കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നായയെ വളര്‍ത്താനും ഇനി ലൈസന്‍സ് നിര്‍ബന്ധം

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: വാഹനം ഓടിക്കണമെങ്കില്‍ ലൈസന്‍സ് നിര്‍ബന്ധം.. ബാറ് നടത്താന്‍ ലൈസന്‍സ് വേണം, പാറമട നടത്താനും ലൈസന്‍സ് വേണം... ഇനി നായയെ വളര്‍ത്താനും ലൈസന്‍സ് നിര്‍ബന്ധമാണ്.

ഇത്രയും നാളും ലൈസന്‍സ് ഇല്ലാതെ നായയെ വളര്‍ത്തിയവര്‍ കുടുങ്ങുമെന്നര്‍ത്ഥം. ഇനി പഞ്ചായത്ത് ഓഫീസിലും കോര്‍പ്പറേഷന്‍ ഓഫീസിലും ഒക്കെ നായ ലൈസന്‍സിന് വേണ്ടി ആളുകള്‍ കാത്തു നില്‍ക്കുന്നത് കാണേണ്ടി വരും എന്നാണ് തോന്നുന്നത്.

Pet Dog

മുഷ്യാവകാശ കമ്മീഷനാണ് ഇത്തരം ഒരു നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ലൈസന്‍സ് അനുവദിക്കേണ്ടത്. ആരെങ്കിലും ലൈസന്‍സ് ഇല്ലാതെ നായയെ വളര്‍ത്തുന്നുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയും ഉണ്ടാകും.

ഇത് സംബന്ധിച്ച ഉത്തരവ് മനുഷ്യാവകാശ കമ്മീഷന്‍ ചീഫ് സെക്രട്ടറിക്ക് കൈമാറിക്കഴിഞ്ഞു. എന്നുമുതലാണ് ഈ നിര്‍ദ്ദേശം പ്രാബല്യത്തില്‍ വരിക എന്ന കാര്യത്തില്‍ വ്യക്തതയില്ല.

എന്നാല്‍ ഈ നിയമം എത്രത്തോളം പ്രാവര്‍ത്തികമാകും എന്നാണ് ഇപ്പോള്‍ ഉയരുന്ന ചര്‍ച്ച. നാട്ടിന്‍പുറങ്ങളിലേക്ക് ചെന്നാല്‍ നായ്ക്കളെ കെട്ടിയിട്ട് വളര്‍ത്തുന്ന പഴക്കം പോലും പലയിടത്തും ഇല്ല. ഏത് രീതിയിലാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത് എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. രജിസ്‌ട്രേഷന് ഫീസ് ഒടുക്കേണ്ടി വരുമോ എന്നും അറിയില്ല.

വളര്‍ത്തുനായ്ക്കള്‍ നാട്ടുകാരെ ആക്രമിക്കുന്നത് സംബന്ധിച്ച പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്നാണത്രെ മനുഷ്യാവകാശ കമ്മീഷന്റെ നടപടി. പേവിഷ ബാധക്കുള്ള മരുന്നുകള്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ലഭ്യമാക്കണം എന്നും മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു.

English summary
Do you have a pet dog... you should get a license first
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X