ്ട് തന്നെ വിവാഹം കഴിഞ്ഞുള്ള ആദ്യ മൂന്ന് ദിവസം നവദമ്പതികള്‍ ശൗചാലയം ഉപയോഗിക്കില്ല. ആചാരം തെറ്റിക്കുന്നുണ്ടോ എന്ന കാര്യം മുതിര്‍ന്നവര്‍ നിരീക്ഷിക്കുകയും ചെയ്യും.
മൂന്ന് ദിവസം ശൗചാലയത്തില്‍ പോകാതിരിക്കാന്‍ ഈ ദിവസങ്ങളില്‍ ദമ്പതികള്‍ക്ക് വളരെ കുറച്ച് ഭക്ഷണവും വെള്ളവും മാത്രമേ നല്‍കുകയുള്ളു. മൂന്ന് ദിവസങ്ങള്‍ക്ക് മാത്രമേ ഇവര്‍ക്ക് കുളിക്കുവാനും സാധിക്കൂ. ഇന്തോനേഷ്യയ്ക്കും മലേഷ്യയ്ക്കും മധ്യേ ബോര്‍ണിയോയുടെ വടക്ക് കിഴക്കന്‍ പ്രദേശത്ത് താമസിക്കുന്ന ഗോത്രവിഭാഗമാണ് ടിഡോംഗ്.












Click it and Unblock the Notifications