Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത്തവണ മലപ്പുറം അല്ല; പ്രവാസികള്‍ ഏറ്റവും അധികം പണം അയക്കുന്ന ജില്ല തെക്കന്‍ കേരളത്തില്‍ നിന്ന്, ഇതാണ് ആ ജില്ല

തിരുവനന്തപുരം: കേരളത്തിലെ പ്രവാസികൾ എന്ന് പറയുമ്പോൾ ആദ്യം മനസ്സിലേക്ക് എത്തുക മലബാർ മേഖല ആയിരിക്കും. കാരണം തെക്കൻ കേരളത്തേയും മധ്യ കേരളത്തേയും അപേക്ഷിച്ച് പ്രവാസികളുടെ എണ്ണം കൂടുതൽ വടക്കൻ കേരളത്തിൽ തന്നെയാണ്. മലപ്പുറം,കാസർ​ഗോഡ് ജില്ലകളിൽ നിന്നുമൊക്കെ ഒരുപാട് പ്രവാസികൾ ഉണ്ട്.

അതുകൊണ്ട് തന്നെ പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ കാര്യം നോക്കുകായണെങ്കിലും മുന്നിൽ ഉണ്ടാവാറുള്ളത് മലബാർ മേഖല തന്നെയായിരുന്നു. മലപ്പുറം ജില്ലയ്ക്കായിരുന്ന ഒന്നാം സ്ഥാനം. എന്നാൽ ഇത്തവണ മലപ്പുറം ജില്ലയ്ക്ക് ആ സ്ഥാനം നഷ്ടമായി എന്നാണ് പുതിയ റിപ്പോർട്ട്.

kollam

വിദേശ രാജ്യങ്ങളിൽ നിന്ന് പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ കാര്യത്തിൽ ഏറെ കാലമായി മലപ്പുറത്തിന് ആയിരുന്നു ഒന്നാം സ്ഥാനം. എന്നാൽ ഏറ്റവും പുതിയ കണക്ക് അനുസരിച്ച് മലപ്പുറം രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. മലപ്പുറത്തെ പിന്നിലാക്കി മുന്നിൽ എത്തിയ ആ ജില്ല ഏതാണെന്നോ?

മലബാറിനെ പിന്തള്ളി ഒന്നാം സ്ഥാനം നേടിയത് തെക്കൻ ജില്ലയാണ്. കൊല്ലം ആണ് ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. തെക്കൻ ജില്ല ഒന്നാം സ്ഥാനത്ത് എത്തുന്നത് സാധാരണ സംഭവമല്ലാത്തത് കൊണ്ട് തന്നെ ഈ വാർത്ത കേട്ടപ്പോൾ എല്ലാവരുമൊന്ന് അമ്പരന്നു.

ഇന്റർനാഷണൽ‌ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈ​ഗ്രേഷൻ ആന്റ് ഡെവലപ്പ്മെന്റിന് വേണ്ടി പ്രമുഖ ​ഗവേഷകനായ എസ് ഇരുദയരാജനാണ് പഠനം നടത്തിയത്യ റിപ്പോർട്ട് അനുസരിച്ച് 17. 8 ശതമാനം പ്രവാസി പണവും കൊല്ലം ജില്ലയിലേക്കാണ് എത്തുന്നത്... മലപ്പുറം രണ്ടാം സ്ഥാനത്ത് എത്തിയപ്പോൽ ഇടുക്കി ജില്ലയാണ് ഏറ്റവും പിന്നിൽ.

വിദേശത്ത് നിന്ന് കേരളത്തിലേക്ക് കഴിഞ്ഞ വർഷം ആകെ 2,16,893 കോടി രൂപയാണ് എത്തിയത്. കോവിഡിന് ശേഷം സംസ്ഥാനത്തേക്ക് വിദേശത്ത് നിന്ന് എത്തുന്ന പണത്തിൽ ​ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 2018 ൽ 85,092 കോടിയായിരുന്നു. കേരളത്തിലേക്ക് എത്തിയത്.

അഞ്ച് വർഷങ്ങൾക്ക് ശേഷം കണക്ക് പരിശോധിക്കുമ്പോൾ 2 ലക്ഷം കോടിയിലേക്ക് വർദ്ധിച്ചിരിക്കുകയാണ് സംസ്ഥാനത്ത് എത്തുന്ന പ്രവാസി പണത്തിന്റെ കണക്ക്. അഞ്ച് വർഷത്തിനിടെ 154 ശതമാനമാണ് സംസ്ഥാനത്ത് എത്തിയ വിദേഷ പണത്തിലുണ്ടായ വർദ്ധന. അതേ സമയം, രാജ്യത്തെത്തുന്ന മൊത്തം പണത്തിന്റെ 21 ശതമാന വിഹിതം കേരളത്തിലേക്കാണ് എന്നതിൽ ഏറ്റവും പുതിയ കണക്കിലും മാറ്റമുണ്ടായിട്ടില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+