വനിത സംവരണ നിയമം വന്നാല്‍ കേരള നിയമസഭയില്‍ എത്ര വനിതകള്‍ എന്ന് അറിയുമോ? 6 വനിത എംപിമാർ ഉറപ്പ്
ഡല്‍ഹി: ലോക്സഭയില്‍ ഇന്ന് അവതരിപ്പിച്ച വനിത സംവരണ ബില്‍ പാസായാല്‍ കേരള നിയമസഭയില്‍ ഉള്‍പ്പെടെ വരാന്‍ പോകുന്നത് സമൂലമായ മാറ്റങ്ങള്‍. 33 ശതമാനം വനിതാ സംവരണം രാജ്യത്ത് ഉടനീളം നടപ്പിലാകുന്നതോടെ കേരള നിയമസഭയില്‍ 46 വനിതാ എംഎല്‍എ മാര്‍ ഉണ്ടാകും. നിലവില്‍ കേരള നിയമസഭയില്‍ 11 വനിതകള്‍ മാത്രമാണുള്ളത്. ഭരണ പക്ഷത്ത് നിന്ന് ഒമ്പതും പ്രതിപക്ഷത്ത് നിന്ന് രണ്ടും.
കേരളത്തില്‍ നിന്നും ആകെയുള്ള 20 എംപിമാരില്‍ ഏക വനിതാ പ്രതിനിധിയായി രമ്യാ ഹരിദാസ് എം.പി മാത്രമാണ് നിലവിലുള്ളത്. ബില്‍ നിയമമായി മാറുന്നതോടെ കേരളത്തില്‍ ആറ് വനിതാ എംപിമാരുണ്ടാകും. രാജ്യസഭയിലേക്കും സംവരണം ബാധകമായിരിക്കും.

ലോക്സഭാ അംഗങ്ങളുടെ കണക്ക് വച്ച് ഇനി മുതല്‍ 179 വനിതാ പ്രതിനിധികള്‍ ഉണ്ടാകും. നിലവിലെ ലോക്‌സഭയിൽ 78 വനിതാ അംഗങ്ങൾ മാത്രമാണുള്ളത്. ഇത് മൊത്തം അംഗസംഖ്യയായ 543-ന്റെ 15 ശതമാനത്തിൽ താഴെയാണ്. കഴിഞ്ഞ ഡിസംബറിൽ സർക്കാർ പാർലമെന്റുമായി പങ്കുവെച്ച കണക്കുകൾ പ്രകാരം രാജ്യസഭയിലും സ്ത്രീകളുടെ പ്രാതിനിധ്യം ഏകദേശം 14 ശതമാനമാണ്. ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, അസം, ഗോവ, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, കർണാടക, കേരളം, മധ്യപ്രദേശ്, ത്രിപുര, പുതുച്ചേരി, മഹാരാഷ്ട്ര, മണിപ്പൂർ, മേഘാലയ, ഒഡീഷ, സിക്കിം, തമിഴ്‌നാട്, തെലങ്കാന, തുടങ്ങി നിരവധി സംസ്ഥാന അസംബ്ലികളിൽ 10 ശതമാനത്തിൽ താഴെ മാത്രമാണ് വനിതാ പ്രാതിനിധ്യം.
2022 ഡിസംബറിലെ സർക്കാർ കണക്കുകൾ പ്രകാരം ബീഹാർ, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഡൽഹി എന്നിവിടങ്ങളിൽ 10-12 ശതമാനം വനിതാ എംഎൽഎമാരുണ്ട്. ഛത്തീസ്ഗഡ്, പശ്ചിമ ബംഗാൾ, ജാർഖണ്ഡ് എന്നിവടങ്ങളിലും യഥാക്രമം 14.44, 13.7, 12.35 ശതമാനവും വനിതാ എംഎൽഎമാരുണ്ട്. ബില്‍ പാസായി കഴിഞ്ഞാല്‍ ഈ സഭകളിലെല്ലാം 33 ശതമാനം സീറ്റുകള്‍ വനിതകള്‍ക്കായിരിക്കും.
അതേസമയം, പാർലമെന്റ് അംഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാന്‍ സാധ്യതയുണ്ട്. പുതിയ മന്ദിരത്തില്‍ ലോക്‌സഭയില്‍ 888 സീറ്റുകളും രാജ്യസഭയില്‍ 384 ഇരിപ്പിടങ്ങളുമാണുള്ളത്. ഇതാണ് വൈകാതെ എം.പിമാരുടെ എണ്ണം മണ്ഡലപുനരേകീകരണം നടത്തി കൂട്ടുമെന്ന സൂചനയാണ് നല്‍കുന്നത്.
വനിതാ സംവരണബില്‍ രണ്ടാം യു.പി.എ. സര്‍ക്കാരാണ് ആദ്യം കൊണ്ടുവന്നതെങ്കിലും പാസാക്കാന്‍ സാധിച്ചില്ല. രാജ്യസഭയില്‍ ബില്‍ ചര്‍ച്ചയ്ക്കിടയില്‍ ഉത്തര്‍പ്രദേശ്, ബിഹാറില്‍ നിന്നുള്ള സമാജ്വാദി പാര്‍ട്ടി, ബിഎസ്പി ഉള്‍പ്പെടെയുള്ള പാര്‍ട്ടി അംഗങ്ങള്‍ എതിർപ്പുമായെത്തി ബില്ല് കീറിയെറിഞ്ഞു. വനിതാ സംവരണത്തിനുള്ളില്‍ ജാതി സംവരണം വേണമെന്നായിരുന്നു ഇവരുടെ ആവശ്യം. എതിർപ്പുകള്‍ രൂക്ഷമായതോടെ ബില്‍ പാസാക്കാനുള്ള നീക്കത്തില്‍ നിന്ന് സർക്കാരും പിന്‍വാങ്ങി.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications