കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉരുള്‍പൊട്ടലിന്റെ സ്ഥലം മുന്‍കൂട്ടി നിശ്ചയിക്കാനുള്ള സാങ്കേതികവിദ്യ കയ്യിലുണ്ടോ? വിഡി സതീശനോട് വിജയരാഘവന്‍

Google Oneindia Malayalam News

തിരുവനന്തപുരം : സംസ്ഥാനത്തെ കാലാവസ്ഥ നിരീക്ഷണ സംവിധാനം പരാജയപ്പെട്ടെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണത്തിന് മറുപടിയുമായി സി പി എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ രംഗത്ത്. പ്രകൃതിദുരന്തത്തില്‍ പോലും രാഷ്ട്രീയം കലര്‍ത്തുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാട് ആ പദവിക്ക് ചേര്‍ന്നതല്ലെന്ന് എ വിജയരാഘവന്‍ കുറ്റപ്പെടുത്തി.

പണ്ട് രാജ്യം അടക്കി ഭരിച്ച കോണ്‍ഗ്രസ് ഇന്ന് ഏതാനും പോക്കറ്റുകളിലായി ചുരുങ്ങിയിരിക്കുന്നു: പിണറായിപണ്ട് രാജ്യം അടക്കി ഭരിച്ച കോണ്‍ഗ്രസ് ഇന്ന് ഏതാനും പോക്കറ്റുകളിലായി ചുരുങ്ങിയിരിക്കുന്നു: പിണറായി

നദികളില്‍ വെള്ളം ഉയര്‍ന്നാല്‍ എവിടെയൊക്കെ വെള്ളം കയറുമെന്ന് സര്‍ക്കാര്‍ പഠിച്ചിട്ടില്ലെന്നും പ്രളയത്തെ പ്രതിരോധിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും സംസ്ഥാന സര്‍ക്കാര്‍ വന്‍ പരാജയമാണെന്നും പ്രതിപക്ഷ നേതാവ് നേരത്തെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എ വിജയരാഘവന്‍ മറുപടിയുമായി രംഗത്തെത്തിയത്.

18 ലക്ഷം വാങ്ങി, തിരിച്ചുനല്‍കിയില്ല; ചോദിച്ചപ്പോള്‍ വൈരാഗ്യമായി: വെളിപ്പെടുത്തലുമായി മോന്‍സന്‍18 ലക്ഷം വാങ്ങി, തിരിച്ചുനല്‍കിയില്ല; ചോദിച്ചപ്പോള്‍ വൈരാഗ്യമായി: വെളിപ്പെടുത്തലുമായി മോന്‍സന്‍

1

പ്രകൃതിക്ഷോഭം നേരിടുന്നതിന് സര്‍ക്കാര്‍ മികച്ച നിലയിലാണ് പ്രവര്‍ത്തിച്ചത്. ദുരന്തമുണ്ടായ സ്ഥലങ്ങളില്‍ മന്ത്രിമാര്‍ നേരിട്ടാണ് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്. അവിടെയെങ്ങും പ്രതിപക്ഷ നേതാവിനെ ആരും കണ്ടില്ല. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പോരായ്മ ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കണിക്കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. അതിന്റെ പേരില്‍ മുഖ്യമന്ത്രിക്കെതിരെ ആക്രോശിക്കുന്നതിന് പകരം ക്രിയാത്മക നിലപാട് സ്വീകരിക്കുകയാണ് പ്രതിപക്ഷ നേതാവ് ചെയ്യേണ്ടത്.

2

എന്തു പ്രശ്നമുണ്ടായാലും മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്ഷേപിക്കുകയാണ് കഴിഞ്ഞ കുറച്ചുനാളായി പ്രതിപക്ഷ നേതാവിന്റെ ശൈലി. രാഷ്ട്രീയമായി നേരിടാന്‍ കഴിയാത്തത് മൂലമാണ് ഈ അധഃപതനം. മുഖ്യമന്ത്രിയെ വിമര്‍ശിക്കാന്‍ മാത്രം സമയം ചെലവിടുന്ന വി ഡി സതീശന്‍ നരേന്ദ്ര മോദിക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയാണ്. ഉരുള്‍പൊട്ടലിന്റെ സമയവും സ്ഥലവും മുന്‍കൂട്ടി നിശ്ചയിക്കാനുള്ള സാങ്കേതിക വിദ്യ പ്രതിപക്ഷ നേതാവിന്റെ പക്കലുണ്ടോ?

3

മഴക്കെടുതി നേരിടാന്‍ കേരളം മികച്ച രീതിയിലാണ് പ്രവര്‍ത്തിച്ചതെന്ന് വിദഗ്ദ്ധരടക്കം അഭിപ്രായപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം വൈകിയെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന വസ്തുതാവിരുദ്ധമാണ്. മുന്‍ പ്രതിപക്ഷ നേതാവിനെക്കാളും മുന്നിലാണ് മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്ന കാര്യത്തില്‍ താന്‍ എന്ന് വരുത്താനുള്ള വ്യഗ്രതയില്‍ നിന്നാണ് ഈ പരാമര്‍ശങ്ങള്‍ വരുന്നത്.

4

മാത്രവുമല്ല ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍, വി ഡി സതീശന്‍ മുന്‍ പ്രതിപക്ഷ നേതാവിനെക്കാളും പിന്നിലാണെന്ന് കുറച്ച് ദിവസം മുമ്പ് ഒരു പരാമര്‍ശവും നടത്തിയിട്ടുണ്ട്. കൂടെയുള്ള സ്വന്തം എം എല്‍ എമാരുടെ പിന്തുണയില്ലാത്ത ഹൈക്കമാന്റിന്റെ പിന്തുണയുള്ള പ്രതിപക്ഷ നേതാവിന്റെ ജാള്യത മറയ്ക്കാനാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത്. കണ്ണടച്ച് ഇരുട്ടാക്കാനുള്ള അപക്വനിലപാട് തിരുത്താന്‍ പ്രതിപക്ഷ നേതാവ് തയ്യാറാകണണെന്നും എ വിജയരാഘവന്‍ പറഞ്ഞു.

Recommended Video

cmsvideo
Rain leaves a trail of destruction in Palakkad | Oneindia Malayalam
5

തുടര്‍ച്ചയായ നാലാം വര്‍ഷവും കേരളത്തില്‍ പ്രകൃതി ദുരന്തമുണ്ടായിട്ടും അത് മുന്‍കൂട്ടി കാണാനും നേരിടാനുമുള്ള സംവിധാനം ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും വിഡി സതീശന്‍ പറഞ്ഞിരുന്നു. സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി തന്നെ ഒരു ദുരന്തമായി മാറിയിരിക്കുകയാണ്. സ്തുതിപാഠകരുടെ നടുവില്‍ നില്‍ക്കുന്ന മുഖ്യമന്ത്രി ഒരു തരത്തിലുള്ള വിമര്‍ശനവും അംഗീകരിക്കാനോ കേള്‍ക്കാനോ തയാറല്ലെന്നും വിഡി സതീശന്‍ പറഞ്ഞിരുന്നു.

English summary
Do you have technology to predict location of landslide, A Vijayaraghavan ask to VD Satheesan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X